ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡോ. സന്തോഷ്, ഭാര്യ ഡോ. ആശ, മകൻ ഹരികൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇളയ മകൻ അശ്വിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുപ്പതി ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവെ ഞായറാഴ്ച പുലർച്ചെ നാലോടെയാണ് അപകടം. ചിറ്റൂരിലെ പുതപ്പേട്ടയിലാണ് അപകടമുണ്ടായത്.

മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടുക്കി ഡിഎംഒ ഓഫിസിലെ ആർസിഎച്ച് ഓഫിസറാണ് ഡോ. സന്തോഷ്. ഭാര്യ ആശ കാസർകോട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്. നീലേശ്വരം സ്വദേശിയാണ് ആശ.