- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തെ ഫ്ളാഷ് മോബിൽ പങ്കെടുത്ത മുസ്ലിം വിദ്യാർത്ഥിനികൾക്കെതിരായ അശ്ലീല പ്രചാരണത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; കേസെടുത്തത് 'നരകത്തിലെ വിറുകു കൊള്ളിയാകു'മെന്ന് മറ്റും പറഞ്ഞ് തെറി വിളിച്ച് അധിക്ഷേപം ചൊരിഞ്ഞവർക്കെതിരെ; പെൺകുട്ടികളുടെ അന്തസിന് പോറലേൽപ്പിക്കുന്ന പ്രചാരണങ്ങൾ കേരളത്തിന് തന്നെ അപമാനകരമാണെന്ന് എം സി ജോസഫൈൻ; പെൺകുട്ടികളെ അനുകൂലിച്ച് എംഎസ്എഫും രംഗത്ത്
മലപ്പുറം: മലപ്പുറം നഗരത്തിൽ നടന്ന ഫ്ളാഷ് മോബിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കു നേരെ സമൂഹ മാധ്യമങ്ങളിൽ അശ്ലീല പ്രചാരണം നടത്തിയവർക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ലോക എയ്ഡ്സ് ദിനാചരത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ പരിപാടിയിൽ പങ്കെടുത്ത സ്വകാര്യ കോളേജിലെ വിദ്യാർത്ഥികൾക്കു നേരെയാണ് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണമുണ്ടായത്. ഈ സംഭവത്തിൽ സൈബർ ലോകത്ത് വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന വിധത്തിൽ പ്രചരണം വ്യാപകമായതോടെയാണ് കർശന നടപടിയിലേക്ക് പൊലീസ് നീങ്ങിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ സൈബർ സെല്ലിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. കുറ്റക്കാർക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് സൈബർ സെല്ലിന് ചെയർപേഴ്‌സൺ എം.സി ജോസഫൈൻ നിർദ്ദേശം നൽകി. പെൺകുട്ടികളുടെ അന്തസിന് പോറലേൽപ്പിക്കുന്ന പ്രചാരണങ്ങൾ കേരളത്തിന് അപമാനകരമാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡയവഴി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീക
മലപ്പുറം: മലപ്പുറം നഗരത്തിൽ നടന്ന ഫ്ളാഷ് മോബിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കു നേരെ സമൂഹ മാധ്യമങ്ങളിൽ അശ്ലീല പ്രചാരണം നടത്തിയവർക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ലോക എയ്ഡ്സ് ദിനാചരത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ പരിപാടിയിൽ പങ്കെടുത്ത സ്വകാര്യ കോളേജിലെ വിദ്യാർത്ഥികൾക്കു നേരെയാണ് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണമുണ്ടായത്. ഈ സംഭവത്തിൽ സൈബർ ലോകത്ത് വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന വിധത്തിൽ പ്രചരണം വ്യാപകമായതോടെയാണ് കർശന നടപടിയിലേക്ക് പൊലീസ് നീങ്ങിയത്.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ സൈബർ സെല്ലിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. കുറ്റക്കാർക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് സൈബർ സെല്ലിന് ചെയർപേഴ്‌സൺ എം.സി ജോസഫൈൻ നിർദ്ദേശം നൽകി. പെൺകുട്ടികളുടെ അന്തസിന് പോറലേൽപ്പിക്കുന്ന പ്രചാരണങ്ങൾ കേരളത്തിന് അപമാനകരമാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡയവഴി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജോസഫൈൻ മുന്നറിയിപ്പ് നൽകി.
മലപ്പുറം കുന്നുമ്മലിലാണ് എയ്ഡ്‌സ് ദിന ബോധവത്കരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബ് നടത്തിയത്. ചട്ടിപ്പറമ്പ് എജ്യുകെയർ ദന്തൽ കോളജിലെ വിദ്യാർത്ഥിനികളാണ് പരിപാടി സംഘടിപ്പിച്ചത്. സിനിമാഗാനത്തോടൊപ്പം ചുവടുവെക്കാൻ ആദ്യം മൂന്നു മുസ്‌ലിം പെൺകുട്ടികളാണ് റോഡിലിറങ്ങിയത്. ശേഷം കുറേപേർ ചേർന്നെങ്കിലും മഫ്ത ധരിച്ച് റോഡിൽ ഡാൻസ് കളിച്ച മുസ്‌ലിം പെൺകുട്ടികക്കെതിരെ സോഷ്യൽ മീഡിയയിൽ ചിലർ അശ്ലീല പരാമർശങ്ങൾ നടത്തുകയായിരുന്നു.
ഹാദിയയുടെ സ്വാതന്ത്ര്യത്തിനായി വാദിച്ച എസ്ഡിപിഐ അനുയായികൾ തന്നെയായിരുന്നു ഈ വിഷയത്തിൽ നൃത്തത്തിന്റെ പേരിൽ പെൺകുട്ടികൾക്കെതിരെ രംഗത്തെത്തിയത്. പെൺകുട്ടികളെ തെറിവിളിച്ചും നരകത്തിലെ വിറകുകൊള്ളിയാകുമെന്നും മറ്റും പറഞ്ഞ് വിമർശനം ഉന്നയിച്ചു കൊണ്ടാണ് പോപ്പുലർ ഫ്രണ്ട് അനുയായികൾ രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ തീവ്രനിലപാടുകൊണ്ട് ശ്രദ്ദേയനായ വ്യക്തിയായിരുന്നു ഇത്തരമൊരു ചർച്ചയിലേക്ക് വഴിവെച്ചത്. റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിൽ സജീവമായി ഇയാൾ തുടങ്ങിയ അധിക്ഷേപം മറ്റ് ഗ്രൂപ്പുകാരും ഏറ്റു പിടിക്കുകയായിരുന്നു.
അതേസമയം ഫ്‌ലാഷ് മോബ് വിഷയത്തെ മതകീയമായി കാണുന്നില്ലന്നും സംഘടനയ്ക്ക് വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന നിലപാടെന്നും നേരത്തെ പോപ്പുലർ ഫ്രണ്ട് നേതാവ് നാസറുദ്ദീൻ എളമരം പ്രതികരിച്ചു. അതേസമയം പെൺകുട്ടികൾക്കെതിരായ സൈബർ പ്രചരണങ്ങൾ ചെറുക്കണമെന്ന് എംഎഫ്എഫ് നേതാവ് ഫാത്തിമ തഹ്വലിയ പ്രതികരിച്ചു. നൃത്തത്തിന്റെ പേരിൽ പെൺകുട്ടികളെ കുറ്റപ്പെടുത്തരുതെന്നും അവർക്ക് പിന്തുണ നൽകുന്നുവെന്നും ഫാത്തിമ ഒരു ചാനൽ ചർച്ചയിൽ പ്രതികരിച്ചു.
ഫ്ലാഷ് മോബ് നടത്തിയത് എയിഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായാണ്. എന്നാൽ, ആശയത്തേക്കാൾ അവരുടെ എക്സ്‌പ്രഷനാണ് ചർച്ച ചെയ്യുന്നതെന്നും ഫാത്തിമ പറഞ്ഞു. സോഷ്യൽ മീഡിയയിൽ അവരെ ആക്ഷേപിക്കുന്ന വിധത്തിൽ നടക്കുന്ന പ്രചരണങ്ങളെ എതിർക്കുന്നു. ചില ആളുകൾ അവരെ ടാർജെറ്റ് ചെയ്താണ് അപകീർത്തി പോസ്റ്റുകൾ നടത്തുകയാണ്. ഓരോ ആളുകൾക്ക് അവരുടെ വിശ്വസമുണ്ട്. മതത്തിൽ തന്നെ വ്യത്യസ്ത ആശയക്കാരുമുണ്ട്. എന്നാൽ, പെൺകുട്ടികൾ പറയുന്നത് ഞങ്ങൾക്ക് ഫ്രീഡം ഉണ്ടെന്നാണ്. അത് ഉണ്ടെന്നു തന്നെയാണ് വിശ്വാസമെന്നും ഫാത്തിമ വ്യക്തമാക്കി.
എന്നാൽ, എംഎസ്എഫ് നേതാവിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് മുസ്ലിം സംഘടനയായ എസ് വൈ എസ് ഈ വിഷയത്തിൽ സ്വീകരിച്ചത്. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം ഹിന്ദുക്കൾക്കും മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഉണ്ടെന്നും എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി വവ്യക്തമാക്കി. മതത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാിക്കാനും മറ്റും എല്ലാ പെൺകുട്ടികൾക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം നാമധാരികളായ അമുസ്ലിംങ്ങളുണ്ട്. അവർക്ക് അവരുപടെ ആശയങ്ങൾ പറയാൻ സ്വാതന്ത്ര്യമുണ്ട്. ഇസ്ലാമിക ആചാരങ്ങൾ അനുസരിച്ച് ജീവിക്കാൻ പെൺകുട്ടികൾക്ക് സ്വതന്ത്ര്യമുണ്ട്. ഭരണഘടനയുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് ആടാനും പാടാനും ഇസ്ലാമിക പെൺകുട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങൾക്ക് മറുപടി നൽകേണ്ട കാര്യമില്ലെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
അതേസമയം മലപ്പുറത്ത് മിടുക്കികൾക്ക് അഭിനന്ദനങ്ങൾ, ആശംസകൾ എന്നു പറഞ്ഞായിരുന്നു ഫ്ളാഷ് മോബിനെ പിന്തുണച്ച ദോഹയിലെ റേഡിയോ ജോക്കി സൂരജിന് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ പേരിൽ സൂരജിന്റെ ജോലി പോലും അപകടത്തിലാകുന്ന വിധത്തിൽ പ്രചരണം ശക്തമായിരുന്നു. ഇതോടെ അനുകൂലിച്ചതിന്റെ പേരിൽ സൂരജ് മാപ്പു പറഞ്ഞ സംഭവവും ഉണ്ടായി.