- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചു; കെ. സുരേന്ദ്രനെതിരേ കേസെടുത്ത് പൊലീസ്
കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുൾപ്പെടെ കണ്ടാലറിയാവുന്ന 40 ഓളം പേർക്കെതിരേ കേസ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ കിഡ്‌സൺ കോർണറിൽ നടത്തിയ ഉപവാസസമരത്തെ തുടർന്നാണ് ടൗൺ പൊലിസ് കേസെടുത്തത്. കെ.സുരേന്ദ്രൻ ഒന്നാംപ്രതിയാണ്. വി.കെ സജീവൻ, പ്രകാശ്ബാബു എന്നിവരാണ് മറ്റു പ്രതികൾ. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് വനിതാ ലീഗ് നേതാക്കൾക്കും എസ്.എഫ്.ഐക്കുമെതിരേയും കേസെടുത്തതായി പൊലിസ് അറിയിച്ചു. കോർപറേഷൻ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വനിതാ ലീഗ് നേതാവ് കുൽസു ഉൾപ്പെടെ 10 ഓളം പേർക്കെതിരേ കേസെടുത്തത്. എസ്.എഫ്.ഐയുടെ ആദായനികുതി ഓഫിസിനു മുന്നിലെ പ്രതിഷേധത്തെ തുടർന്ന് കണ്ടാലറിയാവുന്ന 10 പേർക്കെതിരേയും ടൗൺ പൊലിസ് കേസെടുത്തു.
മറുനാടന് ഡെസ്ക്