- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്ത് തർക്കത്തെ തുടർന്ന് ഭിന്നശേഷിക്കാരിയായ വയോധികയെ അക്രമിച്ചു പരുക്കേൽപ്പിച്ചു; ബന്ധുവിനെതിരെ കേസെടുത്തു പൊലീസ്
തളിപ്പറമ്പ്: ഭിന്നശേഷിക്കാരിയായ വയോധികയെ സ്വത്ത് തർക്കത്തെത്തുടർന്ന് അക്രമിച്ച് പരുക്കേൽപ്പിച്ചെന്ന പരാതിയിൽ ബന്ധുവിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ചവനപ്പുഴ കൃഷ്ണപ്പിള്ള വായനശാലക്ക് സമീപത്തെ എൺത്തിനാലുകാരിയായ ചാത്തോത്ത് കല്ല്യാണിയുടെ പരാതിയിലാണ് കേസ്. ഇവരുടെ ജ്യേഷ്ഠത്തിയുടെ മകൻ നാരായണനെതിരെയാണ് കേസെടുത്തത്.
തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരങ്ങൾ വിൽപ്പന നടത്തുന്നത് തടസപ്പെടുത്തുകയും പെൻഷനായി ലഭിച്ച തുക നൽകണമെന്ന് ആവശ്യപ്പെട്ട് ദേഹോപദ്രവം നടത്തിയെന്നുമാണ് ചാത്തോത്ത് കല്ല്യാണിയുടെ പരാതിയിൽ പറയുന്നത്. ഭിന്നശേഷിക്കാർ മാത്രമുള്ളതാണ് ഇവരുടെ കുടുംബം. കല്ല്യാണിയും മകളും ഭർത്താവും കാഴ്‌ച്ചവൈകല്യമുള്ളവരാണ്.
കുന്നംകുളത്ത് ബ്ലൈന്റ് സ്‌കൂളിലെ പ്രധാനാധ്യാപികയുടെ ചുമതലയുള്ള മകൾ ഓമനയും ഭർത്താവും കുന്നംകുളത്ത് തന്നെയാണ് താമസിക്കുന്നത്. ചവനപ്പുഴയിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന കല്ല്യാണിയെ കഴിഞ്ഞ എട്ടിനാണ് ജ്യേഷ്ഠത്തിയുടെ മകൻ നാരായണൻ ഉപദ്രവിച്ചതെന്ന് പരാതിയിലുണ്ട്. മകൾ നാട്ടിലെത്തിയതിന് ശേഷമാണ് കല്ല്യാണിക്ക് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയത്.
മർദ്ദനത്തെ തുടർന്ന് കല്ല്യാണിയുടെ കൈവിലുകളുടെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. നേരത്തേ തന്നെ സ്വത്ത് സംബന്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും കോടതിയെ സമീപിച്ചാണ് സ്ഥലത്തിന്റെ രേഖപോലും ലഭിച്ചതെന്നും വയോധിക പറഞ്ഞു. പരാതിയെ തുടർന്ന് തളിപ്പറമ്പ് എസ്ഐ പി.സി. സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ ചവനപ്പുഴ കൃഷ്ണപ്പിള്ള വായനശാലക്ക് സമീപത്തുള്ള കല്ല്യാണിയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയാണ് കേസെടുത്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്