- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ രണ്ടാം നിലയിൽ ഡ്രൈവിങ് പഠിച്ചു; കാർ സ്റ്റാർട്ടാക്കി മുന്നോട്ടെടുക്കാൻ ശ്രമിക്കവേ പിന്നോട്ട് പോയ കാർ താഴേക്ക് മറിഞ്ഞ് ബിരുദ വിദ്യാർത്ഥിനി മരിച്ചു
ഊട്ടി: വീടിന്റെ രണ്ടാം നിലയിൽ ഇട്ട കാറിൽ ഡ്രൈവിങ് പഠിക്കാൻ ശ്രമിക്കവേ കാർ താഴേക്ക് മറിഞ്ഞ് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കൂനൂർ റേലി കോമ്പൗണ്ടിൽ മുരുകേശൻ -തവമണി ദമ്പതികളുടെ മൂത്ത മകളായ യമുനയാണ് (18) മരിച്ചത്. കൂനൂർ പ്രോവിഡൻസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർത്ഥിനിയാണ് യമുന. വീടിന്റെ മുകളിൽ പാർക്കിങ് സൗകര്യമുള്ളതിനാൽ കാർ അവിടെയാണ് നിർത്തിയിടാറ്. യമുന കുറച്ച് ദിവസങ്ങളായി ഇവിടെ ഡ്രൈവിങ് പരിശിലീച്ച് പോരുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് കാർ സ്റ്റാർട്ടാക്കി മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ കാർ പിന്നോട്ട് പോയി ഇരുമ്പുവേലി തകർത്ത് താഴേക്ക് വീഴുകയായിരുന്നു. റിവേഴ്സ് ഗിയറിലായിരുന്നു കാർ എന്നറിയാതെ യമുന ആക്സിലേറ്ററമർത്തിയപ്പോൾ കാർ പിന്നോട്ടേക്ക് പായുകയായിരുന്നു. തലകീഴായി താഴേക്കുവീണ കാറിന്റെ അടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യമുനയെ ആസ്?പത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഊട്ടി: വീടിന്റെ രണ്ടാം നിലയിൽ ഇട്ട കാറിൽ ഡ്രൈവിങ് പഠിക്കാൻ ശ്രമിക്കവേ കാർ താഴേക്ക് മറിഞ്ഞ് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കൂനൂർ റേലി കോമ്പൗണ്ടിൽ മുരുകേശൻ -തവമണി ദമ്പതികളുടെ മൂത്ത മകളായ യമുനയാണ് (18) മരിച്ചത്. കൂനൂർ പ്രോവിഡൻസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർത്ഥിനിയാണ് യമുന.
വീടിന്റെ മുകളിൽ പാർക്കിങ് സൗകര്യമുള്ളതിനാൽ കാർ അവിടെയാണ് നിർത്തിയിടാറ്. യമുന കുറച്ച് ദിവസങ്ങളായി ഇവിടെ ഡ്രൈവിങ് പരിശിലീച്ച് പോരുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് കാർ സ്റ്റാർട്ടാക്കി മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ കാർ പിന്നോട്ട് പോയി ഇരുമ്പുവേലി തകർത്ത് താഴേക്ക് വീഴുകയായിരുന്നു.
റിവേഴ്സ് ഗിയറിലായിരുന്നു കാർ എന്നറിയാതെ യമുന ആക്സിലേറ്ററമർത്തിയപ്പോൾ കാർ പിന്നോട്ടേക്ക് പായുകയായിരുന്നു. തലകീഴായി താഴേക്കുവീണ കാറിന്റെ അടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യമുനയെ ആസ്?പത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.