- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വംശജരെയെല്ലാം ഇന്ത്യക്കാരാക്കുന്ന പ്രഖ്യാപനത്തിന് ഒരുങ്ങി മോദി; ഒസിഐ-പിഐഒ കാർഡുകൾ ഏകീകരിക്കുന്ന പ്രഖ്യാപനം ന്യുയോർക്കിൽ
ന്യൂയോർക്ക്: പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന് ഒടുവിൽ അംഗീകാരം ലഭിക്കുകയാണ്. വിദേശത്തുള്ള എല്ലാ ഇന്ത്യൻ വംശജരും ഇന്ത്യക്കാരായി മാറാൻ പോകുന്നു. ഓവർസീസ് സിറ്റീസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ), പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്ന ഇന്ത്യൻ സമൂഹത്തെ ഒരു കുടക്കീഴിലാക്കുന്നതാണ് ഈ പ്രഖ്യാപനം. ഒ.
ന്യൂയോർക്ക്: പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന് ഒടുവിൽ അംഗീകാരം ലഭിക്കുകയാണ്. വിദേശത്തുള്ള എല്ലാ ഇന്ത്യൻ വംശജരും ഇന്ത്യക്കാരായി മാറാൻ പോകുന്നു. ഓവർസീസ് സിറ്റീസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ), പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്ന ഇന്ത്യൻ സമൂഹത്തെ ഒരു കുടക്കീഴിലാക്കുന്നതാണ് ഈ പ്രഖ്യാപനം.
ഒ.സി.ഐ, പി.ഐ.ഒ കാർഡുകളെ ഒരുമിപ്പിക്കുകയെന്നത് യു.പി.എ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ആലോചനയാണ്. എന്നാൽ, അന്നത് യാഥാർഥ്യമായില്ല. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ ദീർഘകാലമായുള്ള ആവശ്യം കൂടിയായിരുന്നു ഇത്. അമേരിക്കയിൽ തനിക്ക് ഇന്ത്യൻ വംശജർ നൽകുന്ന സ്വീകരണത്തിൽ മോദി ഈ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു.
വിദേശത്തുള്ള ഇന്ത്യക്കാരുടെ യാത്രകളും ഇന്ത്യയിലെ ഇടപാടുകളും കൂടുതൽ സുഗമമാക്കുന്നതിന് ഈ കാർഡുകളുടെ ഏകീകരണം വഴിതെളിക്കും. അമേരിക്കയിൽ മോദിക്ക് സ്വീകാര്യതയുണ്ടാക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ച ഇന്ത്യൻ വംശജരുടെ ദീർഘകാലമായുള്ള ആവശ്യമെന്ന നിലയ്ക്ക് ഈ വിഷയത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്. ഇന്ത്യയുടെ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾക്ക് പ്രവാസി ഇന്ത്യക്കാരുടെ കൂടുതൽ സഹകരണം ഉറപ്പാക്കാനും ഇത് വഴിതെളിക്കുമെന്ന് സർക്കാർ കരുതുന്നു.
മാതാപിതാക്കൾ ഇന്ത്യക്കാരാണെങ്കിലും, മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിക്കുകയോ ജന്മനാ പൗരത്വം ലഭിക്കുകയോ ചെയ്തവരെയാണ് പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ വിഭാഗത്തിൽ പരിഗണിക്കുന്നത്. ഇന്ത്യൻ പൗരത്വത്തിന് പുറമെ മറ്റൊരു രാജ്യത്തെ പൗരത്വം കൂടി സ്വീകരിച്ചവരാണ് ഓവർസീസ് സിറ്റീസൺ ഓഫ് ഇന്ത്യ(ഒസിഐ) ആയി പരിഗണിക്കുന്നത്. ഒ.സി.ഐ കാർഡുകൾ വിസയായി പരിഗണിക്കുന്നതിനാൽ, അതുള്ളവർക്ക് ഇന്ത്യയിൽ വരാനും യഥേഷ്ടം തങ്ങാനും സാധിക്കും. എന്നാൽ, പി.ഐ.ഒ കാർഡുടമകൾക്ക് പ്രത്യേകം വിസയ്ക്ക് അപേക്ഷിക്കണം. ഇരുകാർഡുകളും സംയോജിപ്പിക്കുന്നതോടെ, ഒ.സി.ഐ കാർഡുടമകൾക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ പി.ഐ.ഒ കാർഡുടമകൾക്കും ലഭിക്കും.
കാർഡുകൾ ഒന്നാകുന്നതോടെ, വിദേശ ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇന്ത്യയിൽ വരാമെന്ന് മാത്രമല്ല, ഇവിടെ താമസിക്കുന്നതിനും ബിസിനസ്സിൽ പങ്കാളികളാകുന്നതിനും വിദ്യാഭ്യാസം നേടുന്നതിനുമൊക്കെ വഴിതുറക്കും. ഇരുകാർഡുകളും ഒന്നിപ്പിക്കണമെന്ന ആവശ്യം ദീർഘകാലമായി ഉന്നയിക്കുന്നത് അമേരിക്കയിലെ ഇന്ത്യൻ വംശജരാണ്. അതുകൊണ്ടാണ് ഇതുസംബന്ധിച്ച പ്രഖ്യാപനത്തിന് മോദി അമേരിക്ക തന്നെ തിരഞ്ഞെടുത്തതും.