- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഎച്ച്എൽ കൊറിയറിന്റെ കൂറ്റൻ വിമാനം റൺവേ കടന്ന് വേലികൾ മുറിച്ച് തിരക്കേറിയ നടുറോഡിൽ ലാൻഡ് ചെയ്തു; എന്നിട്ടും വിമാനത്തിന് നേരിയ കേടുപാടുകൾ മാത്രം
വലിയ കാർഗോ ജെറ്റ് വിമാനം റൺവേ കടന്ന് വേലികൾ മുറിച്ച് തിരക്കേറിയ റോഡിലേക്ക് കയറിയാൽ എങ്ങനെയിരിക്കും? വെറുതെ പറയുന്നതല്ല. ഇറ്റലിയുടെ വടക്ക് ഭാഗത്തുള്ള ബെർഗാമോ എയർപോർട്ടിൽ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. പാരീസിൽ നിന്നും ഇവിടെയെത്തിയ ഡിഎച്ച്എൽ കാർഗോ ജെറ്റായ എഎസ്എൽ എയർലൈൻസ് ബോയിങ് 737-400 വിമാനത്തിനാണ് ഈ ദുര്യോഗമുണ്ടായത്. വിമാനം റോഡിലേക്ക് ഇറങ്ങി നിൽക്കുന്നത് കണ്ട് ആ റോഡിലൂടെ കടന്ന് പോയവർ ഞെട്ടിത്തരിച്ച് നിന്ന് പോയിരുന്നു. വിമാനത്തിന്റെ നോസ് റോഡിനോട് തൊട്ട് നിന്നുവെന്നാണ് റിപ്പോർട്ട്. തിരക്കേറിയ നടുറോഡിൽ ലാൻഡ് ചെയ്തിട്ടും വിമാനത്തിന് നേരിയ കേടുപാടുകൾ മാത്രമേയുണ്ടായിട്ടുള്ളൂ. റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം പുല്ല് നിറഞ്ഞ പ്രദേശത്തേക്ക് കടന്ന് നിൽക്കുന്ന ഫോട്ടോകൾ പുറത്ത് വന്നിട്ടുണ്ട്. വിമാനത്തിന്റെ ലാൻഡിങ് ഗിയർ റോഡിന് മുകളിൽ നിലകൊള്ളുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജെറ്റിന്റെ എൻജിനുണ്ടായ ചില്ലറ കേടുപാടുകളുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ എമർജ
വലിയ കാർഗോ ജെറ്റ് വിമാനം റൺവേ കടന്ന് വേലികൾ മുറിച്ച് തിരക്കേറിയ റോഡിലേക്ക് കയറിയാൽ എങ്ങനെയിരിക്കും? വെറുതെ പറയുന്നതല്ല. ഇറ്റലിയുടെ വടക്ക് ഭാഗത്തുള്ള ബെർഗാമോ എയർപോർട്ടിൽ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. പാരീസിൽ നിന്നും ഇവിടെയെത്തിയ ഡിഎച്ച്എൽ കാർഗോ ജെറ്റായ എഎസ്എൽ എയർലൈൻസ് ബോയിങ് 737-400 വിമാനത്തിനാണ് ഈ ദുര്യോഗമുണ്ടായത്.
വിമാനം റോഡിലേക്ക് ഇറങ്ങി നിൽക്കുന്നത് കണ്ട് ആ റോഡിലൂടെ കടന്ന് പോയവർ ഞെട്ടിത്തരിച്ച് നിന്ന് പോയിരുന്നു. വിമാനത്തിന്റെ നോസ് റോഡിനോട് തൊട്ട് നിന്നുവെന്നാണ് റിപ്പോർട്ട്. തിരക്കേറിയ നടുറോഡിൽ ലാൻഡ് ചെയ്തിട്ടും വിമാനത്തിന് നേരിയ കേടുപാടുകൾ മാത്രമേയുണ്ടായിട്ടുള്ളൂ.
റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം പുല്ല് നിറഞ്ഞ പ്രദേശത്തേക്ക് കടന്ന് നിൽക്കുന്ന ഫോട്ടോകൾ പുറത്ത് വന്നിട്ടുണ്ട്. വിമാനത്തിന്റെ ലാൻഡിങ് ഗിയർ റോഡിന് മുകളിൽ നിലകൊള്ളുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജെറ്റിന്റെ എൻജിനുണ്ടായ ചില്ലറ കേടുപാടുകളുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ എമർജൻസി ക്യൂവായ ഓറിയോ അൽ സീറിയോ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.
ഇവിടെ മോശം കാലാവസ്ഥയായിരുന്നു ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. രാവിലെ നാല് മണിക്ക് നടന്ന സംഭവത്തെ തുടർന്ന് വിമാനത്താവളം രാവിലെ 6.45 വരെ അടച്ചിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഇറ്റലിയിലെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് ബെർഗാമോ. കഴിഞ്ഞ വർഷം ഇവിടെ 10 മില്യൺ യാത്രക്കാരെത്തിയിരുന്നു.