- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടമ്മയുടെ മാനസികവിഭ്രാന്തി പ്രാർത്ഥിച്ചു മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അറ്റകൈ പ്രയോഗമായി ചൂരൽപ്രയോഗം; ദേഹമാസകലം അടിയേറ്റ് അർധരാത്രി ഇറങ്ങിയോടിയ വീട്ടമ്മയെ രക്ഷപ്പെടുത്തി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ; സ്വന്തമായി പ്രാർത്ഥനാലയം നടത്തുന്ന കുണ്ടറയിലെ പാസ്റ്റർ അനിൽക്കുമാർ ഒളിവിൽ
കോട്ടയം:പ്രാർത്ഥിച്ച് മാനസിക രോഗം മാറ്റാം എന്ന് വിശ്വസിപ്പിച്ച പാസ്റ്റർ ചതിച്ചു. പ്രാർത്ഥന ഫലം കാണാതെ വന്നപ്പോൾ അറ്റകൈ പ്രയോഗമായി ചൂരൽപ്രയോഗം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ. പ്രതിയായ പാസ്റ്റർ ഒഴിവിൽ. കോട്ടയം ജില്ലയിലെ മണർകാട്ട് വെള്ളിയാഴ്ച രാത്രിയാണ് സീരിയലിലും സിനിമയിലും കണ്ടിട്ടുള്ള ബാധ ഒഴിപ്പിക്കൽ നടന്നത്. കോട്ടയം കേന്ദ്രീകരിച്ച് സ്വന്തമായി പ്രാർത്ഥനാലയം നടത്തുന്ന കൊല്ലം കുണ്ടറ സ്വദേശി പാസ്റ്റർ അനിൽ കുമാറിനെയാണ് (56) മണർകാട് പൊലീസ് അറസ്റ്റ്ചെയ്തത്. തിരുവഞ്ചൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ചൂരൽ അടിയേറ്റത്. മാനസിക വിഭ്രാന്തിയുള്ള യുവതിയുടെ ''ബാധ'' അകറ്റാനുള്ള ചൂരൽ പ്രയോഗത്തിൽ ദേഹമാസകലം അടിയേറ്റ യുവതി നിലവിളിച്ചുകൊണ്ട് അർദ്ധരാത്രിയിൽ വീട്ടിൽനിന്നും ഇറങ്ങി ഓടിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. ശബ്ദം കേട്ടുണർന്ന നാട്ടുകാർ ഇവരെ രക്ഷപെടുത്തി പൊലീസിൽ ഏൽപ്പിച്ചു. ദേഹമാസകലം അടിയേറ്റ പാടുകളോടെ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പന്തികേടാണെന്ന്
കോട്ടയം:പ്രാർത്ഥിച്ച് മാനസിക രോഗം മാറ്റാം എന്ന് വിശ്വസിപ്പിച്ച പാസ്റ്റർ ചതിച്ചു. പ്രാർത്ഥന ഫലം കാണാതെ വന്നപ്പോൾ അറ്റകൈ പ്രയോഗമായി ചൂരൽപ്രയോഗം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ. പ്രതിയായ പാസ്റ്റർ ഒഴിവിൽ. കോട്ടയം ജില്ലയിലെ മണർകാട്ട് വെള്ളിയാഴ്ച രാത്രിയാണ് സീരിയലിലും സിനിമയിലും കണ്ടിട്ടുള്ള ബാധ ഒഴിപ്പിക്കൽ നടന്നത്. കോട്ടയം കേന്ദ്രീകരിച്ച് സ്വന്തമായി പ്രാർത്ഥനാലയം നടത്തുന്ന കൊല്ലം കുണ്ടറ സ്വദേശി പാസ്റ്റർ അനിൽ കുമാറിനെയാണ് (56) മണർകാട് പൊലീസ് അറസ്റ്റ്ചെയ്തത്. തിരുവഞ്ചൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ചൂരൽ അടിയേറ്റത്.
മാനസിക വിഭ്രാന്തിയുള്ള യുവതിയുടെ ''ബാധ'' അകറ്റാനുള്ള ചൂരൽ പ്രയോഗത്തിൽ ദേഹമാസകലം അടിയേറ്റ യുവതി നിലവിളിച്ചുകൊണ്ട് അർദ്ധരാത്രിയിൽ വീട്ടിൽനിന്നും ഇറങ്ങി ഓടിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. ശബ്ദം കേട്ടുണർന്ന നാട്ടുകാർ ഇവരെ രക്ഷപെടുത്തി പൊലീസിൽ ഏൽപ്പിച്ചു. ദേഹമാസകലം അടിയേറ്റ പാടുകളോടെ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പന്തികേടാണെന്ന് മനസിലാക്കിയ പാസ്റ്റർ ഭാര്യയോടും കുട്ടികളോടുമൊപ്പം മുങ്ങി. മണർകാട്ടെ പാസ്റ്ററുടെ വീട്ടിലായിരുന്നു സംഭവം.
മാനസിക വിഭ്രാന്തിയുള്ള യുവതിയുടെ രോഗം പ്രാർത്ഥനയിലൂടെ ഭേദമാകുമെന്ന് പാസ്റ്റർ പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പ്രാർത്ഥനയും ആരംഭിച്ചു. യുവതിയും അമ്മയും ഒമ്പത് മാസങ്ങൾക്ക് മുൻപാണ് പാസ്റ്ററുടെ പക്കലെത്തിയത്. പകൽ സമയങ്ങളിൽ പ്രാർത്ഥന നടത്തുകയായിരുന്നു ആദ്യം. പിന്നീട് രോഗം പൂർണ്ണമായും ഭേദമാകണമെങ്കിൽ ഇവിടെ താമസിച്ച് ഉപവാസം നടത്തണമെന്നായി പാസ്റ്റർ. ഇതനുസരിച്ച് കഴിഞ്ഞ കുറെ ആഴ്ചകളായി ഇവർ പാസ്റ്ററുടെ വീട്ടിലായിരുന്നു താമസം. പാസ്റ്ററെ കൂടാതെ ഈ വീട്ടിൽ ഇയാളുടെ ഭാര്യയും കുട്ടികളുമുണ്ട്. വെള്ളിയാഴ്ച രാത്രി യുവതി മാനസിക വിഭ്രാന്തി കാട്ടുകയും പരസ്പര വിരുദ്ധമായി സംസാരിക്കുകയും ചെയ്തു.
ഇതോടെ പാസ്റ്റർ പ്രാർത്ഥന നിർത്തി, പതിനെട്ടാമത്തെ അടവായ ചൂരൽ കൈയിലെടുത്തു. യുവതിയിൽ കയറിയിരിക്കുന്ന ബാധയെ അടിച്ചു പുറത്താക്കാനായിരുന്നു പാസ്റ്ററുടെ ശ്രമം. ചൂരൽ പ്രയോഗത്തിന് ശക്തി ഏറിയതോടെ യുവതിക്ക് സഹിക്കാനായില്ല. നിലവിളിച്ച് വീടിന് പുറത്തേയ്ക്ക് ഓടി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവതിയെ രക്ഷിക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആരോഗനില ത്യപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതിക്കായി ഊർജിതമായ തെരച്ചിൽ ആരംഭിച്ചു.