- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റിട്ടു; ശബരിമല ദർശനം നടത്താനെത്തി മടങ്ങിയ രഹന ഫാത്തിമയ്ക്കെതിരെ കേസ്; തൃക്കൊടിത്താനം സ്വദേശിയുടെ പരാതിയിൽ കേസെടുത്തത് പത്തനംതിട്ട പൊലീസ്; ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ-ആചാരാനുഷ്ഠാനങ്ങൾക്കെതിരെ പ്രവർത്തിച്ച രഹനയെ സമുദായത്തിൽ നിന്ന് പുറത്താക്കിയതായി കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ
കൊച്ചി: സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ട എറണാകുളം സ്വദേശി രഹന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. തൃക്കൊടിത്താനം സ്വദേശി ആർ.രാധാകൃഷ്ണ മേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം പൊലീസിന്റെ കനത്ത സുരക്ഷയിൽ ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവർത്തക കവിതയ്‌ക്കൊപ്പം നടപ്പന്തൽ വരെ ഇവർ എത്തുകയും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്നു മടങ്ങുകയും ചെയ്തിരുന്നു.അതിനിടെ രഹന ഫാത്തിമയെ സമുദായത്തിൽ നിന്ന് പുറത്താക്കിയതായി കേരള മുസ്ലിം ജമാഅത്ത കൗൺസിൽ അറിയിച്ചു. രഹനയെയും കുടുംബത്തെയും മഹല്ല് അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെൻട്രൽ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായി ജമാഅത്ത് സംസ്ഥാന കൗൺസിൽ പ്രസിഡന്റ് അഡ്വ.എ.പൂക്കുഞ്ഞ് വാർത്താകുറിപ്പിൽ അറിയിച്ചു. രഹന ഫാത്തിമയ്ക്ക് എറണാകുളം മുസ്ലിം ജമഅത്തുമായോ, മുസ്ലിം സമുദായവുമായോ യാതൊരു ബന്ധവുമില്ല. ചും:ബന സമരത്തിൽ പങ്കെടുക്കുകയും, നഗ്നയായി സിനി
കൊച്ചി: സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ട എറണാകുളം സ്വദേശി രഹന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. തൃക്കൊടിത്താനം സ്വദേശി ആർ.രാധാകൃഷ്ണ മേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞദിവസം പൊലീസിന്റെ കനത്ത സുരക്ഷയിൽ ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവർത്തക കവിതയ്‌ക്കൊപ്പം നടപ്പന്തൽ വരെ ഇവർ എത്തുകയും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്നു മടങ്ങുകയും ചെയ്തിരുന്നു.അതിനിടെ രഹന ഫാത്തിമയെ സമുദായത്തിൽ നിന്ന് പുറത്താക്കിയതായി കേരള മുസ്ലിം ജമാഅത്ത കൗൺസിൽ അറിയിച്ചു. രഹനയെയും കുടുംബത്തെയും മഹല്ല് അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെൻട്രൽ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായി ജമാഅത്ത് സംസ്ഥാന കൗൺസിൽ പ്രസിഡന്റ് അഡ്വ.എ.പൂക്കുഞ്ഞ് വാർത്താകുറിപ്പിൽ അറിയിച്ചു.
രഹന ഫാത്തിമയ്ക്ക് എറണാകുളം മുസ്ലിം ജമഅത്തുമായോ, മുസ്ലിം സമുദായവുമായോ യാതൊരു ബന്ധവുമില്ല. ചും:ബന സമരത്തിൽ പങ്കെടുക്കുകയും, നഗ്നയായി സിനിമയിൽ അഭിനയിക്കുകയും ചെയ്ത രഹ്നയ്ക്ക് മുസ്ലിം സമുദായത്തിന്റെ പേര് ഉപയോഗിക്കാൻ അവകാശമില്ല. സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയ ഈ മുസ്ലിം നാമധാരിക്കെതിരെ 152 എ വകുപ്പ് അനുസരിച്ച് ക്രിമനൽ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ജമാ അത്ത് കൗൺസിൽ ആവശ്യപ്പെട്ടു. സാമൂഹ്യ ദ്രോഹികളെ മതവേഷം ധരിപ്പിച്ച് ശബരിമലയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ച ഐജി ശ്രീജിത്തിന്റെ നടപടി പൊലീസ് മാന്വവലിന് വിരുദ്ധവും അച്ചടക്കലംഘനവുമാണ്. ശ്രീജിത്തിനെ സർവീസിൽ നിന്ന് മാറ്റി നിർത്തി നടപടി സ്വീകരിക്കണമെന്നും ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു.
അതേസമയം, തന്നെ സന്നിധാനത്ത് പ്രവേശിപ്പിക്കാമെന്ന് പൊലീസ് ഉറപ്പ് തന്നിരുന്നുവെന്ന് രഹന ഫാത്തിമ പറഞ്ഞു. ആദ്യം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട തനിക്ക് പമ്പയിലെ ഗണപതി കോവിൽ വരെ സ്വന്തം റിസ്‌ക്കിൽ വരാനായിരുന്നു നിർദ്ദേശമെന്നുമാണ് രഹ്നയുടെ പുറത്തു വന്ന ഓഡിയോയിൽ ഉള്ളത്. അവിടെ നിന്ന് സംരക്ഷണം നൽകാമെന്ന് അറിയിച്ചു.ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ച് ബാക്കി തീരുമാനിക്കാമെന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്നവർ അറിയിച്ചെങ്കിലും താൻ ജില്ലാ കലക്ടർ നൂഹിനോടും,ഐ ജി മനോജ് എബ്രാഹാമിനോടും സംസാരിച്ചിരുന്നതായും അവർക്ക് സന്ദേശം നൽകിയിരുന്നതായും സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ അറിയിച്ചു.
താൻ പുറപ്പെടും മുൻപും വിവരം ഇരുവരെയും അറിയിച്ചിരുന്നു. പമ്പയിലെത്തിയാൽ സംരക്ഷണം നൽകാമെന്ന് കലക്ടറും ഉറപ്പ് പറഞ്ഞു. ഗണപതി കോവിൽ എത്തുംവരെ തന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.പെൺകുട്ടിയാണെന്ന് പോലും മനസില്ലാക്കാൻ കഴിഞ്ഞില്ല. ഐ ജി ശ്രീജിത്ത് നല്ല രീതിയിൽ പിന്തുണ നൽകിയിരുന്നു. തയ്യാറാണെങ്കിൽ നിങ്ങളെ അവിടെ എത്തിക്കുമെന്ന് തന്നെ ശ്രീജിത്ത് ഉറപ്പ് നൽകിയിരുന്നു. അവരുടെ പ്രൊട്ടക്ഷനിൽ നിന്നും പിന്മാറരുതെന്ന് നിർദ്ദേശിച്ചിരുന്നു.പൊലീസ് നല്ല രീതിയിൽ സഹായിച്ചു. പക്ഷെ കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞപ്പോൾ പിന്നെ പോകാൻ പറ്റാതെ വന്നു. അതാണ് പിന്മാറിയത്.
തനിക്ക് ബിജെപിയുമായി ഒരു വിധത്തിലും ബന്ധമില്ല.സ്‌ക്കൂൾ തലം മുതലും,ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ടും തനിക്ക് ഇടതുപക്ഷ മനോഭാവമാണുള്ളത്.കെ സുരേന്ദ്രനുമായും തനിക്ക് ബന്ധമില്ല. താൻ ശബരിമലയിൽ പ്രവേശിച്ചതിനെതിരെ പ്രതികരിച്ചപ്പോഴാണ് അദ്ദേഹത്തെ കാണുന്നത് തന്നെ.രശ്മി നായർ തന്നോട് പക വീട്ടാനാണ് കെ സുരേന്ദ്രനുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നതായി ആരോപിക്കുന്നതെന്നും രഹ്ന ഫാത്തിമ പറഞ്ഞു. ബി എസ് എൻ എല്ലിലെ ഇടതുപക്ഷ യൂണിയൻ അംഗമാണ് രഹ്നാ ഫാത്തിമയെന്നും ജനം ടിവി ആരോപിക്കുന്നു.
അതിനിടെ സ്ത്രീകൾ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാൽ അശുദ്ധിയാകുമെന്ന് പറഞ്ഞ ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന വിശദീകരിച്ചിട്ടുണ്ട്. തന്ത്രി സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. ഇത്തരം മാനസിക അവസ്ഥയിലുള്ളവർ അവിടെയുള്ളിടത്തോളം ഇനി താൻ ശബരിമലയിലേക്കില്ലെന്നും രഹ്ന പറഞ്ഞു. ശബരിമലയിൽ ആക്ടിവസം തെളിയിക്കാനോ, ആദ്യ സ്ത്രീയെന്ന ഖ്യാതിക്കോ വേണ്ടിയല്ല പോയത്. സ്ത്രീകൾ കയറുന്നത് അശുദ്ധിയാണെന്ന് തന്ത്രി ഉൾപ്പടെ പറയുന്നുവെന്നും രഹ്ന കുറ്റപ്പെടുത്തി.
ശബരിമല കയറുന്നതിന് മുൻപ് കളക്ടറെയും, ഐജി മനോജ് എബ്രഹാമിനെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. സുരക്ഷ നൽകുമെന്ന ഉറപ്പിലാണ് പമ്പയിലെത്തിയതെന്നും രഹ്ന വ്യക്തമാക്കി. ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി നേരിട്ട് ഒരു പരിചയവുമില്ല. മാധ്യമങ്ങളിലൂടെ മാത്രമെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. രണ്ട് വർഷം മുൻപ് സുരേന്ദ്രൻ ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ തന്നെ ടാഗ് ചെയ്തത് പരിചയത്തിന്റെ പേരിലല്ല. സമാനചിന്താഗതിയായതിനാൽ ഫേസ്‌ബുക്കിൽ ടാഗ് അഭ്യർത്ഥന വന്നപ്പോൾ താൻ സ്വീകരിക്കുകയായിരുന്നു. കെ സുരേന്ദ്രൻ അറിഞ്ഞ് കൊണ്ട് തന്നെ പോസ്റ്റിൽ ഉൾപ്പെടുത്തി എന്ന് വിചാരിക്കുന്നില്ലെന്നും രഹ്നയും പറഞ്ഞു.