- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിച്ചു; യുവ പ്രസാധകയുടെ പരാതിയിൽ വി.ആർ. സുധീഷിനെതിരെ കേസ്; യുവതിയുടെ പരാതി ഓഡിയോ സഹിതം
കോഴിക്കോട്: യുവ പ്രസാധകയുടെ പരാതിയിൽ എഴുത്തുകാരൻ വി.ആർ. സുധീഷിനെതിരെ വനിത പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പ്രധാന പരാതി.
എഴുത്തുകാരനുമായുള്ള അഭിമുഖത്തിനായി അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നു. അന്നെടുത്ത ഫോട്ടോ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നും ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ബുധനാഴ്ച ഡി.സി.പി ഓഫിസിലെത്തിയാണ് യുവതി പരാതി നൽകിയത്. വ്യാഴാഴ്ച നടക്കാവ് പൊലീസ് വീട്ടിലെത്തി മൊഴിയെടുത്തു.
പ്രാഥമികാന്വേഷണ ശേഷം ഐ.പി.സി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത യുവതിയെ പിരിച്ചുവിട്ടതോടെയാണ് വി.ആർ. സുധീഷ് തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിക്കുന്നതെന്ന് പരാതിക്കാരി വ്യക്തമാക്കി. തന്നെ ഭീഷണിപ്പെടുത്തി അയച്ച ഓഡിയോ സന്ദേശങ്ങളും പരാതിക്കാരി ഹാജരാക്കി.
മറുനാടന് മലയാളി ബ്യൂറോ