- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോക്‌സ് പോലുള്ള പസിൽ കൊടുത്ത ശേഷം ഡോക്ടർ പല പ്രാവശ്യം ചുംബിച്ചു; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു; ഗുരുതര ആരോപണമായിട്ടും കൈരളി ടിവി അവതാരകനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ; പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കാൻ ഉന്നത ഇടപെടൽ; ഡോ ഗിരീഷിന്റെ സ്വകാര്യ പ്രാക്ടീസും നിയമവിരുദ്ധം
തിരുവനന്തപുരം: 13 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗൺസിലറുമായ ഡോ.കെ. ഗിരീഷിന്റെ അറസ്റ്റ് ഒഴിവാക്കാൻ സമ്മർദ്ദം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലും കേസ് ഒതുക്കാൻ സമ്മർദ്ദം ഉണ്ടെന്നാണ് ആക്ഷേപം. കൈരളി ടിവിയിലെ അവതാരകനെ കേസിൽ നിന്ന് രക്ഷിക്കാനാണ് ശ്രമം. പഠനവൈകല്യമുണ്ടെന്ന സംശയത്തിൽ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സംഭവം നടന്ന് എട്ടുദിവസമായിട്ടും തുടർ നടപടിയുണ്ടായില്ലെന്നാരോപിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രി, ഡിജിപി, കമ്മീഷണർ എന്നീവർക്ക് പരാതി നൽകി.പരാതി നൽകിയിട്ട് എട്ടുദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിഎടുത്തില്ല എന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. സംഭവം നടക്കുന്നത് ഓഗസ്റ്റ് 14നാണെന്ന് കുട്ടിയുടെ മാതാവ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പൊലീസ് നടപടിയൊന്നും എടുത്തില്ല. സർക്കാർ ജോല
തിരുവനന്തപുരം: 13 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗൺസിലറുമായ ഡോ.കെ. ഗിരീഷിന്റെ അറസ്റ്റ് ഒഴിവാക്കാൻ സമ്മർദ്ദം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലും കേസ് ഒതുക്കാൻ സമ്മർദ്ദം ഉണ്ടെന്നാണ് ആക്ഷേപം. കൈരളി ടിവിയിലെ അവതാരകനെ കേസിൽ നിന്ന് രക്ഷിക്കാനാണ് ശ്രമം.
പഠനവൈകല്യമുണ്ടെന്ന സംശയത്തിൽ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സംഭവം നടന്ന് എട്ടുദിവസമായിട്ടും തുടർ നടപടിയുണ്ടായില്ലെന്നാരോപിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രി, ഡിജിപി, കമ്മീഷണർ എന്നീവർക്ക് പരാതി നൽകി.പരാതി നൽകിയിട്ട് എട്ടുദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിഎടുത്തില്ല എന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. സംഭവം നടക്കുന്നത് ഓഗസ്റ്റ് 14നാണെന്ന് കുട്ടിയുടെ മാതാവ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പൊലീസ് നടപടിയൊന്നും എടുത്തില്ല.
സർക്കാർ ജോലിക്ക് പുറമെ തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് 13 വയസുള്ള കുട്ടിക്കെതിരെ പീഡന ശ്രമം നടന്നത്. പഠനവൈകല്യമുണ്ടെന്ന് സ്‌കൂളിലെ കൗൺസിലർ നിർദ്ദേശിച്ച പ്രകാരമാണ് ഡോക്ടർ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിൽ എത്തുന്നത്. ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തുവിളിച്ചു. തുടർന്ന് 20 മിനിറ്റുകൾക്ക് ശേഷം പുറത്തിറങ്ങിയ മകനിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടി ദുരനുഭവം പങ്കുവെച്ചത് ഇതറിഞ്ഞയുടൻ ചൈൽഡ് ലൈൻ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ചൈൽഡ്ലൈൻ തമ്പാനൂർ പൊലീസിന് പരാതി കൈമാറി.
ബോക്‌സ് പോലുള്ള പസിൽ കൊടുത്ത ശേഷം ഡോക്ടർ പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ടിരിക്കുകയും ചെയ്‌തെന്ന് മകൻ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് സർക്കാർ കർശനമായി നിരോധിച്ചെങ്കിലും വെബ്‌സൈറ്റ് വഴി പരസ്യപ്പെടുത്തിയാണ് ഡോക്ടറുടെ പ്രവർത്തനം. തിരുവനന്തപുരത്ത് രണ്ടും കൊച്ചിയിൽ ഒന്നും ക്ലിനിക്കുകൾ ഉള്ളതായി സൈറ്റിൽ പറയുന്നു. തിരുവനന്തപുരത്ത് ബോർഡ് പോലും വയ്ക്കാത്ത കെട്ടിടത്തിന്റെ ഭൂഗർഭ നിലയിലാണ് പരാതിയിൽ പറയുന്ന ക്ലിനിക്കുള്ളത്. ദേശീയ ആരോഗ്യമിഷന്റെ മാനസികാരോഗ്യ പരിപാടിയുടെ മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയാണ് ചാനൽ പരിപാടികളിൽ പരിചിതനായ ഡോ. കെ.ഗിരീഷ്.
പോക്സോ ആക്ട് 7,8 വകുപ്പുപ്രകാരമാണ് കേസെടുത്തതെങ്കിലും സർക്കാർ ഡോക്ടർ എന്ന നിലയിൽ ഒമ്പതാം വകുപ്പുകൂടി ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ചാനൽ പരിപാടികളിലൂടെ പരിചിതനായ ഡോ.കെ ഗിരീഷ് മാനസികാരോഗ്യ പരിപാടിയുടെ മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയാണ്. പീഡന വിവരം അറിഞ്ഞുടൻ ചൈൽഡ് ലൈൻ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ചൈൽഡ്‌ലൈൻ വിവരം തമ്പാനൂർ പൊലീസിന് കൈമാറി. സംഭവം നടന്നത് ഫോർട്ട് പൊലീസ് പരിധിയിലായതിനാൽ 16ന് കേസ് അവിടേയ്ക്ക് മാറ്റുകയും ചെയ്തു. ഫോർട്ട് സ്റ്റേഷനിൽ കുട്ടിയുടെ പിതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയെങ്കിലും മകന്റെ മൊഴിയെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. കേസെടുത്തതിനെ തുടർന്ന് ഒത്തുതീർപ്പിനായി തുടർച്ചയായി സമ്മർദ്ദമുണ്ടാകുന്നതായും ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവെന്ന് നേരിട്ടു പരിചയപ്പെടുത്തി ഫോണിലൂടെയും നേരിട്ടും മൂന്നാമതൊരാളുടെ ഒത്തുതീർപ്പ് ശ്രമമുണ്ടായി.
കൈരളി ചാനലിലെ മൈൻഡ് വാച്ച് എന്ന പേരിൽ മന;ശാസ്ത്രസംബന്ധിയായ പരിപാടിയുടെ അവതാരകനാണ് ഡോ.കെ.ഗിരീഷ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗത്തിൽ, ക്ലിനിക്കൽ സൈക്കോളജി ഫാക്കൽറ്റി അംഗമാണ്.നേരത്തെ ദേശീയാരോഗ്യ മിഷൻ മാനസികാരോഗ്യ പരിപാടിയുടെ സംസ്ഥാന കോഡിനേറ്ററായിരുന്നു.സൈക്കോ തെറാപ്പി ടെക്നിക്കുകളായ കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പി, ബയോഫീഡ് ബാക്ക്, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള ഹിപ്നോസിസ്, കൗൺസലിങ് എന്നിവയിൽ വിദഗ്ധനാണ് ഡോ.കെ.ഗിരീഷ്. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് പോക്‌സോ. നിയമം പ്രാബല്യത്തിലായത് 2012 ലാണ് 18 വയസിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.
ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പഴയ നിയമത്തിൽ നിന്ന് വ്യത്യസ്തമായി, ലൈംഗിക ബന്ധം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക കുറ്റമായി കാണുന്നുവെന്നതാണ് പോക്‌സോയുടെ പ്രത്യേകത. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്. പോക്‌സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീർപ്പിലൂടെ കേസിൽ നിന്ന് തലയൂരാനുള്ള എല്ലാ പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല, കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പ്. ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനിൽക്കുക.കുട്ടികളെ ലൈംഗികച്ചുവയോടെ സ്പർശിക്കുന്നത് മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാനുള്ള കുറ്റകൃത്യമായി കണക്കാക്കും.
ഈ കുറ്റം അദ്ധ്യാപകർ, മതാധ്യാപകർ, ഹോസ്പിറ്റൽ സ്റ്റാഫുകൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചെയ്താൽ തടവ് ശിക്ഷ 8 വർഷം വരെയാകാം. ഒരു കുട്ടി പീഡനത്തിനിരയായാൽ അവരുടെ രക്ഷിതാക്കൾക്ക് പരാതിയില്ലെങ്കിൽ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നൽകാത്ത രക്ഷിതാക്കൾക്കെതിരെ പോക്‌സോ ചുമത്താവുന്നതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം കേസുകൾ അദ്ധ്യാപകർ മറച്ചുവച്ചാലും സമാനശിക്ഷ ലഭിക്കും.