- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെല്ലാം ഞൊടിയടിയിൽ സമ്പന്നരാകും; സോളാർ കേസ് അന്വേഷിച്ച ഡി വൈ എസ് പി കോടീശ്വരനായെങ്കിൽ പറവൂർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് ലക്ഷങ്ങളുടെ സ്വത്ത്; കൊച്ചി അസിസ്റ്റന്റ് കമ്മീഷണറായ ബിജോ അലക്‌സാണ്ടർ വിജിലൻസിന്റെ പിടിയിലായപ്പോൾ
കൊച്ചി : വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് നടപടിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സോളാർ കേസിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ സ്വത്ത് വിവരങ്ങൾ ഈയിടെ പുറത്തുന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്‌പി ബിജോ അലക്‌സാണ്ടറിനെതിരെ എറണാകുളം വിജിലൻസ് യൂണിറ്റ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്. ബിജോ അലക്‌സാണ്ടറിന്റെ ഇരുമ്പനത്തെ വീട്, ഹിൽപാലസ് മ്യൂസിയത്തിനു സമീപത്തെ ഓഫിസ് എന്നിവിടങ്ങളിലാണു പരിശോധന നടന്നത്. ഡിവൈഎസ്‌പിമാരായ ബിജു കെ. സ്റ്റീഫൻ, കെ.ഹരികൃഷ്ണൻ, എസ്.ദേവമനോഹർ എന്നിവരാണ് അന്വേഷണം നേരിടുന്ന മറ്റ് ഉദ്യോഗസ്ഥർ. വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതായി പരിശോധനയിൽ വ്യക്തമായതോടെയാണു ബിജോ അലക്‌സാണ്ടറിനെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രാഥമിക പരിശോധനയിൽ 48 ലക്ഷം രൂപയുടെ അധിക വരുമാനമാണു വിജിലൻസ് കണ്ടെത്തിയത്. നെടുമ്പാശേരി സ്വർണ കടത്തും പറവൂർ പെൺവ
കൊച്ചി : വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് നടപടിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സോളാർ കേസിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ സ്വത്ത് വിവരങ്ങൾ ഈയിടെ പുറത്തുന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്‌പി ബിജോ അലക്‌സാണ്ടറിനെതിരെ എറണാകുളം വിജിലൻസ് യൂണിറ്റ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്.
ബിജോ അലക്‌സാണ്ടറിന്റെ ഇരുമ്പനത്തെ വീട്, ഹിൽപാലസ് മ്യൂസിയത്തിനു സമീപത്തെ ഓഫിസ് എന്നിവിടങ്ങളിലാണു പരിശോധന നടന്നത്. ഡിവൈഎസ്‌പിമാരായ ബിജു കെ. സ്റ്റീഫൻ, കെ.ഹരികൃഷ്ണൻ, എസ്.ദേവമനോഹർ എന്നിവരാണ് അന്വേഷണം നേരിടുന്ന മറ്റ് ഉദ്യോഗസ്ഥർ. വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതായി പരിശോധനയിൽ വ്യക്തമായതോടെയാണു ബിജോ അലക്‌സാണ്ടറിനെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രാഥമിക പരിശോധനയിൽ 48 ലക്ഷം രൂപയുടെ അധിക വരുമാനമാണു വിജിലൻസ് കണ്ടെത്തിയത്.
നെടുമ്പാശേരി സ്വർണ കടത്തും പറവൂർ പെൺവാണിഭ കേസ് ഉൾപ്പടെ പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനാണ് ബിജോ അലക്‌സണ്ടർ. 48,21,120 രൂപയു ടെ അധികാവരുമാനമാണ് വിജിലൻസ് അന്വേഷണ ത്തിൽ കണ്ടെത്താനായത് എന്ന് സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു. ആരോപണവിധേയനായ ബിജോ അലക്‌സണ്ടർക്ക് 2011-2015 കാലഘട്ടത്തിൽ 31,34,640 രൂപ മാത്രമാണ് അധിക വരുമാനമായി ലഭിക്കാമായിരുന്നുള്ളൂ. എന്നാൽ ഇതേ സമയം 66,50,000 രൂപ യുടെ കണക്കും, 1,35,760 രൂപയുടെ ചിലവും ഉൾപ്പടെ കണ്ടെത്താനായി എന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്‌ഐ ആറിൽ പറയുന്നു. അന്വേഷണത്തിൽ കണ്ടെത്തിലൂടെ തുക അരലക്ഷം മാത്രമാണ് എങ്കിലും കോടികൾ വരുമാനം ഈ കാലഘട്ടത്തിൽ സമ്പാദിച്ചതായി ആണ് വിവരം.
പത്തനംതിട്ട കടമ്മനിട്ട സ്വദേശിയാണ് ബിജോ അലക്‌സാണ്ടർ. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ്, വ്യാജ ടാർബിൽ കുംഭകോണക്കേസ്, പറവൂർ പീഡനക്കേസ് എന്നിവയുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരിൽ വിജിലൻസ് ഏറ്റവും അധികം സ്വത്തു കണ്ടെത്തിയതു സോളർ കേസ് അന്വേഷിച്ച കെ.ഹരികൃഷ്ണനാണ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് അദ്ദേഹം.
അതിനിടെ എക്‌സൈസ് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയ പത്തനംതിട്ട സ്‌പെഷൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.അശോക് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ബി.ആനന്ദരാജ്, ജി.വിജയദാസ് എന്നിവരെയും ചാത്തന്നൂർ റേഞ്ചിലെ എ.ബെനാൻസനെയും സസ്‌പെൻഡ് ചെയ്തതായി എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് അറിയിച്ചു.
ഓണത്തിനു മുൻപായി എക്‌സൈസ് വിജിലൻസ് ഓഫിസർമാർ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എ?ന്നിവിടങ്ങളിൽ സന്ദർശനം നടത്തി ഉദ്യോഗസ്ഥർക്കെതിരായ പരാതികളും മറ്റ് അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികളും കേൾക്കും. കൊല്ലത്തു പുനലൂർ, കൊട്ടാരക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിലും ആലപ്പുഴയിൽ കായംകുളം, മാവേലിക്കര, ചേർത്തല എന്നിവിടങ്ങളിലും പത്തനംതിട്ടയിൽ തിരുവല്ല, അടൂർ എന്നിവിടങ്ങളിലും ആണു പരാതികൾ സ്വീകരിക്കുക.