കടുത്തുരുത്തി: സ്വർണ്ണാഭരണം മോഷണം കള്ളക്കഥയെന്ന് വിലയിരുത്തൽ. ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതപ്രകാരമെന്നും വ്യക്തമായി. പരാതിക്കിടയാക്കിയത് അഭിപ്രായ ഭിന്നത. നടപടികൾ പുരോഗമിക്കുന്നത് ബ്രട്ടൻ സ്വദേശിനയുടെ കടുത്ത നിപാടിനെതുടർന്നെന്നും വെളിപ്പെടുത്തൽ.

ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാളാദേശ് സ്വദേശിനിയുടെ പരാതിയിൽ വികാരി തോമസ് താന്നിനിൽക്കും തടത്തിലിന് എതിരെ കടുത്തുരുത്തി പൊലീസ്ചാർജ്ജ് ചെയ്തിട്ടുള്ള കേസിൽ നടന്നുവരുന്ന തെളിവെടുപ്പിൽ ഇതുവരെ ഏറെക്കുറെ വ്യക്തമായ വിവരങ്ങൾ ഇതാണെന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം. ഇന്നലെയാണ് വികാരി തോമസിനെ പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്. പീഡനം നടത്തിയതായി യുവതി വെളിപ്പെടുത്തിയ പള്ളിമേടയിലും റിസോർട്ടിലും സുഹൃത്തിന്റെ വിട്ടിലും തോമസിനെ എത്തിച്ച് തെളിവെടുക്കുമെന്ന് എസ് ഐ സുകുമാരൻ മറുനാടനോട് വ്യക്തമാക്കി.

വിദേശ വനിതയുമായി നിലനിൽക്കുന്ന തർക്കമാണ് പരാതിക്കടിസ്ഥാനമെന്നും എന്നാൽ തർക്കം എന്ത് കാര്യത്തിലാണെന്ന് ഇരുവരും ഇതുവരെ മനസ് തുറന്നിട്ടില്ലന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. യുവതി ഉറച്ചുനിന്നാൽ പീഡനകേസിൽ നിന്നും വികാരിക്ക് രക്ഷപെടാനാവില്ലന്നാണ നിയമ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. യാത്ര രേഖകൾ പ്രകാരം ഈ മാസം 21 വരെ യുവതിക്ക് കേരളത്തിൽ തങ്ങാം.സിംബാബ് വേ സ്വദേശിയായ സുഹൃത്ത് ഇന്ന് കടുത്തുരുത്തിയിലെത്തി യുവതിയെ കാണുമെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇയാളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നാണ് പൊലീസിന്റെ നിലപാട്.

വിദേശവനിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികൻ ഫെയ്സ് ബുക്കിലെ ഹണിട്രാപ്പിന്റെ ഇരയെന്ന് പൊലീസ് സംശയിക്കുന്നു. കുടുക്കാനുറച്ച് നടത്തിയ നീക്കത്തിൽ വൈദികൻ കുടുങ്ങുകയായിരുന്നു. എന്നാൽ പള്ളി വികാരിക്ക് പാടില്ലാത്ത ലൈംഗിക ആസക്തിയാണ് എല്ലാത്തിനും കാരണം. അതുകൊണ്ട് തന്നെ വികാരി തോമസ് താന്നിനിൽക്കും തടത്തിലിന് ഇനി സഭയുടെ പിന്തുണ കിട്ടില്ല. വിശ്വാസികളോടും അച്ചനെ സഹായിക്കരുതെന്ന് പാലാ രൂപ നിർദ്ദേശം നൽകിയിട്ടുണ്ട്. സഭയ്ക്ക് നാണക്കേടുണ്ടാക്കുന്ന പ്രവർത്തിയാണ് വികാരി നടത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതിനിടെ അച്ചനെ ഇന്നലെ തെളിവെടുപ്പിന് കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോട്ടയം സബ്ജയിലിൽനിന്ന് ശനിയാഴ്ച വൈകീട്ടാണ് കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. നാലുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വിശദമായി തന്നെ അച്ചനെ പൊലീസ് ചോദ്യം ചെയ്തു. തെളിവെടുപ്പിനുശേഷം 21ന് വൈദികനെ തിരികെ കോട്ടയം സബ്ജയിലിൽ എത്തിക്കും.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ വജ്രാഭരണങ്ങളും സ്വർണവും പണവും തട്ടിയെടുത്തെന്നുമാണ് വൈദികനെതിരായ പരാതി. അതേസമയം, യുവതിയും സിംബാബ്വെ സ്വദേശിയായ ഭർത്താവും ചേർന്ന് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് വൈദികൻ നൽകിയ പരാതിയിലും അന്വേഷണം ആരംഭിച്ചു.

അച്ചനെതിരെ ആരോപിച്ച മോഷണക്കുറ്റത്തിന് മതിയായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ യുവതിയും അച്ചനും ബന്ധപ്പെട്ടതിന് തെളിവുണ്ട് താനും. ഇത് അച്ചനെ കേസിൽ കുടുക്കും. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിക്ക് 20 കാരനായ മകനുണ്ട്. സഹായിയായി കൂടെയുള്ള സിംബാബ് വെക്കാരൻ ഭർത്താവല്ല സുഹൃത്താണെന്നും വ്യക്തമായി.

വൈദികനെ യുവതി പീഡനക്കേസിൽ കുടുക്കിയതാണെന്ന വാർത്തകൾ പരന്നതോടെയാണ് കേസിന് ആധാരമായ പരാതിയുടെ ഉള്ളറകൾ തേടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയത്. രണ്ടുതവണയായി രണ്ടാഴ്ചയോളം വൈദികനൊപ്പം കഴിഞ്ഞതായി യുവതി പൊലീസിനോട് പറഞ്ഞു. നേരിൽ കണ്ട് മുട്ടിയ ആദ്യ ദിനങ്ങളിൽ പള്ളിമേടയിൽ വിളിച്ചുവരുത്തി വൈദികൻ ബലാൽസംഗം ചെയ്‌തെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ അവസരത്തിൽ പരാതി നൽകിയില്ലെന്ന് മാത്രമല്ല, വീണ്ടും വൈദികനൊപ്പം തന്നെ കഴിയുകയായിരുന്നു.

തുടർന്നും വൈദികൻ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. 'അന്ന് സ്‌നേഹമായിരുന്നു, ഇന്ന് അയാളോട് വെറുപ്പും ശത്രുതയും തോന്നുന്നു' ഇതാണ് നേരത്തെ പരാതി നൽകാതിരുന്നതിന് യുവതി കടുത്തുരുത്തി പൊലീസിൽ നൽകിയ വിശദീകരണം.