ഗുവാഹത്തി: അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ്‌ക്കെതിരേ പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാണു മുഖ്യമന്ത്രിക്കെതിരെ പരാതി ഉയർന്നത്.

വോട്ടെടുപ്പ് ദിവസം പത്രസമ്മേളനം നടത്തിയതിനെ ത്തുടർന്നാണു മുഖ്യമന്ത്രിക്കെതിരേ പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെത്തുടർന്ന് പരാതി സ്വീകരിച്ച പൊലീസ് മുഖ്യമന്ത്രിക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സന്ദീപ് സക്‌സേന അറിയിച്ചു. സംസ്ഥാനത്തുടനീളം കോൺഗ്രസ് നേതാക്കളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ദ്രോഹിക്കുകയാണെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി ഗൊഗോയ് പത്രസമ്മേളനം നടത്തിയത്.