കുവൈറ്റ്; കുവൈറ്റ് സിറ്റി മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് നേതൃത്വം നല്കുന്നതിനായി പ്രശസ്ത കരിയർ ഗുരു ബിഎസ് വാര്യർ കുവൈറ്റിൽ എത്തുന്നു.

ഈ മാസം 27 ന് എട്ടാം ക്ലാസ് മുതൽ 12 വരെ ക്ലാസിലുള്ള കുട്ടികളും അവരുടെ മാതാപിതാക്കളെയും ഉൾപ്പെടുത്തി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെയാണ് സെമിനാൽ സംഘടിപ്പിച്ചിരിക്കുന്നത്.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 69952458, 97542985 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.