- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് മദ്യലഹരിയിൽ അമിതവേഗതയിൽ കാർ പറത്തി നാവികസേനാ ഉദ്യോഗസ്ഥന്റെ വിളയാട്ടം; ഓട്ടോറിക്ഷയും സ്‌കൂട്ടറും ഇടിച്ചുതെറിപ്പിച്ചപ്പോൾ പരിക്കേറ്റത് ഒമ്പതു വയസുകാരി അടക്കം നാലു പേർക്ക്; ഓടി രക്ഷപ്പെട്ട ചവിട്ടുവരി സ്വദേശി ജോജോയ്ക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്
കോട്ടയം: മദ്യലഹരിയിൽ നാവിക സേനാ ഉദ്യോഗസ്ഥൻ ഓടിച്ച കാർ രണ്ടു വാഹനങ്ങളെ ഇടിച്ചിട്ടു. ഓട്ടോറിക്ഷയും, സ്‌കൂട്ടറും ഇടിച്ചിട്ട ശേഷം നാവിക സേനാ ഉദ്യോഗസ്ഥൻ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. അപകടത്തിൽ ഒൻപതു വയസുകാരി അടക്കം നാലു പേർക്കു സാരമായി പരുക്കേറ്റു. ഏറ്റുമാനൂർ വല്യാറ്റിൽ കുഴി പുത്തൻവീട്ടിൽ രാജേഷ് ഭവനിൽ രാജേഷ് (38), ഭാര്യ ആശാദേവി (30) മകൾ സൗമ്യ (ഒമ്പത്), ഓട്ടോഡ്രൈവർ ഏറ്റുമാനൂർ കിഴക്കേവള്ളിക്കാട്ടിൽ ഷാജി തോമസ് എന്നിവരെയാണ് പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർ ഓടിച്ചിരുന്ന നാവിക സേനാ ഉദ്യോഗസ്ഥനും ചവിട്ടുവരി സ്വദേശിയുമായ ജോജോ തോമസിനെതിരെ കേസെടുത്തു.വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ എം.ജി സർവകലാശാലയ്ക്കു സമീപമായിരുന്നു അപകടം. ഏറ്റുമാനൂരിൽ നിന്നു മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്കു അമിത വേഗത്തിൽ വരികയായിരുന്നു ജോജോ സഞ്ചരിച്ച കാറെന്നു ദ്യഷ്സാഷികൾ പൊലീസിനോട് പറഞ്ഞു. യൂണിവേഴ്സിറ്റിക്കു സമീപത്തുവച്ച് നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിൽ നിന്നു വന്ന ഓട്ടോറിക്ഷയിൽ ആദ്യം ഇടിച്ചു. ഓട്ട
കോട്ടയം: മദ്യലഹരിയിൽ നാവിക സേനാ ഉദ്യോഗസ്ഥൻ ഓടിച്ച കാർ രണ്ടു വാഹനങ്ങളെ ഇടിച്ചിട്ടു. ഓട്ടോറിക്ഷയും, സ്‌കൂട്ടറും ഇടിച്ചിട്ട ശേഷം നാവിക സേനാ ഉദ്യോഗസ്ഥൻ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. അപകടത്തിൽ ഒൻപതു വയസുകാരി അടക്കം നാലു പേർക്കു സാരമായി പരുക്കേറ്റു. ഏറ്റുമാനൂർ വല്യാറ്റിൽ കുഴി പുത്തൻവീട്ടിൽ രാജേഷ് ഭവനിൽ രാജേഷ് (38), ഭാര്യ ആശാദേവി (30) മകൾ സൗമ്യ (ഒമ്പത്), ഓട്ടോഡ്രൈവർ ഏറ്റുമാനൂർ കിഴക്കേവള്ളിക്കാട്ടിൽ ഷാജി തോമസ് എന്നിവരെയാണ് പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാർ ഓടിച്ചിരുന്ന നാവിക സേനാ ഉദ്യോഗസ്ഥനും ചവിട്ടുവരി സ്വദേശിയുമായ ജോജോ തോമസിനെതിരെ കേസെടുത്തു.വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ എം.ജി സർവകലാശാലയ്ക്കു സമീപമായിരുന്നു അപകടം. ഏറ്റുമാനൂരിൽ നിന്നു മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്കു അമിത വേഗത്തിൽ വരികയായിരുന്നു ജോജോ സഞ്ചരിച്ച കാറെന്നു ദ്യഷ്സാഷികൾ പൊലീസിനോട് പറഞ്ഞു. യൂണിവേഴ്സിറ്റിക്കു സമീപത്തുവച്ച് നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിൽ നിന്നു വന്ന ഓട്ടോറിക്ഷയിൽ ആദ്യം ഇടിച്ചു. ഓട്ടോറിക്ഷ റോഡിലേയ്ക്കു മറിഞ്ഞതോടെ കാർ ഇടത്തേയ്ക്കു വെട്ടിച്ച് രക്ഷപെടാൻ ജോജോ ശ്രമിച്ചു. ഇതിനിടയിലാണ് സ്‌കൂട്ടറിനിട്ട് ഇടിച്ചത്.
കാറിന്റെ നിയന്ത്രണം വീട്ടും നഷ്ടമാകുകയും കാർ സമീപത്തെ തിട്ടയിലേയ്ക്കു പാഞ്ഞു കയറുകയുമായിരുന്നു. അപകടം കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ജോജോ സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. നാട്ടുകാരും പ്രദേശത്തെ ഓട്ടോഡ്രൈവർമാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റ നാലു പേരും അപകട നില തരണം ചെയ്തു.
അപകടത്തിനിടയാക്കിയ കാറിൽ നടത്തിയ പരിശോധനയിലാണ് ജോജോയുടെ പേരും വിലാസവും അടക്കമുള്ള രേഖകൾ പൊലീസിനു ലഭിച്ചത്. അപകട സമയത്ത് ഇവിടെയുണ്ടായിരുന്ന നാട്ടുകാരും പരുക്കേറ്റവരും ജോജോയെ തിരിച്ചറിയുകയും ചെയ്തിരുന്നു. ജോജോയ്ക്കായി തിരച്ചിൽ ശക്തമാക്കിയതായി ഗാന്ധിനഗർ എസ്ഐ എം.എസ് ഷിബു അറിയിച്ചു. മദ്യലഹരിയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനു ജോജോയ്ക്കെതിരെ കേസെടുത്തതായും എസ്ഐ പറഞ്ഞു.