കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. 2011ൽ മറ്റൊരു നടിയെ തട്ടിക്കൊണ്ട്പോകാൻ ശ്രമിച്ചു എന്ന പരാതിയിലാണ് കേസ്. നിർമ്മാതാവ് ജോണി സാഗരികയുടെ പരാതിയെ തുടർന്നാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന അന്നുതന്നെ പൊലീസിനെ വിവരം അറിയിച്ചിരുന്നുവെങ്കിലും രേഖാമൂലമുള്ള പരാതി നൽകാതിരുന്നതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നില്ല. അന്ന് പൾസർ സുനി ലക്ഷ്യമിട്ടത് മുതിർന്ന നടിയെയാണ്.

അന്ന് നടിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കാര്യമായ അന്വേഷണം നടന്നില്ല. സുനിലിനെതിരെ കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് കേസ് വീണ്ടും ഉയർന്നിരിക്കുന്നത്. അന്ന് വിഷയത്തിൽ പരാതി നൽകാനോ മൊഴി നൽകാനോ ആരും തയ്യാറായിരുന്നില്ല. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ദിലീപിലേക്ക് എത്തിയ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. നിർമ്മാതാവ് ജോണി സാഗരികയെ ഇതിന്റെ ഭാഗമായി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പൾസർ സുനിക്കെതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

സംഭവം നടക്കുന്ന കാലത്ത് പൾസർ സുനി ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു. തട്ടിക്കൊണ്ട് പോകാൻ നടിയുടെ കൂടെ മറ്റൊരു നടിയും സിനിമാ ചിത്രീകരണത്തിനായി വരാനുണ്ടായികുന്നു. എന്നാൽ ഈ നടി അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. രണ്ട് നടിമാരെ തട്ടിക്കൊണ്ട് പോകാനാണ് പൾസർ സുനി പദ്ധതിയിട്ടുരുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. 2011ൽ ജോണി സാഗരിക നിർമ്മിച്ച ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ടെംപോ ട്രാവലറിൽ നടിയെ തട്ടിക്കൊണ്ട് പോയത്. ഒരു ഹോട്ടലിന് മുന്നിൽ വാഹനം നിർത്തിയപ്പോൾ സംശയം തോന്നിയ നടി ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. അന്ന് നടിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ കാര്യമായ അന്വേഷണം നടന്നില്ല. കേസിൽ പൾസർ സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തി മൊഴി എടുക്കും. അന്നത്തെ സംഭവത്തെ കുറിച്ച് അറിഞ്ഞു കൊണ്ടാണ് ദിലീപ് പൾസർ സുനിയെ ഇപ്പോഴത്തെ ദൗത്യത്തിനായി തിരഞ്ഞെടുത്തതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. സുനിലിനെതിരെ കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് കേസ് വീണ്ടും ഉയർന്നിരിക്കുന്നത്. ജോണി സാഗരികയുടെ പരാതിയിൽ അന്ന് തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ പൊലീസ് പിടിയിലായതായാണ് സൂചന. നാളെ പൊലീസ് ജയിലിലെത്തി സുനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തും.