- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സയുടെ ഭാഗമായി ശരീരത്തിന് ഉള്ളിലേക്ക് ഇറക്കിയ കുഴൽ ശരിയായ രീതിയിൽ നീക്കം ചെയ്തില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗംമൂർച്ഛിച്ച് മരിച്ചെന്ന് പറഞ്ഞ യുവതിയുടെ മരണം ചികിത്സാ പിഴവുമൂലമെന്ന് കണ്ടെത്തി; പൊള്ളലേറ്റ് എത്തിയ യുവതിക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ഡോക്ടർമാർക്ക് എതിരെ നരഹത്യാ കേസെടുത്ത് പൊലീസ്
കോഴിക്കോട്: രോഗം മൂർച്ഛിച്ച് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവതിയുടെ ജീവൻ നഷ്ടമായത് ചികിത്സാ പിഴവ് മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ പിലാശേരി കുട്ടമ്പ്രക്കുന്നുമ്മൽ സൗമ്യയാണ് (27) മരിച്ചത്. സൗമ്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് എതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. സെപ്റ്റംബർ 23നാണ് സൗമ്യ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിക്കുന്നത്. ഡെങ്കിപ്പനി അധികരിച്ചതാണ് മരണകാരണം എന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് മരണകാരണം ചികിത്സാ പിഴവാണെന്ന സംശയം ഉയർത്തുന്നത്. ചികിത്സയുടെ ഭാഗമായി ശരീരത്തിനുള്ളിലേക്ക് ഇറക്കിയ കുഴൽ ശരിയായ രീതിയിൽ നീക്കം ചെയ്യാത്തതുമൂലം ഉണ്ടായ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഫോറൻസിക് വിദഗ്ദ്ധരും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സാധൂകരിക്കുന്നതരത്തിലാണ് പൊലീസിന് മൊഴി നൽകിയതെന്നാണ് സൂചന. സൗമ്യയുടെ മരണത്തെ തുടർന്ന് അസ്വാഭാവിക
കോഴിക്കോട്: രോഗം മൂർച്ഛിച്ച് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവതിയുടെ ജീവൻ നഷ്ടമായത് ചികിത്സാ പിഴവ് മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ പിലാശേരി കുട്ടമ്പ്രക്കുന്നുമ്മൽ സൗമ്യയാണ് (27) മരിച്ചത്. സൗമ്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് എതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബർ 23നാണ് സൗമ്യ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിക്കുന്നത്. ഡെങ്കിപ്പനി അധികരിച്ചതാണ് മരണകാരണം എന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് മരണകാരണം ചികിത്സാ പിഴവാണെന്ന സംശയം ഉയർത്തുന്നത്. ചികിത്സയുടെ ഭാഗമായി ശരീരത്തിനുള്ളിലേക്ക് ഇറക്കിയ കുഴൽ ശരിയായ രീതിയിൽ നീക്കം ചെയ്യാത്തതുമൂലം ഉണ്ടായ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
ഫോറൻസിക് വിദഗ്ദ്ധരും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സാധൂകരിക്കുന്നതരത്തിലാണ് പൊലീസിന് മൊഴി നൽകിയതെന്നാണ് സൂചന. സൗമ്യയുടെ മരണത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് കുന്ദമംഗലം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് വിദഗ്ദ്ധരുടെ മൊഴിയും കൂടി ആയതോടെ കേസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയാക്കി മാറ്റിയിട്ടുണ്ട്. സൗമ്യയെ ചികിത്സിച്ചവർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷ്ണർ ഇപി പൃഥിരാജിനാണ് അന്വേഷണ ചുമതല.
ഓഗസ്റ്റ് 27നാണ് സൗമ്യക്ക് പൊള്ളലേൽക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ അടുപ്പിൽ നിന്ന് തീ സൗമ്യയുടെ വസ്ത്രത്തിൽ പടരുകയായിരുന്നു. ഉടൻതന്നെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 30 ശതമാനത്തിൽ താഴെ മാത്രമേ പൊള്ളലേറ്റിട്ടുള്ളൂ എന്ന് അന്ന് ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞിരുന്നു. രണ്ടാഴ്ചയ്്ക്കുള്ളിൽത്തന്നെ പൊള്ളലേറ്റ ഭാഗമെല്ലാം ഉണങ്ങി. തുടർന്ന് ഡിസ്ചാർജ്ജ് ആയി വീട്ടിലേക്ക് പോരാനുള്ള തയ്യാറെടുപ്പിലായിരുന്നു സൗമ്യയും കുടുംബവും.
ഇതിനിടയ്ക്കാണ് ശരീരത്തിനുള്ളിലേക്ക് ഇറക്കിയ കുഴൽ പുറത്തെടുത്തത്. ഇതോടെ സൗമ്യയ്ക്ക് ശ്വാസ തടസവും നെഞ്ച് വേദനയും അനുഭവപ്പെട്ടു. ചുമയും പനിയും പുറകെ വന്നു. എന്നാൽ ഡോക്ടർമാർ ഇത് ഗൗരവത്തിലെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പലതവണ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവർ കാര്യമായി എടുത്തില്ല. പനിയുടെ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഡെങ്കിപ്പനിയാണെന്ന ഒഴുക്കൻ മറുപടിയാണ് ഡോക്ടർമാരിൽ നിന്ന് ഉണ്ടായത്. ഒരാഴ്ചയായപ്പോഴേക്കും രോഗം മൂർച്ഛിച്ചു. അതോടെയാണ് ഡോക്ടർമാർ സൗമ്യയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്നാൽ പിന്നീടുള്ള ചികിത്സകൊണ്ട് കാര്യമുണ്ടായില്ല. സൗമ്യ മരണത്തിന് കീഴടങ്ങി.
ശരീരത്തിനുള്ളിൽ കടത്തിയിരുന്ന പൈപ്പ് പൊട്ടിയ വിവരം ഡോക്ടർമാർക്ക് അറിയാമായിരുന്നെന്നും എന്നിട്ടും അവർ അത് ഗൗരമായി എടുത്തില്ലെന്നും സൗമ്യയുടെ സഹോദരൻ രമേശൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അസുഖം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയ സമയത്തുത്തന്നെ അവർ നോക്കിയിരുന്നെങ്കിൽ സൗമ്യയുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ഡോക്ടർമാരുടെ അശ്രദ്ധക്കെതിരെ നിയമ നടപടികൾക്കൊരുങ്ങുകയാണ് സൗമ്യയുടെ കുടുംബം.
രണ്ട് ദിവസം മുമ്പ് കുന്ദമംഗലം പൊലീസ് അറിയിച്ചപ്പോഴാണ് പോസ്റ്റ്‌മോർട്ടം
റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് കുടുംബം അറിയുന്നത്. ഇതോടെ വീഴ്ച കാണിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കുടുംബം തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ആദ്യം പരാതി നൽകും. കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഇനി ഒരാൾക്കും ഇത്തരത്തിൽ ജീവൻ നഷ്ടപ്പെടരുതെന്നും അശ്രദ്ധക്കാണിക്കുന്നവർക്ക് ഇതൊരു പാഠമാവണമെന്നും ബന്ധുക്കൾ പറയുന്നു.