കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ വൈദികൻ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കൊല്ലം കോട്ടാത്തല സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് പാറക്കുഴിയിലിനെതിരേയാണു കേസ്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പിടികൂടാൻ എത്തിയപ്പോഴാണ് വൈദികൻ ഓടി രക്ഷപ്പെട്ടത്. വൈദികപഠനത്തിന് എത്തിയ തിരുവനന്തപുരം സ്വദേശിയായ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണു കേസ്.

വൈദിക പഠനത്തിനെത്തിയ ആൺകുട്ടിയെ വൈദികൻ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണു കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസിൽ പരാതിപ്പെട്ടത്. കസ്റ്റഡിയിൽ എടുക്കാനായി പൊലീസ് എത്തിയപ്പോൾ വൈദികൻ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വൈദികനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കണ്ണൂർ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തിൽ ഫാ. റോബിൻ വടക്കുംചേരിൽ അറസ്റ്റിലായതിനു പിന്നാലെയാണ് മറ്റൊരു വൈദികൻ പീഡനക്കേസിൽ കുടുങ്ങുന്നത്. കൊട്ടാരക്കര തേവലപ്പുറം മൈനൽ സെമിനാരിയിലെ വൈദിക വിദ്യാർത്ഥിയെയാണ് ഫാ. തോമസ് പാറക്കുഴിയിൽ പീഡനത്തിന് ഇരയാക്കിയത്. ഒന്നല്ല മൂന്ന് ആൺകുട്ടികൾ വൈദികന്റെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരായായതാണ് റിപ്പോർട്ട്.

ദിവസവും രാത്രി മുറിയിലേക്ക് പോകുമ്പോൾ വൈദികൻ ഒരു വൈദിക വിദ്യാർത്ഥിയെ കൂടി കൂടെ കൊണ്ടുപോകാറുണ്ടായിരുന്നെന്നു പറയപ്പെടുന്നു. കൊട്ടാരക്കര തേവലപ്പുറം മൈനർ സെമിനാരിയിലെ റെക്ടറായും ഫാ. തോമസ് സേവനം അനുഷ്ഠിച്ചിരുന്നതായാണു റിപ്പോർട്ട്. റെക്ടറായ ഫാദർ തോമസ് പാറക്കളം സെമിനാരിയോട് ചേർന്നുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഈ മുറിയിൽ വച്ചാണ് പീഡനം നടന്നത് എന്നാണ് റിപ്പോർട്ടുകൾ.

വൈദികന്റെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായ മൂന്ന് വിദ്യാർത്ഥികളും 16 വയസ്സ് പ്രായം ഉള്ളവരാണ്. കുട്ടികൾക്കെതിരായ പീഡനം തടയുന്ന പോക്സോ നിയമപ്രകാരം ആണ് വൈദികനെതിരെ കേസ് എടുത്തിട്ടുള്ളത്. മിക്ക ദിവസങ്ങളിലും വൈദികൻ രാത്രി തന്റെ മുറിയിലേക്ക് പോകുമ്പോൾ വൈദിക വിദ്യാർത്ഥികളിൽ ഒരാളെ കൂടെ കൊണ്ടുപോകാറുണ്ടെന്നാണ് പറയുന്നത്. ഇത്തരത്തിൽ എത്ര വിദ്യാർത്ഥികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമല്ല.