- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ വാഹനാപകടം; തിരുച്ചിറപ്പള്ളിയിൽ ഉണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും അടക്കം പത്ത് പേർ മരിച്ചു
നാഗർ കോവിൽ: തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ പത്ത് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഗർ കോവിൽ സ്വദേശികളാണ് അപകടത്തിൽ പെട്ടവരെല്ലാവരും. നാഗർ കോവിലിൽ നിന്ന് തിരുപ്പതിയിലേക്ക് പോകുകയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന വാഹനം. നാലു പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും അപകടത്തിൽപ്പെട്ടവരിൽ പെടുന്നു. ലോറിക്ക് പിന്നിൽ വാനിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ പേരു വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരുന്നതേയുള്ളൂ. ഇവർ സഞ്ചരിച്ച ട്രാവലർ വഴിയരുകിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.
നാഗർ കോവിൽ: തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ പത്ത് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഗർ കോവിൽ സ്വദേശികളാണ് അപകടത്തിൽ പെട്ടവരെല്ലാവരും.
നാഗർ കോവിലിൽ നിന്ന് തിരുപ്പതിയിലേക്ക് പോകുകയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന വാഹനം. നാലു പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും അപകടത്തിൽപ്പെട്ടവരിൽ പെടുന്നു. ലോറിക്ക് പിന്നിൽ വാനിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ പേരു വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരുന്നതേയുള്ളൂ. ഇവർ സഞ്ചരിച്ച ട്രാവലർ വഴിയരുകിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.
Next Story