കൊല്ലം: റിസർവ് വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ പകർത്തിയ വനിതാ വ്ലോഗർക്ക് എതിരെ കേസ്.വ്ലോഗർ അമലാ അനുവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.കൊല്ലം അമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ച് കയറി ഇവർ ദൃശ്യങ്ങൾ പകർത്തുകയും വീഡിയോ യുട്യബിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.ഈ വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പിന്റെ നടപടി.

കാട്ടിൽ അതിക്രമിച്ച് കയറിയതിന് പുറമേ കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവർ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.