കുവൈറ്റ് സിറ്റി: രജിസ്‌ട്രേഷൻ ഫീസും ലൈസൻസ് ഫീസും 2900 ശതമാനത്തിനും 24,900 ശതമാനത്തിനും ഇടയിൽ വർധിപ്പിക്കണമെന്ന കരട് നിയമം ആഭ്യന്തര മന്ത്രാലയം തയാറാക്കുന്നു. പ്രവാസികൾ, സ്റ്റേറ്റ്‌ലെസ് റെസിഡന്റുകൾ, കമ്പനികൾ എന്നിവർക്ക് വൻ തിരിച്ചടിയാകുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം.

പത്തോ അതിലധികമോ വർഷം പഴക്കമുള്ള കാറുകളുടെ ഓണർഷിപ്പ് കൈമാറ്റത്തിന് 250 ദിനാറോ 300 ദിനാറോ ആയിരിക്കും പുതിയ ഫീസ്. ഓരോ അഡീഷണൽ കാറിനും 50 ദിനാർ ഈടാക്കും. അതേസമയം ഡ്രൈവിങ് ലൈസൻസ് ലഭിക്കണമെങ്കിൽ 500 ദിനാർ ആയിരിക്കും ഫീസ്. ഓരോ വർഷവും പുതുക്കുന്നതിന് 50 ദിനാറും. വിസാ 20യിലുള്ള ഫാമിലി ഡ്രൈവർമാരെ ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.