തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്കെതിരെ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. സോളാർ കേസ് പ്രതി സരിതാ നായരുടെ പരാതിയിലാണ് പ്രകൃതി വിരുദ്ധ പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. മറ്റൊരു കോൺഗ്രസ് നേതാവായ കെ.സി.വേണുഗോപാൽ എംപിക്കെതിരെയും ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. സരിത സംസ്ഥാന പൊലീസ് മേധാവി വഴി നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ബലാൽസംഗത്തിനാണ് കെസി വേണുഗോപാലിനെതിരെ കേസ്.

സരിതാ എസ് നായർക്കെതിരെ പ്രത്യേകം നൽകിയ ബലാത്സംഗ പരാതികളിൽ കേസെടുത്തേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് സരിതാ എസ് നായർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.സരിതയുടെ പരാതിയിന്മേൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാർ കമ്മീഷന്റെ ശുപാർശകൾക്ക് പിന്നാലെയായിരുന്നു സരിത പരാതി നൽകിയത്. ബലാതംസംഗ പരാതിയിൽ സരിതയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ കേസിലാണ് ിപ്പോൾ ഉമ്മൻ ചാണ്ടിക്കെതിരെ പീഡനമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്.

ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നിരവധിപേർക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണസംഗം നിലപാടെടുത്തതോടെ ഉമ്മൻ ചാണ്ടി, അടൂർ പ്രകാശ്, കെ സി വേണുഗോപാൽ എപി അനിൽ കുമാർ എന്നിവർക്കെതിരെ കേസെടുക്കാനുള്ള സർക്കാരിന്റെ നീക്കം തടസ്സപ്പെടുകയായിരുന്നു.എന്നാൽ പ്രത്യേകം പരാതികൾ നൽകിയാൽ കേസെടുക്കാൻ തടസ്സങ്ങളില്ലെന്നാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്. ഇതോടെ ഓരോരുത്തർക്കുമെതിരെ പ്രത്യേക പരാതികളുമായി സരിത പൊലീസിനെ സമീപിക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി രണ്ട് പരാതികൾ അന്വേഷണ ഉദ്യോഗസ്ഥനായ അനിൽ കാന്തിന് ഒരാഴ്ച മുൻപ് നൽകിയിരുന്നു. സരിതയുടെ പരാതിയിൽ ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സരിത ആരോപിക്കുന്ന മറ്റുള്ളവർക്കെതിരെയും വൈകാതെ പ്രത്യേകം പ്രത്യേകമായി പൊലീസിൽ പരാതി നൽകുമെന്നാണ് സൂചന

കേസ് കത്തി നിൽക്കുന്ന സമയത്ത് ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിലെ മറ്റ് നേതാക്കൾക്കും എതിരെ സരിത ബലാത്സംഗ പരാതി നൽകിയത് കോൺഗ്രസ് സർക്കാരിന്റെ നിലനിൽപിന് തന്നെ ഭീഷണിയായ ഒന്നായിരുന്നു. തുടർന്നു വന്ന പൊതു തിരഞ്ഞെടുപ്പിലും ഇടതു പക്ഷവും ബിജെപിയും കോൺഗ്രസിനെതിരെ അത് തുറുപ്പു ചീട്ടാക്കുകയും ചെയ്തിരുന്നു. സോളാറിന് ശേഷം കാറ്റാടിയന്ത്രം സംബന്ധിച്ച് തട്ടിപ്പ് നടത്തിയെന്ന് കേസ് വന്നതിന് പിന്നാലെ ബലാത്സംഗ പരാതിയും വാർത്തകളിൽ അധികം നിറഞ്ഞ് നിന്നിരുന്നില്ല.