- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ രണ്ടാമത് ചീട്ടുകളി മത്സരം ഫെബ്രുവരി 28-ന്
ഷിക്കാഗോ: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിൽ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച വടംവലി മത്സരത്തിനുശേഷം ഷിക്കാഗോ സോഷ്യൽ ക്ലബ് വിഭാവനം ചെയ്യുന്ന അടുത്ത പരിപാടിയാണ് ചീട്ടുകളി മത്സരം. ബുദ്ധിയും തന്ത്രവും ഭാഗ്യവും തമ്മിൽ ഏറ്റുമുട്ടുന്ന നാടൻ ചീട്ടുകളി മത്സരം ഫെബ്രുവരി 28-ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ ഷിക്കാഗോ കമ്യൂണിറ്റി സെന്ററിൽ വച്ച
ഷിക്കാഗോ: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിൽ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച വടംവലി മത്സരത്തിനുശേഷം ഷിക്കാഗോ സോഷ്യൽ ക്ലബ് വിഭാവനം ചെയ്യുന്ന അടുത്ത പരിപാടിയാണ് ചീട്ടുകളി മത്സരം. ബുദ്ധിയും തന്ത്രവും ഭാഗ്യവും തമ്മിൽ ഏറ്റുമുട്ടുന്ന നാടൻ ചീട്ടുകളി മത്സരം ഫെബ്രുവരി 28-ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ ഷിക്കാഗോ കമ്യൂണിറ്റി സെന്ററിൽ വച്ച് (5110 N. Elston Ave, Chicago, IL 60630) നടത്തപ്പെടുന്നു. ഇതിലേക്ക് പതിനെട്ട് വയസിനു മുകളിലുള്ള എല്ലാ മലയാളികളായ സ്ത്രീ-പുരുഷ ഭേദമെന്യേ പങ്കെടുക്കാവുന്നതാണ്. (മത്സരം ഫീസ് മൂലം നിയന്ത്രിച്ചിരിക്കുന്നു).
28 ലേലം (3 പേർ), റെമ്മി (ഒരു ബാച്ച്- 8 പേർ). 28 (ലേലം) ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോമോൻ തൊടുകയിൽ സ്‌പോൺസർ ചെയ്ത 1001 ഡോളറും, ലൂക്കാച്ചൻ തൊടുകയിൽ മെമോറിയൽ എവർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ലൂക്കാച്ചൻ പൂഴിക്കുന്നേൽ സ്‌പോൺസർ ചെയ്ത 501 ഡോളറും ഏലിയാമ്മ പൂഴിക്കുന്നേൽ മെമോറിയൽ എവർ റോളിങ് ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 251 ഡോളറും യഥാക്രമം ലഭിക്കുന്നതാണ്.
റെമ്മിയിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ടിറ്റോ കണ്ടാരപ്പള്ളിൽ സ്‌പോൺസർ ചെയ്യുന്ന 1001 ഡോളറും, ജേക്കബ് തോമസ് കണ്ടാരപ്പള്ളിൽ മെമോറിയൽ എവർ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 501 ഡോളറും, മൂന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 251 ഡോളറും യഥാക്രമം ലഭിക്കുന്നതാണ്. ഈ വാശിയേറിയ മത്സരത്തിലേക്ക് എല്ലാ മലയാളികളേയും ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ഭാരവാഹികളായ പ്രസിഡന്റ് ചക്കാലപടവൻ, വൈസ് പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടി, സെക്രട്ടറി അഭിലാഷ് നെല്ലാമറ്റം, ട്രഷറർ ബിജു പെരികലം, ജോയിന്റ് സെക്രട്ടറി മാത്യു തട്ടാമറ്റം, പരിപാടിയുടെ കൺവീനർമാരായ ജോസ് മണക്കാട്ട്, സജി തോമസ് തേക്കുംകാട്ടിൽ എന്നിവരും മറ്റ് കമ്മിറ്റിക്കാരും അതുപോലെ ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ എല്ലാ അംഗങ്ങളുടേയും പേരിൽ ഷിക്കാഗോ കെ.സി.എസ് കമ്യൂണിറ്റി സെന്ററിലേക്ക് സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: സൈമൺ ചക്കാലപടവിൽ (1 847 322 0641), ബിനു കൈതക്കത്തൊട്ടി (1 773 544 1975), ജോസ് മണക്കാട്ട് (1 847 830 4128), സജി തേക്കുംകാട്ടിൽ (1 847 922 3335). അഭിലാഷ് നെല്ലാമറ്റം അറിയിച്ചതാണിത്.



