- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗത്തിൽ എൻ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു; സംഘപരിവാറിന്റെ ആത്മീയ പ്രഭാഷകന്റെ പലവാദങ്ങളും പലപ്പോഴായി തകർന്നടിഞ്ഞത്; സഹായ വാഗ്ദാനവുമായി പിണറായിയുടെ രക്തബന്ധു തന്നെ സന്ദർശിച്ചുവെന്ന് പറഞ്ഞും വാർത്തകളിൽ
മലപ്പുറം: മലപ്പുറം ജില്ലയിലെ മുസ്‌ലിംങ്ങളെ അവഹേളിക്കുന്ന വിധത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ സംഘപരിവാർ അനുയായികളുടെ ആത്മീയ പ്രഭാഷകൻ ഡോ. എൻ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടറായ എൻ ഗോപാലകൃഷ്ണനെതിരെ നിലമ്പൂർ പോത്തുകൽ പൊലീസാണ് കേസെടുത്തതച്. മതസ്പർദ വളർത്തൽ ഒരു വിഭാഗത്തെ അവഹേളിക്കൽ എന്നിവയ്‌ക്കെതിരായ വകുപ്പുകൾ പ്രകാരം കേസെടുത്തത്്. ഗോപാലകൃഷ്ണന്റെ പ്രഭാഷണം മതവൈരം വളർത്തുന്നതാണെന്നു പരാതിപ്പെട്ടുകൊണ്ട് അഭിഭാഷകനായ അഡ്വ. പി ടി ജഹാംഗീർ നൽകിയ കേസിനെത്തുടർന്നാണ് നടപടി. ഇഎംഎസ് മുസ്‌ലിംകൾക്കു രൂപംനൽകിയ ജില്ലയാണ് മലപ്പുറമെന്നും അവിടെ കൂടുതൽ എംഎൽഎമാരുണ്ടാവാൻ കാരണം പുരുഷന്മാർ രണ്ടും മൂന്നും ഭാര്യമാരെ വച്ചുകൊണ്ട് പന്നികളെപ്പോലെ പ്രസവിപ്പിക്കുന്നതു മൂലമാണെന്നുമായിരുന്നു ഗോപാലകൃഷ്ണൻ യൂട്യൂബിൽ പോസ്റ്റ് ചെയ്ത പ്രസംഗം. പ്രസംഗം സാമൂഹിക മാദ്ധ്യമങ്ങൾവഴി പ്രചരിച്ചതിനാൽ സൈബർ കുറ്റകൃത്യമായി കണക്കാക്കണമെന്നും ജഹാംഗീർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രസംഗ
മലപ്പുറം: മലപ്പുറം ജില്ലയിലെ മുസ്‌ലിംങ്ങളെ അവഹേളിക്കുന്ന വിധത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ സംഘപരിവാർ അനുയായികളുടെ ആത്മീയ പ്രഭാഷകൻ ഡോ. എൻ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടറായ എൻ ഗോപാലകൃഷ്ണനെതിരെ നിലമ്പൂർ പോത്തുകൽ പൊലീസാണ് കേസെടുത്തതച്. മതസ്പർദ വളർത്തൽ ഒരു വിഭാഗത്തെ അവഹേളിക്കൽ എന്നിവയ്‌ക്കെതിരായ വകുപ്പുകൾ പ്രകാരം കേസെടുത്തത്്.
ഗോപാലകൃഷ്ണന്റെ പ്രഭാഷണം മതവൈരം വളർത്തുന്നതാണെന്നു പരാതിപ്പെട്ടുകൊണ്ട് അഭിഭാഷകനായ അഡ്വ. പി ടി ജഹാംഗീർ നൽകിയ കേസിനെത്തുടർന്നാണ് നടപടി. ഇഎംഎസ് മുസ്‌ലിംകൾക്കു രൂപംനൽകിയ ജില്ലയാണ് മലപ്പുറമെന്നും അവിടെ കൂടുതൽ എംഎൽഎമാരുണ്ടാവാൻ കാരണം പുരുഷന്മാർ രണ്ടും മൂന്നും ഭാര്യമാരെ വച്ചുകൊണ്ട് പന്നികളെപ്പോലെ പ്രസവിപ്പിക്കുന്നതു മൂലമാണെന്നുമായിരുന്നു ഗോപാലകൃഷ്ണൻ യൂട്യൂബിൽ പോസ്റ്റ് ചെയ്ത പ്രസംഗം. പ്രസംഗം സാമൂഹിക മാദ്ധ്യമങ്ങൾവഴി പ്രചരിച്ചതിനാൽ സൈബർ കുറ്റകൃത്യമായി കണക്കാക്കണമെന്നും ജഹാംഗീർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രസംഗം വിവാദമായതോടെ ഗോപാലകൃഷ്ണൻ മാപ്പുപറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസംഗമാണ് ചിലർ ചേർന്ന് വിവാദമാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
മലപ്പുറം ജില്ല ഇസ്‌ലാമിക പാക്കിസ്ഥാനാണെന്ന പ്രഭാഷണത്തിലെ വരികൾക്കെതിരെയും വ്യാപക പ്രതിഷേധമാണുയർന്നത്. ഇതിനു മുമ്പും ഗോപാലകൃഷ്ണൻ സമാന രീതിയിലുള്ള പ്രസംഗങ്ങൾ നടത്തിയതയി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം വർഗീയം വിഷം ചീറ്റി വാർത്തകളിൽ ഇടംനേടിയ സംഘപരിവാർ സഹയാത്രികനായ ഡോ എൻ ഗോപാലകൃഷ്ണന്റെ വാദങ്ങൾ പലതും മുമ്പുതന്നെ തുറന്നുകാട്ടപ്പെട്ടവ. ടെലിവിഷനിലെ 'മത' പ്രസംഗങ്ങളിലൂടെയും പലയിടങ്ങളിലായി നടത്തുന്ന 'ആധ്യാത്മിക' പ്രഭാഷണങ്ങളിലൂടെയും എൻ ഗോപാലകൃഷ്ണൻ വിളമ്പുന്ന അബദ്ധങ്ങൾ ബ്‌ളോഗുകളിലൂടെ 2010ൽ തന്നെ പൊളിച്ചെഴുതിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ വർഗീയ വിഷം ചീറ്റുന്ന പ്രസംഗതുണ്ടുകളും പലപ്പാഴും ചർച്ചയായിട്ടുണ്ട്. എന്നാൽ പലരും പൊളിച്ചടുക്കിയ വാദങ്ങൾ വീണ്ടും ഉയർത്തുകയും ഒപ്പം വർഗീയ കലാപത്തിനുപോലും ഇടവരുത്താവുന്ന പരാമർശങ്ങൾ തുടരുകയുമാണ് ഗോപാലകൃഷ്ണൻ. ഇപ്പോൾ അമേരിക്കയിൽ ന്യൂറോളജിസ്റ്റായ ഡോ. സൂരജ് രാജൻ 2010ൽ 'സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ വാദങ്ങൾ' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിന്റെ ആമുഖത്തിൽ പറയുന്നതിങ്ങനെ:
'ഭാരതപൈതൃകത്തിന്റെ ശേഷിപ്പുകൾ എന്ന് പൊതുവേ കരുതപ്പെടുന്ന ആദ്ധ്യാത്മിക/മത ഗ്രന്ഥങ്ങളിൽ നിന്നും ദർശന/തത്വ സംഹിതകളിൽ നിന്നുമൊക്കെ മുറിച്ചും പിരിച്ചും ചൂണ്ടിയെടുക്കുന്ന വാചകക്കഷ്ണങ്ങൾ കൊണ്ട് മുട്ടൻ ഉഡായിപ്പ് 'ശാസ്ത്രീയമായി' വിളമ്പുന്ന ഒരു ഫ്രാഡ് വേലക്കാരനെയാണ് പരിചയപ്പെടുത്തുന്നത്. വേറാരുമല്ല, ആളിനെ നിങ്ങക്കറിയാം ചീഞ്ഞ മതാചാരങ്ങൾക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങൾക്കും വ്യാഖ്യാനം ചമച്ച് ആധുനിക സയൻസിന്റെ കണ്ടുപിടുത്തങ്ങളെല്ലാം 'ദേ ഞമ്മട കിത്താബിലുണ്ടേ' എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാൽ ശ്രീമാൻ ഗോപാലകൃഷ്ണൻ അവർകൾ!
'ജ്യോതിഷം എന്ന സമ്പ്രദായത്തിനെ ജ്യോതിശ്ശാസ്ത്രം എന്ന സയൻസിന്റെ ചെലവിൽ വെള്ളപൂശിയെടുക്കുന്ന' വ്യക്തിയാണ് ഗോപാലകൃഷ്ണനെന്നും ഗോപാലകൃഷ്ണനെന്നും വാദങ്ങളുണ്ടായിരുന്നു. ആന്ധ്രാപ്രദേശിൽ കൃഷ്ണദേവരായരുടെ സദസ്യനായിരുന്ന സായണൻ പതിനാലാം നൂറ്റാണ്ടിൽ പ്രകാശത്തിന്റെ വേഗത കൃത്യമായി ധ്യാനത്തിലൂടെ കണ്ടെത്തി എന്നും മറ്റും അവകാശപ്പെട്ട് അതിന്റെ 'ശാസ്ത്രീയ' വിശകലനവും ഗോപാലകൃഷ്ണൻ നടത്താറുണ്ട്. ഇതെല്ലാം അബന്ധങ്ങളുടെ പഞ്ചാംഗമാണെന്ന് പലരും ബ്ലോഗിലൂടെയും അല്ലാതെയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം സഹായ വാഗ്ദാനവുമായി പിണറായി വിജയന്റെ രക്തബനു എത്തിയെന്ന് പറയുന്ന പുതിയ പ്രസംഗവും ഇപ്പോൾ മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും പ്രചരിക്കുന്നുണ്ട്. പിണറായി വിജയന്റെ പ്രയാണം' എന്ന തലക്കെട്ടിൽ മെയ് 25ന് അപ് ലോഡു ചെയ്ത വീഡിയോയിലാണ് ഈ വെളിപ്പെടുത്തൽ. കണ്ണൂരിൽ ജോലി ചെയ്യുന്ന പിണറായിയുടെ ഉറ്റ ബന്ധുവാണത്രേ ഗോപാലകൃഷ്ണനെ കാണാൻ ചെന്നതും സംസാരിച്ചതും. പിണറായി പറഞ്ഞിട്ടാണ് താൻ വന്നത് എന്ന് ബന്ധു പറഞ്ഞ കാര്യം വീഡിയോയിൽ പറയുന്നുണ്ട്.
കണ്ണൂരിൽ ജോലിയുള്ള ആളാണ് ഈ ബന്ധുവെന്നും ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു. കണ്ണൂർ വളപട്ടണം അമ്പലത്തിലും സുന്ദരേശ്വര ക്ഷേത്രത്തിലും തന്റെ പ്രഭാഷണം നടക്കുമ്പോൾ അച്ഛനോടൊപ്പം ഈ ബന്ധുവും വേദിയുടെ മുന്നിൽത്തന്നെ ഉണ്ടാവുമെന്നും പിണറായിയുടെ കാര്യം പറയുമ്പോൾ സദസ്യർ തങ്ങളെ നോക്കി ചിരിക്കുമെന്നുമൊക്കെ ബന്ധു പറഞ്ഞ കാര്യവും വിശദമായി വിവരിച്ചിട്ടുണ്ട്. തന്നാലാവുന്ന വിധം രാഷ്ട്രത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്തുതരാമെന്ന് പിണറായിയുടെ ബന്ധു വാഗ്ദാനം ചെയ്‌തെന്നും ഗോപാലകൃഷ്ണൻ വിവരിക്കുന്നു.