- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണ്ഡ്യയ്ക്കടുത്ത് കാർ മരത്തിലിടിച്ച് മരിച്ച ആഷ്നയും വൈശാഖും ഇൻഫോസിസ് മൈസൂർ ക്യാമ്പസിലെ ഐടി എൻജിനീയർമാർ; കോതമംഗലം സ്വദേശിനിയായ ആഷ്ന ഷാജൻ ജോലിക്ക് കയറിയിട്ട് രണ്ട് മാസം പോലുമായില്ല; ദുരന്തമുണ്ടായത് ടൂർ കഴിഞ്ഞ് മടങ്ങവേ എട്ടംഗ സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതുകൊണ്ട്; സഹപ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ടെക്കി ലോകം
മൈസൂരു/ കോതമംഗലം: മൈസൂരുവിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി ഐടി എൻജിനീയർമാർക്ക് ദാരുണാന്ത്യം. ശനിയാഴ്‌ച്ച അർധരാത്രിയോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. മാണ്ഡ്യയ്ക്കടുത്ത് മരത്തിലിടിച്ചാണ് എട്ടംഗ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ഇൻഫോസിസ് ക്യാമ്പസിലെ ജോലിക്കാരായ ഇവർ വിനോദ സഞ്ചാരത്തിനായി പുറപ്പെട്ടതായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പരുക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽപെട്ട ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. കോതമംഗലം തൃക്കാരിയൂർ പനാമക്കവല ചെലമ്പിക്കോടൻ വീട്ടിൽ ഷാജന്റെ മകൾ ആഷ്നാ ഷാജൻ(23), തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗർ എസ്.എസ്. നിലയത്തിൽ റിട്ട. എസ്‌ഐ. ടി. സുനിൽകുമാറിന്റെയും ഷീലാകുമാരിയുടെയും മകൻ വൈശാഖ്(21) എന്നിവരാണ് മരിച്ചത്. ഇവർ ജോലിക്ക് കയറിയിട്ട് രണ്ടു മാസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. മലവള്ളി-മൈസൂരു റോഡിൽ കെംപനദൊഡ്ഡിക്ക് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് അപകടമുണ്ടാകുകയായിരുന്നു. ഇവർ എല്ലാവരും ചേർന്ന് ശിവനസമുദ്രം വെള്ള
മൈസൂരു/ കോതമംഗലം: മൈസൂരുവിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി ഐടി എൻജിനീയർമാർക്ക് ദാരുണാന്ത്യം. ശനിയാഴ്‌ച്ച അർധരാത്രിയോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. മാണ്ഡ്യയ്ക്കടുത്ത് മരത്തിലിടിച്ചാണ് എട്ടംഗ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ഇൻഫോസിസ് ക്യാമ്പസിലെ ജോലിക്കാരായ ഇവർ വിനോദ സഞ്ചാരത്തിനായി പുറപ്പെട്ടതായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പരുക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിൽപെട്ട ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. കോതമംഗലം തൃക്കാരിയൂർ പനാമക്കവല ചെലമ്പിക്കോടൻ വീട്ടിൽ ഷാജന്റെ മകൾ ആഷ്നാ ഷാജൻ(23), തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗർ എസ്.എസ്. നിലയത്തിൽ റിട്ട. എസ്‌ഐ. ടി. സുനിൽകുമാറിന്റെയും ഷീലാകുമാരിയുടെയും മകൻ വൈശാഖ്(21) എന്നിവരാണ് മരിച്ചത്. ഇവർ ജോലിക്ക് കയറിയിട്ട് രണ്ടു മാസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ.
മലവള്ളി-മൈസൂരു റോഡിൽ കെംപനദൊഡ്ഡിക്ക് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് അപകടമുണ്ടാകുകയായിരുന്നു. ഇവർ എല്ലാവരും ചേർന്ന് ശിവനസമുദ്രം വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് സൂചന. വൈശാഖും ആഷ്നയും അപകടസ്ഥലത്തുതന്നെ മരിച്ചു.
കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റിട്ടില്ല. മൈസൂരു ഇൻഫോസിസ് കാമ്പസിൽ പരിശീലനത്തിലുള്ളവരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. മാണ്ഡ്യ മെഡിക്കൽ കോളേജിൽ പരിശോധന നടത്തി മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയി. വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതിനെത്തുടർന്ന് കാർ മരത്തിലിടിച്ചു തകർന്നെന്നാണ് സംശയം.
ആഷ്ന ഇൻഫോസിസ് കമ്പനിയിൽ സോഫ്റ്റ്‌വേർ എൻജിനീയർ ട്രെയിനിയായി രണ്ടുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. അമ്മ: ഷെറിൻ പെരുമ്പാവൂർ മുണ്ടയ്ക്കൽ കുടുംബാംഗം. സഹോദരി: ആന്മേരി (ബിരുദ വിദ്യാർത്ഥിനി, എം.എ. കോളേജ്, കോതമംഗലം). ആഷ്നയുടെ മൃതദേഹം ഞായറാഴ്ച രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീട്ടിലെത്തിച്ചു.
ശവസംസ്‌കാരം തിങ്കളാഴ്ച 11.30-ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. വൈശാഖിന്റെ സഹോദരങ്ങൾ: വിഷ്ണു, വിവേക്. മൃതദേഹം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തിൽ സംസ്‌കരിക്കും.