- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെല്ലിക്കുഴിയിലെ റെയ്ഡ് തടസ്സപ്പെടുത്തിയത് എന്തിന്? ഫർണ്ണിച്ചർ വ്യവസായത്തിന്റെ കള്ളക്കളികൾ മറയ്ക്കാനോ? ആരോപണവുമായി സെൽസ് ടാക്‌സ് ഇന്റലിജൻസ്; കേരളാ ട്രേഡേഴ്‌സ് ഉടമയ്ക്ക് എതിരെ കേസും
കോതമംഗലം: കോഴിക്കോടിനെ പിൻതള്ളി സംസ്ഥാനത്തെ ഫർണിച്ചർ വ്യസായത്തിന്റെ തലസ്ഥാനമായി മാറിയ നെല്ലിക്കുഴിയിലെ ഫർണീച്ചർ വിൽപ്പന കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡ് തടസ്സപ്പെടുത്തിയതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് സെയിൽസ് ടാക്‌സ് ഇന്റലിജൻസ്. മട്ടാംഞ്ചേരി കോമേഷ്‌സ്യൽ ടാക്‌സ് ഇന്റിലിജൻസ് വിഭാഗം സെക്ഷൻ ഓഫീസർ ശശികുമാർ ഇതുസംബന്ധിച്ച് ന
കോതമംഗലം: കോഴിക്കോടിനെ പിൻതള്ളി സംസ്ഥാനത്തെ ഫർണിച്ചർ വ്യസായത്തിന്റെ തലസ്ഥാനമായി മാറിയ നെല്ലിക്കുഴിയിലെ ഫർണീച്ചർ വിൽപ്പന കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡ് തടസ്സപ്പെടുത്തിയതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് സെയിൽസ് ടാക്‌സ് ഇന്റലിജൻസ്.
മട്ടാംഞ്ചേരി കോമേഷ്‌സ്യൽ ടാക്‌സ് ഇന്റിലിജൻസ് വിഭാഗം സെക്ഷൻ ഓഫീസർ ശശികുമാർ ഇതുസംബന്ധിച്ച് നൽകിയ പരാതിപ്രകാരം കേരള ട്രേഡേഴ്‌സ് ഉടമ സ്‌കറിയുൾപ്പെടെ കണ്ടാലറിയാവുന്ന നൂറുപേർക്കെതിരെ കോതമംഗലം പൊലീസ് കേസെടുത്തു. മേഖലയിൽ വ്യാപകമായി വൻ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ റെയ്ഡിനെത്തിയ തങ്ങളെ ഒരു സംഘമാളുകൾ കൂട്ടംചേർന്ന് തടയുകയായിരുന്നെന്നും ജീവന് ഭീഷിണിയുണ്ടായ സാഹചര്യത്തിലാണ് തങ്ങൾ പൊലീസിനെ വിളിച്ചതെന്നുമാണ് ഉദ്യോസ്ഥ സംഘത്തിന്റെ വെളിപ്പെടുത്തൽ.
സ്‌കറിയയുടെ രണ്ടുസ്ഥാപനങ്ങളിലും ഒരേസമയത്തായിരുന്നു ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. പരിശോധന തുടങ്ങിയ അവസരത്തിൽ തന്നെ സ്ഥത്തുണ്ടായിരുന്ന സ്‌കറിയയും ജീവനക്കരും പ്രതിഷേധിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇത് കാര്യമാക്കിയില്ല. മിനിട്ടുകൾക്കുള്ളിൽ ഇയാൾ ഫോണിൽ ബന്ധപ്പെട്ടും മറ്റും ആളുകളെ കൂട്ടുകയായിരുന്നെന്നും കണക്കുകളിലെ വെട്ടിപ്പ് പുറത്താവുമെന്ന ഘട്ടത്തിലായിരിക്കാം ഇയാൾ പരിശോധന തടസ്സപ്പെടുത്തിയതെന്നുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ കണക്കുകൂട്ടൽ. മറ്റ് ഫർണിച്ചർ വിൽപ്പനകേന്ദ്രങ്ങളിലെ തൊഴിലാളികളും ജീവനക്കാരുമാണ് റെയ്ഡ് തടസ്സപ്പെടുത്താനെത്തിയതെന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ വെളിപ്പെടുത്തൽ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.
ആലൂവ-മൂന്നാർ റോഡിൽ നാല് കിലോമീറ്റർ പ്രദേശത്തായി ആയിരത്തോളം ഫർണിച്ചർ നിർമ്മാണ വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിലാണ് ഫർണിച്ചർ വ്യവസായ മേഖല ഇവിടെ പച്ചപിടിച്ചത്. തടിയുടെ ലഭ്യതയായിരുന്നു ഇതിന് പ്രധാനകാരണം. ആദ്യകാലങ്ങളിൽ സമീപത്തെ വനമേഖലകളിലെ തേക്കും ഈട്ടിയും മറ്റും ഇവിടുത്തെ നിർമ്മാണ കേന്ദ്രങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നെന്ന ആരോപണം ശക്തമായിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ക്രമംവിട്ട ഒരുകാര്യവും ഇവിടെ നടക്കുന്നില്ലന്നും മറിച്ചുള്ള പ്രചാരണങ്ങൾ ആടിസ്ഥാന രഹിതമാണെന്നുമാണ് വ്യാപാരികളുടെ പക്ഷം. ഏല്ലാത്തരം ഫർണിച്ചറികളും ഏകർഷകമായ വിലക്കുറവിൽ ലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത.സെലക്ഷനിലെ വൈവിധ്യവും ആളുകളേ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്.
ബില്ലുകൾ കൃത്യമായി നൽകാതെ വ്യാപാരികൾ കണക്കുകളിൽ തിരിമറിനടത്തുന്നുണ്ടെന്നാണ് വിൽപ്പന നികുതി വിഭാഗത്തിന്റെ ആരോപണം. പലസ്ഥാപനങ്ങളും ബില്ലുകൾ കൃത്യമായി തയ്യാറാക്കുന്നില്ലന്നും മറ്റ് ഏതെങ്കിലും സ്ഥാപനത്തിന്റെ ബില്ലിന്റെ മറവിലാണ് കച്ചവടമെന്നുമാണ് ഇക്കൂട്ടരുടെ ആരോപണം. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ഉത്പ്പന്നങ്ങൾ കയറ്റി അയക്കപ്പെടുന്നുണ്ടെന്നും ഇതുപ്രകാരമുള്ള കണക്കുകൾ ഹാജരാക്കിയാൽ വർഷം വലിയൊരു തുക സ്ഥാപനങ്ങൾ അടക്കേണ്ടതുണ്ടെന്നും ഇവർ വ്യക്തമാക്കി.എന്നാൽ ഇത്തരം സ്ഥാപന നടത്തിപ്പുകാർ ഇക്കാര്യത്തിൽ കാര്യമായി ശ്രദ്ധിക്കുന്നില്ലന്നും ഇതുമൂലം കോടിക്കണക്കിന് രൂപ ഈ ഇനത്തിൽ സർക്കാരിന് നഷ്ടമുണ്ടെന്നുമാണ് ബന്ധപ്പെട്ട അധികൃതരുടെ വിലയിരുത്തൽ.
ഏറെക്കുറെ കൃത്യമായി കണക്കുകൾ നൽകുന്ന ഏതാനും സ്ഥാപന നടത്തിപ്പുകാർ അധികൃതരുടെ ഗുഡ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇവരുടെ പ്രേരണയിൽ എതിരാളികളെ ഒതുക്കാൻ സെയിൽടാക്‌സ് അധികൃതർ രംഗത്തിറങ്ങുന്നുണ്ടെന്നുമുള്ള ആരോപണവും ശക്തമായിട്ടുണ്ട്.