- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതി അടച്ചില്ല; രണ്ട് മലയാള സിനിമാ താരങ്ങൾക്കായി എത്തിച്ച കാരവാൻ കസ്റ്റഡിയിൽ
കൊച്ചി: മലയാള സിനിമയിലെ താരങ്ങൾക്കായി എത്തിച്ച കാരവാൻ കസ്റ്റഡിയിൽ എടുത്തു. നികുതി അടക്കാത്തതിനെ തുടർന്നാണ് കാരവാൻ കസ്റ്റഡിയിലെടുത്തത്. ഇരുമ്പനം റോഡിന് സമീപത്തെ ഷൂട്ടിങ് ലോക്കേഷനിൽ നിന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കാരവാൻ പിടിച്ചെടുത്തത്.
അത്യാധുനിക സൗകര്യങ്ങളുള്ള കാരവാൻ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ളതാണ്. ഇതര സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കാരവാൻ നികുതി അടക്കാതെ കേരളത്തിൽ ഓടിച്ചെന്നാണ് ചുമത്തിയിട്ടുള്ള കുറ്റം. നികുതി ഇനത്തിൽ ഒരു ലക്ഷം രൂപ പിഴ അടക്കാൻ കാരവാന്റെ ഉടമക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി.
ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അസിസന്റ് മോർട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഭരത് ചന്ദ്രൻ, കെ.എം. രാജേഷ് എന്നിവരാണ് കാരവാൻ കസ്റ്റഡിയിലെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ
Next Story