- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റജീനയുടെ ഫേസ് ബുക് പോസ്റ്റ് വിവാദത്തിനിടെ എട്ടു വയസുള്ള കുട്ടിക്കു ലൈംഗിക പീഡനം; പത്രപ്രവർത്തകനായ മതാധ്യാപകൻ അറസ്റ്റിലായി; ഇ കെ സമസ്തക്ക് തിരിച്ചടി; പരാതികളുമായി കുടുതൽ കുട്ടികൾ
കോഴിക്കോട്: മദ്രസയിലെ പഠനാനുഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകയായ വി.പി റജിന ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റ് വിവാദമുണ്ടാക്കുന്നതിനിടെ സമാനമായ കേസ് കോഴിക്കോട് സംഭവിച്ചു. കോഴിക്കോടു ജില്ലയിലെ ഒരു പ്രശസ്തമായ സ്‌കൂളിലെ മതവിഷയങ്ങളും ഒപ്പം പൊതു വിജ്ഞാനവും പഠിപ്പിക്കുന്ന അദ്ധ്യാപകൻ അബ്ദുൾ റഹ്മാൻ ഹുദവി (24 ) യെ എട്ടുവയസുള്ള പെൺകു
കോഴിക്കോട്: മദ്രസയിലെ പഠനാനുഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകയായ വി.പി റജിന ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റ് വിവാദമുണ്ടാക്കുന്നതിനിടെ സമാനമായ കേസ് കോഴിക്കോട് സംഭവിച്ചു.
കോഴിക്കോടു ജില്ലയിലെ ഒരു പ്രശസ്തമായ സ്‌കൂളിലെ മതവിഷയങ്ങളും ഒപ്പം പൊതു വിജ്ഞാനവും പഠിപ്പിക്കുന്ന അദ്ധ്യാപകൻ അബ്ദുൾ റഹ്മാൻ ഹുദവി (24 ) യെ എട്ടുവയസുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിന് എലത്തൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. പിഞ്ചു കുട്ടിയെ ക്രൂരമായി പിഡനത്തിന് ഇരയാക്കിയ അബ്ദുൾ റഹ്മാൻ സുപ്രഭാതം പത്രത്തിലെ പത്രപ്രവർത്തകനുമാണ്. അബ്ദുൾ റഹ്മാന്റെ അറസ്റ്റോടെ വി.പി റെജിനയുടെ വാദങ്ങൾക്കെതിരെ ശക്തമായി വാളോങ്ങിയ സുപ്രഭാതം പത്രവും ഇ.കെ സുന്നി വിഭാഗക്കാരും അക്കിടിയിലായി.
അബ്ദുൾ റഹ്മാൻ ഹുദവി മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഭിഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പഠന സമയങ്ങളിൽ കുട്ടികളെ പ്രത്യേകം വിളിച്ചു വരുത്തി രഹസ്യഭാഗങ്ങളിൽ പിടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നാണു പരാതി കിട്ടിയിട്ടുള്ളതെന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ പീഡനവാർത്ത പുറത്തുവന്നതിനു ശേഷം സ്‌കൂളിലെ കുടുതൽ കുട്ടികൾക്ക് ഇയാളിൽനിന്നു ഇതേ ദുരനുഭവമുണ്ടെന്ന് ആരോപിച്ചു ചില രക്ഷകർത്താക്കൾ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പിഡനത്തിനിരയായ കുട്ടി ഭയം കാരണം വിട്ടുകാരിൽ നിന്ന് ഇത് ആദ്യം മറച്ചു വയ്ക്കുകയായിരുന്നു. പിന്നിട് കുട്ടി മാനസികമായി വിഷമതകൾ കാണിക്കാൻ തുടങ്ങിയപ്പോൾ കുട്ടിയോട് മാതാപിതാക്കൾ കാര്യം ചോദിച്ചു മനസിലാക്കുകയായിരുന്നു.
കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് പിഡനത്തിനു കുട്ടി വിധേയയായി എന്നു മനസിലാക്കിയ രക്ഷകർത്താക്കൾ പൊലീസിനെ സമീപിച്ചു. പരാതി സ്വീകരിച്ച പൊലീസ് പിന്നിട് വനിതാ എസ്.ഐയുടെ സാന്നിധ്യത്തിൽ കുട്ടിയെ ചോദ്യം ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടി മാനസികവും ശരിരികവുമായി ക്രുരമായ പിഡനത്തിന് ഇരയായി എന്നറിയുന്നത്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലെ മുറിവ് നിസാരമല്ലെന്നാണ് കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ സാക്ഷ്യമെന്നും പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുൻപിലെത്തിച്ചു നേരിട്ടുമൊഴി കൊടുത്തിട്ടുണ്ട്
കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകനെ സ്‌കൂളുമായി സഹകരിച്ചു സ്‌കൂളിന്റെ പുറത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയൾ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിലാണ്. അബ്ദുൾ റഹ്മാൻ സമസ്തയുടെ ആസ്ഥാനമായ ചേളാരിയിൽനിന്ന് ഹുദവി ബിരുദം നേടിയ ആളാണ് അദ്ധ്യാപകവൃത്തിക്കൊപ്പം ഇ കെ സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം പത്രത്തിന്റെ കോഴിക്കോട് ഓഫിസിലെ സബ് എഡിറ്ററായി ഇയാൾ ജോലിചെയ്യുന്നുണ്ട് .
മതപഠനം നടത്തുന്ന മദ്രസകളിലെ ചില ഉസ്താദുമാർ ലൈംഗിക പിഡനത്തിന് ആൺകുട്ടികളെയും പെൺകുട്ടികളേയും പ്രേരിപ്പിക്കാറുണ്ടെന്ന പരാമർശം ഉൾക്കൊള്ളുന്ന വി.പി റെജിനയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെ ഏറ്റവും കുടുതൽ ആക്രമിച്ചതു ഇ കെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതമായിരുന്നു. ഹുദവിയുടെ അറസ്റ്റ് ഇ.കെ സുന്നി വിഭാഗത്തിന് വൻ തിരിച്ചടിയായിട്ടുണ്ട്.
അദ്ധ്യാപകനെതിരെ പരാതിയുമായി മൂന്നു കുട്ടികൾ കൂടി രംഗത്തുവന്നിട്ടുണ്ട്. ഇവരെയും മജിസ്‌ട്രേറ്റിനു മുൻപാകെ ഹാജരാക്കി നേരിട്ടു മൊഴി കൊടുക്കാനാണ് പൊലീസ് ശ്രമം. എന്നാൽ ഇത് അട്ടിമറിച്ച് അദ്ധ്യാപകനായ അബ്ദുൾ റഹ്മാനുവേണ്ടി ജാമ്യം നിൽക്കാനും കേസ് അട്ടിമറിച്ച് ഇല്ലാതാക്കാനും ഇ.കെ സുന്നി വിഭാഗം ശ്രമിക്കുന്നു എന്ന ശക്തമായ ആക്ഷേപം നിലനിൽക്കുന്നുണ്ട്