- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തർക്കം ചർച്ച ചെയ്യാനെത്തിയ ബിസിനസ് പങ്കാളിയേയും ഭാര്യയേയും മധ്യസ്ഥനേയും കാറിൽ പൂട്ടിയിട്ട് തീ കൊളുത്തിയത് പട്ടാപ്പകൽ; ജനങ്ങൾ നോക്കി നിൽക്കെ കാറ് കത്തിച്ച ശേഷം വേണുഗോപാൽ ഓടി രക്ഷപെട്ടു; സംഭവത്തിൽ ഒരാളുടെ നില ഗുരുതരമെന്ന് പൊലീസ്
വിജയവാഡ: പട്ടാപകൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിൽ പൂട്ടിയിട്ട ശേഷം കാറിന് തീകൊളുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ആക്രമണത്തിൽ മൂന്നുപേർക്കും പരിക്കേറ്റു. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ബിസിനസിനെക്കുറിച്ചുള്ള തർക്കമാണ് കുറ്റകൃത്യത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. പതാമത പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം.
സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതി വേണുഗോപാൽ റെഡ്ഡിക്കായി തിരച്ചിൽ തുടരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വി ഹർഷവർധൻ രാജു അറിയിച്ചു. ഉപയോഗിച്ച കാറുകളുടെ ബിസിനസിൽ പങ്കാളികളായിരുന്നു വേണുഗോപാൽ റെഡ്ഡിയും ഗംഗാധറും. എന്നാൽ കാർ വ്യാപാരത്തിൽ നഷ്ടം തുടങ്ങിയതോടെ ഇരുവരും കച്ചവടപങ്കാളിത്തം ഉപേക്ഷിച്ചു. ഗംഗാധറുമായുള്ള ചർച്ചയ്ക്കായി വേണുഗോപാൽ റെഡ്ഡി പലതവണ ശ്രമിച്ചതായും എന്നാൽ ഗംഗാധർ പ്രതികരിക്കാൻ കൂട്ടാക്കിയില്ലെന്നും പൊലീസ് പറഞ്ഞു.
"കുറച്ചു കാലം മുമ്പ് ഗംഗാധറുമായി ഒരു ബിസിനസ് പങ്കാളിയായിരുന്നു വേണുഗോപാൽ റെഡ്ഡി. അവർ സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, അവരുടെ ബിസിനസ്സ് ശരിയായി നടന്നില്ല. നഷ്ടം സംഭവിച്ചതിന് ശേഷം വേണുഗോപാലും ഗംഗാധറും വേർപിരിഞ്ഞു," വിജയവാഡ ഡെപ്യൂട്ടി കമ്മീഷണർ ( ഡിസിപി) വി ഹർഷവർധൻ രാജു വാർത്താ ഏജൻസിയോട് പറഞ്ഞു.
ഗംഗാധറുമായി സംസാരിക്കാൻ വേണുഗോപാൽ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ പിന്നീട് പ്രതികരിച്ചില്ലെന്നും ഡിസിപി പറഞ്ഞു. ഗംഗാധറും ഭാര്യ നാഗവള്ളിയും സുഹൃത്ത് കൃഷ്ണ റെഡ്ഡിയും തിങ്കളാഴ്ച വേണുഗോപാലിനെ കണ്ടു. നാലുപേരും കാറിനുള്ളിലിരുന്ന് ചർച്ച നടത്തുന്നതിനിടെ പുകവലിക്കാനെന്ന രീതിയിൽ വേണുഗോപാൽ പുറത്തിറങ്ങി. വിസ്‌കി കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ കാറിന് മുകളിലൊഴിച്ച് ഇയാൾ തീ കൊളുത്തി. ആളുകൾ കണ്ടുനിൽക്കെ റോഡരികിലായിരുന്നു സംഭവം.
വൈകുന്നേരം 4.45 ഓടെ വേണുഗോപാൽ സിഗരറ്റ് വലിക്കുന്നതിന്റെ പേരിൽ കാറിൽ നിന്നിറങ്ങി. ഒരു വിസ്കി കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ കാറിൽ ഒഴിച്ച് തീകൊളുത്തി. വേണുഗോപാൽ റെഡ്ഡി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, "ഡിസിപി വാർത്താ ഏജൻസിയായ എഎൻഐ യോട് പറഞ്ഞു. ഉള്ളിൽ കുടുങ്ങിയ ആളുകളുമായി കത്തുന്ന കാറിനെ കുറിച്ച് നാട്ടുകാർ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. ഇരകളെ പൊലീസ് ആശുപത്രിയിലെത്തിച്ചു.
ഗംഗാധറിനും ഭാര്യയ്ക്കും നിസാരമായ പൊള്ളലുകളാണുള്ളതെന്നും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പൊള്ളലേറ്റതായും പൊലീസ് അറിയിച്ചു. ഗംഗാധറിന്റെ ഭാര്യയെ വീട്ടിലേക്കയച്ചു. പ്രതി വേണുഗോപാൽ റെഡ്ഡിക്കെതിരെ കേസെടുത്തതായി ഡിസിപി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ