- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം; യാത്രക്കാരൻ രക്ഷപ്പെട്ടു; അപകടത്തിനിടയാക്കിയത് പാലത്തിന് കൈവരിയില്ലാത്തത്
കോഴിക്കോട്: ദേശീയപാതയിൽ താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന്റെ മുകളിൽ നിന്നും നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞു. താമരശ്ശേരി സ്വദേശിയായ യാത്രക്കാരൻ രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12.50ഓട് കൂടിയാണ് അപകടം നടന്നത്. പാലത്തിന്റെ തകർന്ന കൈവരിയിലൂടെയാണ് കാർ താഴേക്ക് പതിച്ചത്.
ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ പാലമാണിത്. പല തവണ അറ്റകുറ്റപണി നടത്തിയെങ്കിലും വളവ് കഴിഞ്ഞുള്ള വീതി കുറഞ്ഞ പാലത്തിൽ നിന്ന് പല തവണ വാഹനങ്ങൾ താഴോട്ട് പതിച്ചിട്ടുണ്ട്. കുറച്ച് മുൻപ് ട്രാൻസ്പോർട്ട് ബസിടിച്ച് തകർത്ത പാലത്തിന്റെ കൈവരി തകർന്നിരുന്നു. തിരക്കക്കേറിയ കൊല്ലഗൽ - കോഴിക്കോട് ദേശീയപാതയിലാണ് ഈ ഇടുങ്ങിയ പാലമെങ്കിലും ഇത് പുനർ നിർമ്മിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
തകർന്ന് റോഡിലേക്ക് ഇളകി നിക്കുന്നത് ഇതിന് മുൻപും ഹൈവേ ന്യൂസ് റിപ്പോർട് ചെയ്തിരിന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വീതി കുറഞ്ഞ പാലത്തിന്റെ മുകളിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്.നിരവധി അപകടങ്ങളിൽ കൈവേലി തകർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ പ്രതിശേധിച്ച് കോഴിക്കോട് വയനാട് ദേശീയ പാത വിവധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഇന്ന് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു
മറുനാടന് മലയാളി ബ്യൂറോ