- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതപരമായ ചടങ്ങുകൾക്കു വിലക്ക്; കലാ-കായിക പരിപാടികളും ഇല്ല; പ്രതിഷേധമുയർത്തുന്ന വിദ്യാർത്ഥികൾക്ക് ഇരുട്ടുമുറിയിൽ മർദനവും വിദ്യാർത്ഥിനികൾക്കു ഭീഷണിയും; വെള്ളാപ്പള്ളി നടേശൻ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥികളുടെ പരാതിയിൽ ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിനെതിരെ കേസ്
ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനിയറിങ് കോളേജ് ട്രസ്റ്റ് സെക്രട്ടറിയുമായ സുഭാഷ് വാസുവിനെതിരെ കേസ്. എൻജിനിയറിങ് വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണു പരാതി നല്കിയിരിക്കുന്നത്. വള്ളികുന്നം പൊലീസാണ് കേസെടുത്തത്. കോളജിലെ രണ്ടു വിദ്യാർത്ഥികളെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ചിലർ കഴിഞ്ഞ 28നു ആക്രമിച്ചതായാണു പരാതി. മർദനമേറ്റ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു അധികൃതർ. ഇതേത്തുടർന്ന് കോളജിൽ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ പേരിലാണു പെൺകുട്ടികളോട് ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവും മറ്റു രണ്ടുപേരും ചേർന്ന് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി 44 പെൺകുട്ടികൾ ഒപ്പിട്ട പരാതിവള്ളികുന്നം പൊലീസിനു നൽകിയത്. ഇതുകൂടാതെ കോളജ് മാനേജ്‌മെന്റിനെതിരെ മുഖ്യമന്ത്രിക്കും കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്
ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനിയറിങ് കോളേജ് ട്രസ്റ്റ് സെക്രട്ടറിയുമായ സുഭാഷ് വാസുവിനെതിരെ കേസ്. എൻജിനിയറിങ് വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണു പരാതി നല്കിയിരിക്കുന്നത്. വള്ളികുന്നം പൊലീസാണ് കേസെടുത്തത്.
കോളജിലെ രണ്ടു വിദ്യാർത്ഥികളെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ചിലർ കഴിഞ്ഞ 28നു ആക്രമിച്ചതായാണു പരാതി. മർദനമേറ്റ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു അധികൃതർ. ഇതേത്തുടർന്ന് കോളജിൽ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചു.
ഇതിന്റെ പേരിലാണു പെൺകുട്ടികളോട് ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവും മറ്റു രണ്ടുപേരും ചേർന്ന് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി 44 പെൺകുട്ടികൾ ഒപ്പിട്ട പരാതിവള്ളികുന്നം പൊലീസിനു നൽകിയത്. ഇതുകൂടാതെ കോളജ് മാനേജ്‌മെന്റിനെതിരെ മുഖ്യമന്ത്രിക്കും കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്കും വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.
കുറ്റകരമായ ഭീഷണിപ്പെടുത്തൽ എന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. അന്വേഷണത്തിനുശേഷം കൂടുതൽ പ്രതികളെ ഉൾപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
കാമ്പസിൽ സൗകര്യങ്ങൾ ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതി വ്യാപകമാണ്. ഇതിനായി ഗുണ്ടകളെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
മുസ്ലിം വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ച പ്രാർത്ഥനയും അധികൃതർ നിഷേധിക്കുന്നുവെന്ന് പരാതിയുണ്ട്. മതപരമായി പള്ളികളിൽ തന്നെ ചെയ്യണമെന്ന് നിർബന്ധമുള്ള വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുസ്ലിം വിദ്യാർത്ഥികളെ വിടുന്നില്ലെന്നും കോളേജിൽ തന്നെ നമസ്‌കരിച്ചാൽ മതിയെന്നുമാണ് അധികൃതരുടെ ശാഠ്യം. മറ്റുകോളേജുകളിൽ രാവിലെ 9.30 മുതൽ 3.30 വരെ ക്ലാസുകൾ നടക്കുമ്പോൾ ഇവിടെ പുലർച്ചെ 6.30 മുതൽ 8.30 വരെയാണ് ക്ലാസുകൾ നടക്കുന്നതും. ഇതുകൂടാതെ കലാകായിക പരിപാടികളോ, പ്രവർത്തനങ്ങളോ കോളേജിൽ ഇല്ല. വിദ്യാർത്ഥികൾക്കുവേണ്ടി ഇക്കാര്യത്തിൽ പ്രതികരിച്ച രണ്ടു അദ്ധ്യാപകരെ കോളേജിൽ നിന്നും പുറത്താക്കി. കോളേജിലെ ഫീസ് വർധന ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ഇരുട്ടുമുറിയിലിട്ട് അധികൃതർ മർദിച്ചു. കോളജിലെ അതിക്രമങ്ങൾ വിദ്യാർത്ഥികൾ ഭയംകാരണം പുറത്തുപറഞ്ഞിരുന്നില്ല. പിതാവിന്റെ മുന്നിൽ ശകാരിച്ചതിന്റെ മാനസിക ആഘാതത്തിൽ ഗോവിന്ദ് എന്ന വിദ്യാർത്ഥി ജീവനൊടുക്കിയെന്നും പരാതിയുണ്ട്. മാരകമായി മർദനമേറ്റ വിദ്യാർത്ഥിയുടെ സുഹൃത്ത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വിഷയത്തിൽ പ്രതികരിച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്.
തുടർന്ന് എസ്.എഫ്.ഐ സമരം ഏറ്റെടുക്കുകയും ചെയ്തു. ത്തതോടെ പെൺകുട്ടികൾ നൽകിയ കേസ് ഒത്തുതീർപ്പാക്കാനുള്ള മാനേജ്‌മെന്റിന്റെ ശ്രമം പൊളിയുകയായിരുന്നു. ചർച്ചയിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾ കേസിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ചതോടെ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ് കൂടിയായ സുഭാഷ് വാസുവിനെതിരെ കേസെടുത്തു. സിപിഎമ്മും സമരത്തെ പിന്തുണക്കാനുള്ള തീരുമാനത്തിലാണ്. കോളജിന്റെ മറവിൽ പൊതുവഴി കെട്ടിയടച്ചതിൽ മാനേജ്‌മെന്റും സിപിഎമ്മും തമ്മിലും തർക്കമുണ്ട്. കെ.എസ്.യുവും കോളജിനെതിരെ സമരം പ്രഖ്യാപിച്ചു.
വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങൾക്കു നേതൃത്വം കൊടുക്കുന്നത് ബിഡിജെഎസ് നേതാവും കോളെജ് ട്രസ്റ്റ് സെക്രട്ടറിയുമായ സുഭാഷ് വാസുവും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഓച്ചിറ വാസുവാണെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. കോളെജിൽ മനഃസമാധാനത്തോടെ പഠിക്കുന്നതിനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.