- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി തന്നേക്കാൾ മികച്ച നടൻ; ഗൗരി ലങ്കേഷ് വധത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ വിമർശിച്ചതിന് പ്രകാശ് രാജിനെതിരെ കേസ്; ലക്നൗ കോടതിയിൽ വാദം ആ മാസം ഏഴിന്
ബംഗളൂരു: ബെംഗളൂരിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് നടൻ പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചത്. ഗൗരി ലങ്കേഷ് വധം ആഘോഷിക്കുന്ന അനുയായികളുടെ പ്രവൃത്തിയിൽ മോദി മൗനം പാലിക്കുന്നുവെന്നായിരുന്നു നടന്റെ ആക്ഷേപം. മോദി തന്നേക്കാൾ മികച്ച നടനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലഖ്‌നൗ കോടതിയാണ് കേസെടുത്തത്. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ഈ മാസം ഏഴിലേക്ക് മാറ്റിവച്ചു. മോദി തന്നെക്കാൾ മികച്ച നടനാണെന്ന പരാമർശത്തിനെതിരെയാണ് അഭിഷകന്റെ പരാതി.തിങ്കളാഴ്ചയായിരുന്നു പ്രകാശ് രാജ് മോദിക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയത് 'ഗൗരി ലങ്കേഷിനെ കൊന്നവർ ആരെന്ന് നമുക്കറിയില്ല. എന്നാൽ ഈ മരണത്തെ സോഷ്യൽ മീഡിയയിൽ ചിലർ ആഘോഷിക്കുന്നത് നമ്മൾ കാണുന്നുണ്ട്. പ്രധാനമന്ത്രി ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ചിലർ വിഷം വിതറുകയാണ്. എന്നാൽ പ്രധാനമന്ത്രി മോദി ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നായിരുന്നു' പ്രകാശ് രാജിന്റെ വിമർശനം.
ബംഗളൂരു: ബെംഗളൂരിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് നടൻ പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചത്. ഗൗരി ലങ്കേഷ് വധം ആഘോഷിക്കുന്ന അനുയായികളുടെ പ്രവൃത്തിയിൽ മോദി മൗനം പാലിക്കുന്നുവെന്നായിരുന്നു നടന്റെ ആക്ഷേപം. മോദി തന്നേക്കാൾ മികച്ച നടനാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലഖ്‌നൗ കോടതിയാണ് കേസെടുത്തത്. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ഈ മാസം ഏഴിലേക്ക് മാറ്റിവച്ചു. മോദി തന്നെക്കാൾ മികച്ച നടനാണെന്ന പരാമർശത്തിനെതിരെയാണ് അഭിഷകന്റെ പരാതി.
തിങ്കളാഴ്ചയായിരുന്നു പ്രകാശ് രാജ് മോദിക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയത്
'ഗൗരി ലങ്കേഷിനെ കൊന്നവർ ആരെന്ന് നമുക്കറിയില്ല. എന്നാൽ ഈ മരണത്തെ സോഷ്യൽ മീഡിയയിൽ ചിലർ ആഘോഷിക്കുന്നത് നമ്മൾ കാണുന്നുണ്ട്. പ്രധാനമന്ത്രി ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ചിലർ വിഷം വിതറുകയാണ്. എന്നാൽ പ്രധാനമന്ത്രി മോദി ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നായിരുന്നു' പ്രകാശ് രാജിന്റെ വിമർശനം.