- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണിൽച്ചോര ഇല്ലാതെ പെരുമാറിയത് മെഡിസിറ്റി മാത്രമല്ല! കൊല്ലത്തെ മെഡിട്രീനയ്ക്കും കൊട്ടിയത്തെ കിംസിനും തിരുവനന്തപുരം മെഡിക്കൽ കോളേജിനും എതിരെ കേസ്; മെഡിട്രീനയിൽനിന്ന് പുറത്താക്കിയത് ന്യൂറോ സർജൻ ഇല്ലെന്ന ന്യായം നിരത്തി; വെന്റിലേറ്റർ ഒഴിവില്ലെന്ന് മെഡിക്കൽ കോളജ്; കൊല്ലം ജനറൽ ആശുപത്രിയിലെ തമിഴ്നാട്ടുകാരന്റെ മരണത്തിന് ഉത്തരവാദികൾ ഏറെ
കൊല്ലം: വാഹനാപകടത്തിൽപ്പെട്ട് ചികിത്സ കിട്ടാത്ത തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തിൽ നാല് ആശുപത്രികൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന, കൊട്ടിയം കിംസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നീ ആശുപത്രികൾക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തത്. മെഡിസിറ്റി ആശുപത്രിക്കെതിരെ പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാഹനാപകടത്തിൽപ്പെട്ട് മുരുകൻ (37) എന്ന തൊഴിലാളിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ദേശീയ പാതയിൽ ഇത്തിക്കരയിൽ വച്ചാണ് അപകടം നടന്നത്. ഉടൻ കിംസ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം അത്യാധുനിക സൗകര്യമുള്ള ആംബുലൻസിൽ മെഡിട്രീന ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ന്യൂറോ സർജൻ ഇല്ലെന്ന് കാരണം പറഞ്ഞ് ഇവിടെ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. പിന്നീട് തിരുവനന്തപുരം മെഡിക്കൽ് കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഒഴിവില്ലെന്ന കാരണം പറഞ്ഞ് ഇവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു. തുടർന്ന
കൊല്ലം: വാഹനാപകടത്തിൽപ്പെട്ട് ചികിത്സ കിട്ടാത്ത തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തിൽ നാല് ആശുപത്രികൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന, കൊട്ടിയം കിംസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നീ ആശുപത്രികൾക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തത്. മെഡിസിറ്റി ആശുപത്രിക്കെതിരെ പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാഹനാപകടത്തിൽപ്പെട്ട് മുരുകൻ (37) എന്ന തൊഴിലാളിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ദേശീയ പാതയിൽ ഇത്തിക്കരയിൽ വച്ചാണ് അപകടം നടന്നത്. ഉടൻ കിംസ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം അത്യാധുനിക സൗകര്യമുള്ള ആംബുലൻസിൽ മെഡിട്രീന ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ന്യൂറോ സർജൻ ഇല്ലെന്ന് കാരണം പറഞ്ഞ് ഇവിടെ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. പിന്നീട് തിരുവനന്തപുരം മെഡിക്കൽ് കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഒഴിവില്ലെന്ന കാരണം പറഞ്ഞ് ഇവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു.
തുടർന്ന് ഉള്ളൂർ എസ.യുടി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇവിടേയും ന്യൂറോ സർജൻ ഇല്ലെന്ന കാരണത്താൽ തിരിച്ചയച്ചു. വീണ്ടും കൊല്ലത്തേക്ക് തിരിച്ച് വന്ന് അസീസിയ ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെയും സർജൻ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് വീണ്ടും മെഡിസിറ്റി ആശുപത്രിയിൽ ബന്ധപ്പെട്ടു.
എന്നാൽ കൂടെ നിൽക്കാൻ ആളില്ലെന്ന കാരണം പറഞ്ഞ് നിരസിച്ചുവെന്നാണ് റിപ്പോർട്ട്. ആംബലൻസ് ജീവനക്കാർ കൂടെ നിൽക്കാമെന്ന് അറിയിച്ചെങ്കിലും സമ്മതിച്ചില്ല. ഒടുവിൽ ആംബുലൻസിൽ വെച്ച് ഇദ്ദേഹം മരിക്കുകയായിരുന്നു.
പുലർച്ചെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കു മരണം സ്ഥിരീകരിച്ചു. ഏകദേശം ഏഴര മണിക്കൂറാണ് ഈ യുവാവ് മരണത്തോട് മല്ലിട്ട് ആംബുലൻസിൽ കിടന്നത്. മുരുകൻ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് മുരുകന് പരിക്കേറ്റത്.