- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർത്തല എഴുപുന്നയിലെ നല്ല ക്രിസ്ത്യൻ കുടുംബത്തിലെ പഠന മികവ് കാട്ടിയ പെൺകുട്ടി; അൽത്താഫിന്റെ വലയിൽ വീണെത്തിയത് ലഹരി മാഫിയയിൽ; പാലാ പിതാവ് നാർക്കോട്ടിക് ജിഹാദിനെ കുറിച്ച് പറഞ്ഞപ്പോൾ മതേതരർ അദ്ദേഹത്തെ കുരിശിലേറ്റി! സോനു സെബാസ്റ്റ്യൻ പുതിയ ഇരയോ? മയക്കുമരുന്ന് കേസിൽ ചർച്ചയുമായി കാസ
കൊച്ചി: വീണ്ടും ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും ചർച്ചയുമായി ക്രിസ്ത്യൻ അസ്സോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ). പാലാ പിതാവ് നാർക്കോട്ടിക് ജിഹാദിനെ കുറിച്ച് പറഞ്ഞപ്പോൾ മതേതരർ അദ്ദേഹത്തെ കുരിശിലേറ്റി. ഇപ്പോൾ വീണ്ടും സത്യം തെളിയുന്നുവെന്ന് കാസ പറയുന്നു. മയക്കുമരുന്നുമായി ലോഡ്ജിൽ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും മലയാളി യുവതിയുമടക്കം അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇതാണ് കാസയുടെ പ്രതികരണത്തിന് അടിസ്ഥാനം.
ലക്ഷദ്വീപ് കൽപേനി സ്വദേശികളായ മുഹമ്മദ് താഹിർ ഹുസൈൻ (24), നവാൽ റഹ്‌മാൻ (23), സി.പി. സിറാജ് (24), ചേർത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റ്യൻ (23), തൃശ്ശൂർ അഴീക്കോട് സ്വദേശി അൽത്താഫ് (24) എന്നിവരെയാണ് നർക്കോട്ടിക് സെൽ എ.സി.പി.ക്ക് കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്. ഇതിൽ സോനു സെബാസ്റ്റ്യന്റെ പേരുയർത്തിയാണ് കാസയുടെ ചർച്ച. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാസ.
കലൂർ കറുകപ്പിള്ളിയിലെ ലോഡ്ജിൽ നിന്നാണിവരെ പിടിച്ചത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങി. ലക്ഷദ്വീപിലേക്ക് കടത്തുകയായിരുന്ന 190 ഗ്രാം കഞ്ചാവുമായി അക്‌ബർ എന്നയാളെ സിഐ.എസ്.എഫ്. പിടികൂടുകയും ഹാർബർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കറുകപ്പിള്ളിയിലെ ലോഡ്ജിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. ഇതാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.
കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നെന്ന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നേരത്തെ ആരോപിച്ചിരുന്നു. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇക്കാര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി. ഇതു പക്ഷേ കേസായി മാറുകയും ചെയ്തു.
കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങൾ കേരളത്തിൽ പലയിടത്തായി പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നും ബിഷപ് പറഞ്ഞിരുന്നു. മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ഇവിടെയ ഉണ്ടെന്നും മുൻ ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞിട്ടുണ്ട്, അദ്ദേഹം പറയുന്നു.
ലോകത്തിൽ നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാൻ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില ഗ്രൂപ്പുകൾ ഉയർത്തുന്നത്. വർഗീയതയും വിദ്വേഷവും വെറുപ്പും മതസ്പർദ്ധയും അസഹിഷ്ണുതയും വളർത്താൻ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികൾ ലോകമെമ്പാടും ഉണ്ടെന്നും ബിഷപ് ചൂണ്ടിക്കാട്ടി. കത്തോലിക്കാ പെൺകുട്ടികളെ മതംമാറ്റുന്നതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നതായി നേരത്തെ തന്നെ സഭ വിമർശനം ഉന്നയിച്ചിരുന്നു. ലൗജിഹാദ് ഇല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്ക് പ്രത്യേക നിക്ഷിപ്ത താൽപര്യങ്ങളുണ്ടാകാമെന്നും ബിഷപ് വിമർശനം ഉന്നയിച്ചു. ഇത് ഏറെ വിവാദമായി. ബിഷപ്പിനെതിരെ കേസുമെടുത്തു. ഇതാണ് പുതിയ സാഹചര്യത്തിൽ കാസ ചർച്ചയാക്കുന്നത്.
കാസയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
അടുത്ത സോനു അഗസ്റ്റിൻ നിങ്ങളുടെ മകൾ ആകാതിരിക്കട്ടെ .
MDMA-യും കഞ്ചാവുമായി ലോഡ്ജിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട യുവതി യുവാക്കളുടെ ചിത്രമാണ്ഇതോടൊപ്പം ഉള്ളത്. ഇതിൽ തൃശ്ശൂർ സ്വദേശിയായ അൽത്താഫ് ഒഴികെയുള്ള 3 യുവാക്കൾ ലക്ഷ ദ്വീപ് സ്വദേശികളാണ് ,
ചേർത്തല എഴുപുന്ന സ്വദേശിയായ സോനു അഗസ്റ്റിൻ എന്ന പെൺകുട്ടി നല്ല ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ളതും പഠനത്തിൽ മികവ് കാട്ടിയിരുന്നതുമായ ഒരു പെൺകുട്ടിയാണ്. ഇവൾ തൃശ്ശൂർ സ്വദേശിയായ അൽത്താഫിന്റെ വലയിൽ വീണാണ് ഈ സംഘത്തിൽ എത്തപ്പെട്ടത്. മദ്യവും ലോട്ടറിയും കൊണ്ട് ചെലവ് കഴിയുന്ന സംസ്ഥാനത്തിൽ ഒരിക്കലും നടക്കാത്ത മദ്യനിരോധനത്തിനു വേണ്ടി തെരുവിലിറങ്ങാൻ മരക്കഴുതകൾ ഉണ്ട് , പക്ഷേ നമ്മുടെ യുവതി യുവാക്കളെ ലഹരിക്ക് അടിമയാക്കി കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഉപയോഗം ഇല്ലാതാക്കി അവരെ തകർക്കുന്ന മയക്കുമരുന്നിനെതിരെ ശബ്ദിക്കുവാൻ ഇവിടെ ഒരുത്തനും ഇല്ല.
ആരെങ്കിലും ഒരാൾ ശബ്ദിക്കുവാൻ തയ്യാറായാൽ അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യുവാൻ ഈ മദ്യനിരോധന പ്രസ്ഥാനക്കാർ മുന്നോട്ടു വരുന്നതായും കാണുന്നില്ല ..... അപ്പോഴും തലയിൽ വെളിച്ചം കയറാത്ത ക്രിസ്ത്യൻ മരമൊണ്ണകൾ കപട മതേതരത്വത്തിന്റെ പേരിൽ സത്യം വിളിച്ചു പറയുന്നവരെ ക്രൂശിക്കുവാൻ മുന്നിൽ നിൽക്കും. ഒന്നേ പറയാനുള്ളൂ ഇനിയും ഇതുപോലെ പിടിക്കപ്പെടാനുള്ള സോനുമാർ നിന്റെയൊക്കെ പെൺമക്കൾ ആകാതിരിക്കട്ടെ !
മറുനാടന് മലയാളി ബ്യൂറോ