കൊൽക്കത്ത: അത്‌ലറ്റ് പിങ്കി പ്രമാണിക്കിനെതിരായ ലൈംഗികാരോപണക്കേസ് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. പിങ്കി ആണാണെന്നും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നുമുള്ള കൂട്ടുകാരിയുടെ പരാതിയെ തുടർന്നാണ് രണ്ടുവർഷം മുമ്പ് ഇവർക്കെതിരെ കേസെടുത്തത്. തുടർന്ന് പിങ്കിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലിംഗ നിർണ്ണയ പരിശോധനകളിൽ ഏർപ്പെട്ടിരിക്കുന്ന പിങ്കിയുടെ ഫോട്ടോ എംഎംഎസ് വഴി പ്രചരിച്ചത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. തനിക്കെതിരെയുള്ള കേസ് കെട്ടിചമച്ചതാണെന്ന് പിങ്കി പറഞ്ഞിരുന്നു. നിരവധി അന്താരാഷ്ട്ര വേദികളിൽ തിളങ്ങിയ പിങ്കി പെണ്ണല്ലെന്ന ആരോപണം കായിക ലോകത്തെ പിടിച്ചു കുലുക്കിയിരുന്നു.