- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടക് ജില്ലയിൽ അപ്രതീക്ഷിത കർഫ്യു ഏർപ്പെടുത്തിയതോടെ കുടുങ്ങിയത് നിരവധി മലയാളികൾ; മാക്കൂട്ടത്ത് കുടുങ്ങിയ മലയാളികൾക്ക് പിതൃതർപ്പണത്തിനായി നാട്ടിലെത്താനായില്ല; ഐടി പ്രൊഫഷനലുകളും വിദ്യാർത്ഥികളും മണിക്കൂറുകളോളം അതിർത്തിയിൽ കാത്തുകെട്ടി കിടന്നു
കണ്ണൂർ: കുടക് ജില്ലയിൽ അപ്രതീക്ഷിത കർഫ്യു ഏർപ്പെടുത്തിയതോടെ കണ്ണൂർ സ്വദേശികളായ നൂറുകണക്കിനാളുകൾക്ക് നാട്ടിലെത്താനായില്ല. കണ്ണുർ ,തലശേരി, പാനൂർ മേഖലയിലെ നിരവധി യാത്രക്കാർക്കാണ് നാട്ടിലെത്താൻ കഴിയാതിരുന്നത്. പിതൃതർപണ ചടങ്ങുകളിൽ പങ്കെടുക്കാനും ഞായർ അവധിക്ക് നാട്ടിലേക്ക് തിരിച്ചവർക്കുമാണ് അതിർത്തിയിൽ നിന്നും വീണ്ടും മടങ്ങേണ്ടി വന്നത്. ബംഗ്ളൂര്, മൈസൂര്, വീരാജ് പേട്ട എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന വ്യാപാരികൾക്കും ഐ .ടി പ്രൊഫഷനലുകൾക്കും വിദ്യാർത്ഥികൾക്കും ഇതോടെ മണിക്കൂറുകളോളം അതിർത്തിയിൽ കാത്തുകെട്ടി കിടന്നതിന് ശേഷം നിരാശരായിതിരിച്ചു മടങ്ങേണ്ടി വന്നു.
നൂറുകണക്കിന് വാഹനങ്ങളും യാത്രികരുമാണ് കർണ്ണാടകയുടെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കുടുങ്ങിയത്. ഇവരെ എല്ലാവരെയും അതിർത്തി കടത്തിവിടാതെ തിരിച്ചയക്കുകയായിരുന്നു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് കേരളവും മഹാരാഷ്ട്രയും അതിർത്തി പങ്കിടുന്ന എട്ടോളം ജില്ലകളിൽ കർണ്ണാടക സർക്കാർ രാതി കർഫ്യുവും പകൽ ഭാഗിക ലോക്ക് ഡൗണും പ്രഖ്യാപിച്ചത്.ഇതോടെ അതുവരെ 72 മണിക്കൂർ മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്കുണ്ടായിരുന്ന ഇളവും ഇല്ലാതായി. ഇതറിയാത കഴിഞ്ഞ ദിവസംരാവിലെ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയ യാത്രികരെപോലും തടഞ്ഞുവെച്ച് തിരിച്ചയക്കുകയായിരുന്നു.
കണ്ണൂർ ജില്ലയിൽ നിന്നും കുടക് ജില്ലയുടെ ഭാഗമായ മാക്കൂട്ടത്ത് പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിലുള്ള പരിശോധനയാണ് ശക്തമാക്കിയത്. ഗുരുതരമായ രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസുകളെയും അവശ്യവസ്തുക്കൾക്കായി പോകുന്ന വാഹനങ്ങളെയും മാത്രമാണ് ഇതുവഴി കടത്തിവിടാൻ കർണ്ണാടക അധികൃതർ തയ്യാറായത്. ആർ ടി പി സി ആർ പരിശോധന നെഗറ്റീവ് ഫലവുമായി എത്തിയ ആളുകളെയും, ബംഗളൂരു എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാരെ ഉൾപ്പെടെ മാക്കൂട്ടത്ത് തടഞ്ഞു. ഇതോടെ മണിക്കൂറുകളോളം കാത്തുനിന്ന പലരും യാത്ര പാതി വഴിയിൽ ഉപേക്ഷിച്ച് തിരിച്ചുപോവുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി കുടുംബങ്ങളും മാക്കൂട്ടം ചെക്ക് പോസ്റ്റ് കുടുങ്ങി വലഞ്ഞു.
വാരാന്ത്യ കർഫ്യൂ തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്ക് മാത്രമേ അവസാനിക്കുകയുള്ളൂ. അതുവരെ ഈ നിയന്ത്രണം തുടരും. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മായിവന്നവർക്ക് ഇരുട്ടടിയാണ് കുടക് ഭരണ കൂടം കർഫ്യൂ യിലുടെ നൽകിയത്.. തിങ്കളാഴ്ച കർഫ്യൂ നീങ്ങുന്നതോടെ 72 മണിക്കൂറിനുള്ളിൽ വീണ്ടും പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇവർക്ക് വീണ്ടും എടുക്കേണ്ടിവരും. എല്ലാ ദിവസവും രാത്രി ഒൻപതു മണി മുതൽ അഞ്ചുമണിവരെ കർഫ്യൂ ഏർപ്പെടുത്തിയതിനാൽ കർഫ്യൂ നീങ്ങുന്നത് വരെ മാക്കൂട്ടം ചുരം പാത വഴി രാത്രിയിൽ കർണാടകത്തിലേക്ക് പോകുന്നതും തടയും.
കർഫ്യൂ കൂടാതെ കുടകിൽ പകൽ രണ്ടു മണിവരെ പച്ചക്കറി അടക്കമുള്ള അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. കേരളത്തിൽ നിന്നും വന്നവരിൽ നിന്നും മുപ്പത്തിരണ്ടോളം പേർക്കും കഴിഞ്ഞ ദിവസം കോവിഡ് ബാധയുണ്ടായെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കുടക് ജില്ലയിലും കേരളവുമായി അതിർത്തി പങ്കിടുന്ന കർണ്ണാടകയുടെ മറ്റു പ്രദേശങ്ങളിലും കർണ്ണാടക സർക്കാർ ഒരു മുന്നറിയിപ്പുമില്ലാതെ കർഫ്യൂ അടക്കമുള്ള പ്രതിരോധ നടപടികളുമായി മുന്നോട്ട് വന്നത്
വെറും രണ്ട് പോസിറ്റീവ് കേസുകൾ മാത്രമുണ്ടായിരുന്ന പ്രദേശത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരാൻ ഇടയാക്കിയത് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തി രോഗം പടർത്തിയ മലയാളികളാണെന്നാണ് കുടക് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ