- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഗിൽ യുദ്ധത്തിൽ പരുക്കേറ്റ വിമുക്തഭടനെ കേസുകൾ നടത്താമെന്ന് പറഞ്ഞ് വഞ്ചിച്ചു; ഡിസെബിലിറ്റി പെൻഷനും വാർ ഇഞ്ച്വറി പെൻഷനും വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് വക്കാലത്ത് ഏറ്റെടുത്ത ശേഷം ഒരു ലക്ഷത്തോളം ഫീസ് കൈപ്പറ്റി; പാതിവഴിയിൽ വക്കാലത്ത് ഒഴിഞ്ഞ ഹൈക്കോടതി അഭിഭാഷകനെതിരേ വിശ്വാസ വഞ്ചനയ്ക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
പത്തനംതിട്ട: കാർഗിൽ യുദ്ധസമയത്ത് പരുക്കേറ്റ വിമുക്തഭടന് ഡിസെബിലിറ്റി പെൻഷനും വാർ ഇഞ്ച്വറി പെൻഷനും വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വക്കാലത്ത് എടുക്കുകയും ഒരു ലക്ഷം രൂപയോളം കൈപ്പറ്റിയ ശേഷം വക്കാലത്ത് ഒഴിയുകയും ചെയ്ത ഹൈക്കോടതി അഭിഭാഷകനെതിരേ പൊലീസ് കേസെടുത്തു. കൊച്ചി ചിറ്റൂർ റോഡിൽ അയ്യപ്പൻകാവ് പവ്വത്തിൽ ലെയിനിൽ അഡ്വ. ആർ. റെജിക്കെതിരേയാണ് മാവേലിക്കര പൊലീസ് 420, 406 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനിൽ വി. ഷാജിയാണ് 2010 മുതൽ 17 വരെ റെജി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് കാട്ടി പരാതി നൽകിയത്. 1999 ലെ കാർഗിൽ യുദ്ധസമയത്താണ് ഷാജിക്ക് തലയ്ക്ക് പരുക്കേറ്റത്. 2008 ൽ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ മെഡിക്കൽ ബോർഡ് പൂർണമായില്ല എന്ന കാരണം പറഞ്ഞ് ഡിസെബിലിറ്റി പെൻഷനും വാർ ഇഞ്ച്വറി പെൻഷനും നിഷേധിച്ചു. 2010 മാർച്ചിലാണ് അഭിഭാഷകനായ റെജിയെ കണ്ട് ഷാജി നിയമോപദേശം തേടിയത്. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് കിട്ടാനുള്ള മുഴുവൻ തുകയും വാങ്ങിത്തരാമെന്ന് റെജി വാഗ്ദാന
പത്തനംതിട്ട: കാർഗിൽ യുദ്ധസമയത്ത് പരുക്കേറ്റ വിമുക്തഭടന് ഡിസെബിലിറ്റി പെൻഷനും വാർ ഇഞ്ച്വറി പെൻഷനും വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വക്കാലത്ത് എടുക്കുകയും ഒരു ലക്ഷം രൂപയോളം കൈപ്പറ്റിയ ശേഷം വക്കാലത്ത് ഒഴിയുകയും ചെയ്ത ഹൈക്കോടതി അഭിഭാഷകനെതിരേ പൊലീസ് കേസെടുത്തു. കൊച്ചി ചിറ്റൂർ റോഡിൽ അയ്യപ്പൻകാവ് പവ്വത്തിൽ ലെയിനിൽ അഡ്വ. ആർ. റെജിക്കെതിരേയാണ് മാവേലിക്കര പൊലീസ് 420, 406 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനിൽ വി. ഷാജിയാണ് 2010 മുതൽ 17 വരെ റെജി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് കാട്ടി പരാതി നൽകിയത്.
1999 ലെ കാർഗിൽ യുദ്ധസമയത്താണ് ഷാജിക്ക് തലയ്ക്ക് പരുക്കേറ്റത്. 2008 ൽ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ മെഡിക്കൽ ബോർഡ് പൂർണമായില്ല എന്ന കാരണം പറഞ്ഞ് ഡിസെബിലിറ്റി പെൻഷനും വാർ ഇഞ്ച്വറി പെൻഷനും നിഷേധിച്ചു. 2010 മാർച്ചിലാണ് അഭിഭാഷകനായ റെജിയെ കണ്ട് ഷാജി നിയമോപദേശം തേടിയത്. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് കിട്ടാനുള്ള മുഴുവൻ തുകയും വാങ്ങിത്തരാമെന്ന് റെജി വാഗ്ദാനം ചെയ്തു. തുടർന്ന് റെജിയുടെ മാവേലിക്കരയിലെ ഓഫീസിൽ വച്ച് 20,000 രൂപ ഫീസ് നൽകി വക്കാലത്തും കൊടുത്തും.
പിന്നീട് ചോദിക്കുമ്പോളെല്ലാം കേസ് ഇന്ന് വിധിയാകും നാളെ വിധിയാകും പൈസ ഇപ്പോൾ കിട്ടും എന്നൊക്കെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് ഷാജിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഏഴു വർഷമായിട്ടും കേസ് ഫയൽ ചെയ്തില്ലെന്ന് പിന്നീടാണ് മനസിലായതെന്ന് ഷാജി പറഞ്ഞു. 2016 സെപ്റ്റംബറിൽ വീണ്ടും റെജിയെ സമീപിച്ചപ്പോൾ 7000 രൂപ കൂടി ഫീസ് ഇനത്തിൽ വാങ്ങി. അതിന് ശേഷം ആംഡ് ഫോഴ്സ് ട്രിബ്യൂണലിന്റെ കൊച്ചി ബെഞ്ചിൽ കേസ് ഫയൽ ചെയ്തു. കേസ് കൊടുക്കാൻ വൈകിയത് കാരണം 15 ലക്ഷം രൂപ തനിക്ക് ലഭിക്കേണ്ടിയിരുന്നത് നഷ്ടപ്പെട്ടുവെന്ന് ഷാജി പറയുന്നു.
ഇതിനിടെ 2011 ൽ ഷാജിയുടെ കുടുംബവീട്ടിൽ നടന്ന മോഷണത്തിൽ 2015 ലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നഷ്ടപ്പെട്ട സ്വർണത്തിന്റെയും വീട്ടുപകരണങ്ങളുടെയും വിലയായ അഞ്ചു ലക്ഷം രൂപ ഹൈക്കോടതിയിൽ കേസ് നൽകി സർക്കാരിൽ നിന്ന് ഈടാക്കാമെന്ന് വിശ്വസിപ്പിച്ച് 2015 ഫെബ്രുവരിയിൽ ഫീസിനത്തിൽ 20,000 രൂപയും യഥാർഥ രേഖകളും വാങ്ങി വച്ചു. പിന്നീട് ചോദിച്ചപ്പോൾ പണം ഒന്നും കിട്ടാൻ പോകുന്നില്ല, അതെല്ലാം നഷ്ടപ്പെട്ടതായി കണക്കാക്കി കൊള്ളാനാണ് പറഞ്ഞത്. മറ്റൊരു അഭിഭാഷകനെതിരേ നൽകിയ കേസിൽ അയാളുമായി ഒത്തുകളിച്ചുവെന്നും ഷാജി ആരോപിച്ചു.
ഹൈക്കോടതി ജഡ്ജി, പ്രോസിക്യൂട്ടർ എന്നിവർക്ക് എതിരേ ഹൈക്കോടതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർക്ക് പരാതി അയച്ചു. തന്നോട് ചോദിക്കാതെ പരാതി അയച്ചതിന്റെ പേരിൽ ഷാജിയുടെ വക്കാലത്ത് ഒഴിയുന്നതായി കാണിച്ച് റെജി രജിസ്ട്രേർഡ് നോട്ടീസ് അയയ്ക്കുകയായിരുന്നു. അഭിഭാഷകൻ തന്നെ ചതിച്ചുവെന്നും വിശ്വാസ വഞ്ചന കാണിച്ചുവെന്നുമുള്ള പരാതിയിന്മേലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.