- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ മന്ത്രാലയം; ഐഡി കാർഡ് എപ്പോഴും കൈയിൽ കരുതണമെന്ന് മുന്നറിയിപ്പ്
കുവൈറ്റ് സിറ്റി: രാജ്യത്ത് തൊഴിൽ നിയമം ലംഘിക്കുന്നവരേയും അനധികൃത താമസക്കാരേയും ലക്ഷ്യമിട്ടുകൊണ്ട് ഇന്റീരിയർ മിനിസ്ട്രി വൻ റെയ്ഡിന് ഒരുങ്ങുന്നു. തൊഴിൽ നിയമം ലംഘിക്കുന്നവരെ കുറിച്ച് മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി റെയ്ഡ് സംഘടിപ്പിക്കുമെന്നും അണ്ടർ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ
കുവൈറ്റ് സിറ്റി: രാജ്യത്ത് തൊഴിൽ നിയമം ലംഘിക്കുന്നവരേയും അനധികൃത താമസക്കാരേയും ലക്ഷ്യമിട്ടുകൊണ്ട് ഇന്റീരിയർ മിനിസ്ട്രി വൻ റെയ്ഡിന് ഒരുങ്ങുന്നു. തൊഴിൽ നിയമം ലംഘിക്കുന്നവരെ കുറിച്ച് മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി റെയ്ഡ് സംഘടിപ്പിക്കുമെന്നും അണ്ടർ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിൽ നിയമം ലംഘിക്കുന്നവരിൽ മുമ്പന്തിയിൽ നിൽക്കുന്നത് ഇന്ത്യക്കാരാണെന്നും 25,000 ഓളം ഇന്ത്യക്കാർ തൊഴിൽ നിയമം പാലിക്കാതെ കുവൈറ്റിൽ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. തൊഴിൽ നിയമ ലംഘകരിൽ ബംഗ്ലാദേശികളാണ് ഇന്ത്യക്കാർക്കു പിന്നിൽ. ശ്രീലങ്കക്കാർ മൂന്നാം സ്ഥാനത്തും ഈജിപ്തുകാർ നാലാം സ്ഥാനത്തും ഫിലിപ്പിനോകൾ അഞ്ചാം സ്ഥാനത്തുമാണുള്ളത്.
അതേസമയം മുഴുവൻ സമയവും ഐഡി കാർഡ് കൈയിൽ കരുതുന്നതാണ് അഭികാമ്യമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. മുമ്പ് ഐഡി കാർഡ് ഇല്ലാത്തതിന്റെ പേരിൽ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും അത് ഒഴിവാക്കുന്നതിന് ഐഡി കാർഡ് കൈയിൽ കരുതുന്നതാണ് നല്ലതെന്നാണ് നിർദ്ദേശം.