- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ അഭ്യാസം നടത്തുന്നതിനിടെ അപകടം; ബീച്ചിൽ നടക്കുകയായിരുന്ന ഗർഭിണിയും അമ്മയും കൊല്ലപ്പെട്ടു; ഒമാനിൽ ഡ്രിഫ്റ്റിങ് വ്യാപകമായതായി പൊലീസ്
മസ്‌ക്കറ്റ്: കാർ ഡ്രിഫ്റ്റിങ് നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗർഭിണിയും അമ്മയും കൊല്ലപ്പെട്ടു. ഷിനാസ് വിലയത്തിലെ അസ്രാർ മേഖലയിലുള്ള ഒരു ബീച്ചിൽ നടക്കവേയാണ് സ്ത്രീകൾ രണ്ടുപേരും കൊല്ലപ്പെടുന്നത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. യുവാവിന്റെ അഭ്യാസപ്രകടനം മറ്റു രണ്ടു സ്ത്രീകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ
മസ്‌ക്കറ്റ്: കാർ ഡ്രിഫ്റ്റിങ് നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗർഭിണിയും അമ്മയും കൊല്ലപ്പെട്ടു. ഷിനാസ് വിലയത്തിലെ അസ്രാർ മേഖലയിലുള്ള ഒരു ബീച്ചിൽ നടക്കവേയാണ് സ്ത്രീകൾ രണ്ടുപേരും കൊല്ലപ്പെടുന്നത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. യുവാവിന്റെ അഭ്യാസപ്രകടനം മറ്റു രണ്ടു സ്ത്രീകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ യുവാവിനെ ഷിനാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പൊലീസ് കസ്റ്റഡിയിലാണ്. ബീച്ചിൽ ഇരുട്ടുപടർന്ന സമയത്താണ് യുവാവ് കാറുമായി ഡ്രിഫ്റ്റിംഗിന് എത്തിയത്. നിയന്ത്രണം വിട്ട കാർ സ്ത്രീകളുടെ മേൽ പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന ഹോളിവുഡ് സിനിമാ സീരീസിനു പിന്നാലെ കാർ ഡ്രിഫ്റ്റിങ് ഒമാനിൽ വ്യാപകമായിട്ടുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
അതേസമയം ഡ്രിഫ്റ്റിംഗിലൂടെ രണ്ടു പേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ യുവാവിന് കടുത്ത ശിക്ഷ നൽകണമെന്ന് ഇന്റർനാഷണൽ റാലി ചാമ്പ്യനും റോഡ് സേഫ്റ്റ് അസോസിയേഷൻ സ്ഥാപകനുമായ ഹമദ് അൽ വഹൈബി ആവശ്യപ്പെട്ടു. ഇതൊരു അപകടമല്ലെന്നും അക്ഷരാർഥത്തിൽ നരഹത്യയാണ് അരങ്ങേറിയതെന്നും അൽ വഹൈബി പറയുന്നു. പൊതുജനങ്ങൾ കൂടുന്നിടത്തല്ല ഡ്രിഫ്റ്റിങ് പോലെയുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തേണ്ടതെന്നും സുരക്ഷിതമായ മേഖലകളാണ് ഇവയ്ക്ക് തെരഞ്ഞെടുക്കേണ്ടതെന്നും ചാമ്പ്യൻ വ്യക്തമാക്കി. ഇത്തരത്തിൽ ഉണ്ടായ അപകടങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള ന്യായീകരണം നൽകാൻസാധിക്കില്ലെന്നും സേഫ്റ്റി ഫസ്റ്റ് എന്ന സംഘടനയുടെ സ്ഥാപകനുമായ അൽ വഹൈബി പറയുന്നു.
രാജ്യത്ത് വ്യാപകമായി കണ്ടുവരുന്ന ഡ്രിഫ്റ്റിങ് മൂലം ഒട്ടേറെ അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം തന്നെ ഡ്രിഫ്റ്റിങ് നടത്തിയ നൂറു കണക്കിന് യുവാക്കളെയും വാഹനങ്ങളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡ്രിഫ്റ്റിങ് നടത്താൻ ലൈസൻസോടു കൂടി പ്രത്യേക മേഖല കണ്ടെത്തണമെന്നും സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടു വേണം ഇത്തരം മേഖലകൾ സൃഷ്ടിക്കാനെന്നും പൊലീസ് പറയുന്നു.