- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായിക കുഞ്ഞിലാ മാസിലാമണിക്കെതിരെ കേസ്; കേരളം ഒരു ഫാസിസ്റ്റ് സ്റ്റേറ്റ് ആണെന്നും, നരേന്ദ്ര മോദിയുടെ രാഷ്ട്രീയവുമായി വ്യത്യാസം ഇല്ലെന്നും കുഞ്ഞില
കോഴിക്കോട്: സംവിധായിക കുഞ്ഞിലാ മാസിലാമണിക്കെതിരെ കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് പരാതി. ഐപിസി 153 പ്രകാരം കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഒരാഴ്‌ച്ചക്കകം ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നും നിർദേശമുണ്ട്.
കേരളം ഒരു ഫാസിസ്റ്റ് സ്റ്റേറ്റ് ആണെന്നും, കേരള പൊലീസിന്റെ അടുത്ത് നീതിക്ക് വേണ്ടി അലഞ്ഞ് മരിച്ചിട്ടുള്ള തന്നെ അറസ്റ്റ് ചെയ്യുന്നതും നരേന്ദ്ര മോദിയുടെ രാഷ്ട്രീയവും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്നുമാണ് കുഞ്ഞിലാ മാസിലാമണിയുടെ പ്രതികരണം.
കുഞ്ഞിലയുടെ പോസ്റ്റ് ഇങ്ങനെ:
ഇപ്പൊൾ കിട്ടിയത്. കുഞ്ഞില എന്ന് ഒപ്പിട്ടു വാങ്ങി. ഇത്രയും കാര്യങ്ങള് ആദ്യം ചെയ്യുക കേൾക്കുക ഇതിന്റെ അർത്ഥം പിണറായി വിജയന് എന്റെ മാതാപിതാക്കളുടെ പേര് അറിയാം. ഞാൻ താമസിക്കുന്നത് എവിടെ ആണ് എന്ന് അറിയാം. കഷ്ടപ്പെട്ട് ആണെങ്കിലും ഇന്നോവ ഈ വളപ്പിൽ കേറും എന്ന് അറിയാം. ഞാൻ ഈ കേസിൽ അറസ്റ്റിൽ ആയാൽ, എന്നെങ്കിലും പുറത്ത് ഇറങ്ങിയാൽ ഞാൻ ഇതുവരെ ചെയ്തിട്ടുള്ള പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും എല്ലാ മാധ്യമങ്ങളും മലം ടിവി ഒഴികെ - എടുത്ത് ഉപയോഗിക്കുക.
ഇത് എന്താണ് വകുപ്പ് എന്ന് കമന്റിൽ പറയുക
ചിത്രത്തിൽ കാണുന്ന നമ്പറിൽ നിന്ന് പൊലീസ് എന്നെ വിളിച്ച് പരാതിക്കാരന്റെ കാരിയുടെ പേരും വിവരവും പറയുക. എന്ന് കിട്ടി തുടങ്ങിയ എല്ലാ വിവരങ്ങളും.
കേരള പൊലീസിന്റെ അടുത്ത് നീതിക്ക് വേണ്ടി അലഞ്ഞ് മരിച്ചിട്ടുള്ള എന്നെ നിങ്ങള് അറസ്റ്റ് ചെയ്യുന്നതും നരേന്ദ്ര മോദിയുടെ രാഷ്ട്രീയവും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല.
കേരളം ഒരു ഫാസിസ്റ്റ് സ്റ്റേറ്റ് ആണ്.
ആരെങ്കിലും പെട്ടന്ന് തന്നെ ഈ വാർത്ത ഇംഗ്ലീഷിൽ ആക്കി Twitter ഉൾപ്പെടെ ഉള്ള സോഷ്യൽ മീഡിയയിൽ circulate ചെയ്യുക. WhatsApp message aayi അനുവാദം ചോദിച്ചതിന് ശേഷം മാത്രം എന്നെ വിളിക്കുക. ആർഎസ്എസ് *** അല്ലാതെ ഉള്ള മാധ്യമ പ്രവർത്തകർക്ക് എല്ലാം നേരിട്ട് വിളിക്കാം.
നേരത്തെ വനിതാ ചലച്ചിത്രമേളക്കിടെ പ്രതിഷേധിച്ചതിന് കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മേളയിൽ നിന്ന് തന്റെ ചിത്രം മനഃപൂർവം ഒഴിവാക്കിയെന്നും, ചിത്രം തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം അക്കാദമി വിശദീകരണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതിനിടെ കെ കെ രമ എംഎൽഎയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം വിളിച്ചിരുന്നു. വടകര എംഎൽഎയും ആർഎംപിഐ നേതാവുമായ കെ കെ രമയ്ക്കെതിരായ എംഎം മണിയുടെ അധിക്ഷേപത്തിനെതിരെയായിരുന്നു കുഞ്ഞില മാസിലമണിയുടെ പ്രതിഷേധം. 'പിണറായി വിജയൻ എന്നെ അറസ്റ്റ് ചെയ്യു, കെ കെ രമ സിന്ദാബാദ്' എന്ന് കുഞ്ഞില മാസിലമണി ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ