- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബീച്ചിൽ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്: മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 17 പേർക്കെതിരെ കേസ്
മുംബൈ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയ 17 പേർക്കെതിരെ കേസ്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 17 പേർക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. കെൽവ് ബീച്ചിലാണ് പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കൂട്ടം കൂടുന്ന പരിപാടികൾക്ക് മഹാരാഷ്ട്രയിൽ വിലക്ക് നിലനിൽക്കുന്നുണ്ട്. ഇത് ലംഘിച്ചതിനാണ് കേസെടുത്തത്.
പാൽഘറിൽ ജലാശയങ്ങൾ, നദികൾ, ഡാമുകൾ, വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ജില്ലാ കളക്ടർ വിലക്കിയിട്ടുണ്ട്. ഇത് ലംഘിച്ചതിനാണ് നടപടി. ഉത്തരവ് ലംഘിച്ച് ഓഗസ്റ്റ് 19ന് കെൽവ് ബീച്ചിൽ പ്രീ വെഡ്ഡിങ് ഷൂട്ട് നടത്തിയതിനാണ് കേസ്.
Next Story