ബോളിവുഡ് താരം ആലിയ ഭട്ടിനും സംവിധായകൻ സഞ്ജയ് ലീല ബൻസാലിയയ്ക്കും എതിരെ കേസ്. ഗാംഗബായി എന്ന വേശ്യാലയ ഉടമയുടെ ജീവിതം പറയുന്ന പുതിയ ചിത്രമായ ‘ഗാംഗുബായ് കത്തിയവാടിയുമായി' ബന്ധപ്പെട്ടാണ് കേസ്. ഗാംഗുബായിയുടെ മകനായ ബാബുജി ഷായാണ് ഇരുവർക്കുമെതിരെ കേസ് നൽകിയിരിക്കുകയാണ്. എഴുത്തുകാരായ ഹുസൈൻ സായിദിക്കെതിരെയും മാധ്യമപ്രവർത്തകനായ ജയ്‌നെ ബോർഗ്‌സിനെതിരെയും പരാതിയുണ്ട്.

മാഫിയ ക്യുൻസ് ഓഫ് മുംബൈ എന്ന പേരിൽ ഹുസൈൻ എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. മാധ്യമപ്രവർത്തകനായ ജെയ്‌നെ ബോർഗസാണ് പുസ്തകത്തിന്റെ ഗവേഷകൻ. സിനിമയുടെ പ്രോമോ റിലീസ് ആയതു മുതൽ പരാതിക്കാരൻ ഒരുപാട് പീഡനങ്ങൾ ആണ് നേരിടേണ്ടി വരുന്നതെന്ന് ബാബുജി ഷായുടെ വക്കീൽ ദി പ്രിന്റിനോട് പറഞ്ഞു. ചിലർ അദ്ദേഹത്തിന്റെ കാലു തല്ലിയൊടിച്ചു. ഒരു വേശ്യാലയ കുടുംബത്തിന്റെ പാരമ്പര്യമുണ്ടെന്ന ആരോപണം ഉയർത്തി അദ്ദേഹത്തിന്റെ ബന്ധുക്കൾ പൊതു സമൂഹത്തിൽ പരിഹാസ്യരായി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുക, മോശമായ രംഗങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ആണ് ഷാ പരാതിയിൽ പറയുന്നത്. ‘മുംബൈയിലെ മാഫിയ ക്വീൻസ്'എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ അപകീർത്തികരമാണെന്നും സ്വകാര്യത, ആത്മാഭിമാനം, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങളുടെ ലംഘനമാണെന്നും ഷാ ആരോപിച്ചു.

പ്രതികൾ ജനുവരി ഏഴിനകം പാരാതിയിന്മേൽ മറുപടി നൽകണം. സെപ്റ്റംബര് പതിനൊന്നിന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കോറോണയെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെയ്‌ക്കേണ്ടി വന്നു. ഒരു കാലത്ത് മുംബൈയിലെ വേശ്യാലങ്ങളെ അടക്കി ഭരിച്ച ഗാംഗുഭായെ മാഡം ഓഫ് കാമാത്തിപുര എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ചതിയിലകപ്പെട്ട് കാമാത്തിപുരയിൽ എത്തുകയും ലൈംഗികത്തൊഴിൽ ചെയ്യുകയും പിന്നീട് കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്. ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഗംഗുബായ് പ്രവർത്തിച്ചിട്ടുണ്ട്.