- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വാഹന ഇൻഷുറൻസ് പോളിസി നിരക്കിൽ വൻവർധന; നിരക്കുകൾ ഏഴ് ശതമാനം വർദ്ധിപ്പിച്ച് കമ്പനികൾ
സൗദി: സൗദി അറേബ്യയിൽ വാഹന ഇൻഷുറൻസ് പോളിസി നിരക്കുകളിൽ വൻ വർധനവ്. നിരക്കിൽ ഏഴു ശതമാനം വർധനവ് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു വർഷത്തിനിടെ പല ഘട്ടങ്ങളിലായി ഇൻഷുറൻസ് കമ്പനികൾ പോളിസി നിരക്കിൽ 100 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഗതാഗത നിയമ ലംഘനം മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകാൻ നിർബന്ധിതരായതോ
സൗദി: സൗദി അറേബ്യയിൽ വാഹന ഇൻഷുറൻസ് പോളിസി നിരക്കുകളിൽ വൻ വർധനവ്. നിരക്കിൽ ഏഴു ശതമാനം വർധനവ് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു വർഷത്തിനിടെ പല ഘട്ടങ്ങളിലായി ഇൻഷുറൻസ് കമ്പനികൾ പോളിസി നിരക്കിൽ 100 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്.
ഗതാഗത നിയമ ലംഘനം മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകാൻ നിർബന്ധിതരായതോടെയാണ് വാഹന ഇൻഷുറൻസ് പോളിസി നിരക്കുകൾ ഗണ്യമായി ഉയർത്താൻ കമ്പനികൾ തീരുമാനിച്ചത്.
സിഗ്‌നൽ മറികടക്കുക, അനുമതിയില്ലാത്ത ദിശയിൽ സഞ്ചരിക്കുക തുടങ്ങിയ ഗുരുതരമായ നിയമ ലംഘനങ്ങളിൽ അപകടം സംഭവിക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിന് കമ്പനികളെ നിർബന്ധിക്കുന്നതാണ് പോളിസി നിരക്ക് വർധിപ്പിക്കാൻ കാരണമെന്ന് ഇൻഷുറൻസ് കമ്പനികൾ വ്യക്തമാക്കി.
അതേസമയം, നിരക്ക് വർധിപ്പിച്ചതോടെ ഇൻഷുറൻസ് എടുക്കുന്നതിന് വാഹന ഉടമകൾ വിസമ്മതിക്കുന്നുണ്ട്. തേഡ് പാർട്ടി ഇൻഷുറൻസ് പോളിസി നിരക്ക് കഴിഞ്ഞ ആഴ്ച 925 റിയാലായിരുന്നത് ഇന്നലെ മുതൽ 1,030 റിയാലായി ഉയർത്തി. സമ്പൂർണ ഇൻഷുറൻസിന് വാഹന വിലയുടെ എട്ട് ശതമാനം എന്നത് 12 ശതമാനമായി ഉയർത്തി. ഒരു ലക്ഷം റിയാൽ വിലയുള്ള കാറുകൾക്ക് ഒരു വർഷത്തെ പോളിസിക്ക് 12,000 റിയാൽ അടയ്ക്കണം.