- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ അപമാനിക്കാൻ കരുതിക്കൂട്ടി ചെയ്ത ശ്രമം; ലളിതകലാ അക്കാഡമിയുടെ കാർട്ടൂൺ പുരസ്കാരത്തിനെതിരെ ഡി ജി പിക്ക് പരാതി നൽകി യുവമോർച്ച സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം:കേരള ലളിതകലാ അക്കാഡമിയുടെ കാർട്ടൂൺ പുരസ്കാരത്തിനെതിരെ യുവമോർച്ച പൊലീസിൽ പരാതി നൽകി. ഓണറബിൾ പുരസ്കാരം നേടിയ കാർട്ടൂണിനെതിരെയാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി ബി ജി വിഷ്ണു ഡി ജി പിക്ക് പരാതി നൽകിയത്. കോവിഡ് 19 ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ് എന്ന തലക്കെട്ടിൽ വരച്ച കാർട്ടൂണിൽ ഇന്ത്യയുടെ പ്രതിനിധിയായി കാവി പുതച്ച പശുവിനെ ചിത്രീകരിച്ചതിന് എതിരെയാണ് പരാതി.
ഇംഗ്ലണ്ട്, ചൈന, യുഎസ്എ പ്രതിനിധികൾക്കൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയെ പശുവായി കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. കരുതിക്കൂട്ടി രാജ്യത്തെ അപമാനിക്കുക എന്ന ഉദ്ദേശമാണ് ഇതിനെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കാർട്ടൂണിസ്റ്റായ അനൂപ് രാധാകൃഷ്ണൻ, കേരള ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, അക്കാഡമി സെക്രട്ടറി എന്നിവർക്കെതിരെയാണ് പരാതി.
കാർട്ടൂൺ വിവാദത്തിൽ പിതൃശൂന്യ പ്രവൃത്തിയാണ് ലളിതകലാ അക്കാദമി കാണിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വിമർശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ