- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഡുകൾ വഴിയോ ഓൺലൈൻ ബാങ്കിങ് വഴിയോ നിങ്ങളുടെ പണം നഷ്ടമായെന്നറിഞ്ഞാൽ എന്തുചെയ്യും? കാഷ്ലെസ് ഇക്കോണമിക്കാലത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
കറൻസി രഹിത ഭാരതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്‌നം കാണുന്നത്. ഇടപാടുകളെല്ലാം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴിയാക്കുന്നതും ആളുകൾ ഇ-പേയ്‌മെന്റിനെ ആശ്രയിക്കുന്നതും സമീപഭാവിയിൽത്തന്നെ സംഭവിക്കുമെന്ന് അദ്ദേഹം കരുതുന്നു. എന്നാൽ, ഇത്തരം ആശങ്ങൾ ഇതേവരെ പരിചയപ്പെട്ടിട്ടില്ലാത്ത കോടിക്കണക്കിന് ജനങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ, പെട്ടെന്നൊരു ദിവസം കറൻസി രഹിതമാകുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കും. ഓൺലൈൻ തട്ടിപ്പുകളിൽ ആളുകൾ പെടാനുള്ള സാധ്യതയുമേറെയാണ്. ഓൺലൈൻ ഇടപാടുകളിൽ തട്ടിപ്പുകളേറെ നടക്കുന്ന കാലമാണിത്. നിങ്ങളെ പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കാൻ ഏറെപ്പേരുണ്ടായേക്കും. പരിചിതമല്ലാത്ത ലിങ്കുകളും മെസ്സേജുകളും മെയിലുകളും വഴി നിങ്ങളുടെ വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തിയെടുക്കാനുള്ള സാധ്യതയേറെയാണ്. സ്മിഷിങ് എന്നറിയപ്പെടുന്ന ഈ തട്ടിപ്പിനെയാണ് ഏറ്റവും കരുതലോടെ നേരിടേണ്ടത്. പെട്ടെന്ന് ഓൺലൈൻ രംഗത്തേയ്ക്ക് വരുന്ന ഒരാൾ ഇത്തരം ഭീഷണികളെക്കുറിച്ച് ബോധവാന്മാരാകണമെന്നുമില്ല. ബാ
കറൻസി രഹിത ഭാരതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്‌നം കാണുന്നത്. ഇടപാടുകളെല്ലാം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴിയാക്കുന്നതും ആളുകൾ ഇ-പേയ്‌മെന്റിനെ ആശ്രയിക്കുന്നതും സമീപഭാവിയിൽത്തന്നെ സംഭവിക്കുമെന്ന് അദ്ദേഹം കരുതുന്നു. എന്നാൽ, ഇത്തരം ആശങ്ങൾ ഇതേവരെ പരിചയപ്പെട്ടിട്ടില്ലാത്ത കോടിക്കണക്കിന് ജനങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ, പെട്ടെന്നൊരു ദിവസം കറൻസി രഹിതമാകുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കും. ഓൺലൈൻ തട്ടിപ്പുകളിൽ ആളുകൾ പെടാനുള്ള സാധ്യതയുമേറെയാണ്.
ഓൺലൈൻ ഇടപാടുകളിൽ തട്ടിപ്പുകളേറെ നടക്കുന്ന കാലമാണിത്. നിങ്ങളെ പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കാൻ ഏറെപ്പേരുണ്ടായേക്കും. പരിചിതമല്ലാത്ത ലിങ്കുകളും മെസ്സേജുകളും മെയിലുകളും വഴി നിങ്ങളുടെ വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തിയെടുക്കാനുള്ള സാധ്യതയേറെയാണ്. സ്മിഷിങ് എന്നറിയപ്പെടുന്ന ഈ തട്ടിപ്പിനെയാണ് ഏറ്റവും കരുതലോടെ നേരിടേണ്ടത്. പെട്ടെന്ന് ഓൺലൈൻ രംഗത്തേയ്ക്ക് വരുന്ന ഒരാൾ ഇത്തരം ഭീഷണികളെക്കുറിച്ച് ബോധവാന്മാരാകണമെന്നുമില്ല.
ബാങ്കിങ് അധികൃതരാണെന്ന വ്യാജേന നമ്മുടെ വിവരങ്ങൾ ഫോണിലൂടെയും മറ്റും ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന മറ്റൊരു രീതിയുണ്ട്. വിഷിങ് എന്നാണ് ഇതറിയപ്പെടുന്നത്. വിദ്യാസമ്പന്നരായ ഇത്തരം ആളുകളുടെ സംസാരത്തിൽ സാധാരണക്കാരൻ വീണുപോകാൻ സാധ്യതയേറെയാണ്. ബാങ്കിങ് വിവരങ്ങൾ ആർക്കും ഫോണിലൂടെയോ മറ്റോ കൈമാറാതിരിക്കുകയാണ് ഇതിന് ചെയ്യേണ്ടത്.
കമ്പ്യൂട്ടർ വൈറസിലൂടെ നിങ്ങളുടെ വ്യക്തിവിവരങ്ങൾ മോഷ്ടിക്കുന്ന മാൽവെയർ ആക്രമണങ്ങൾക്കും സാധ്യതയേറെയാണ്. അപരിചിതമായ വെബ്‌സൈറ്റുകൾ സന്ദർശിക്കാതിരിക്കുക, സുരക്ഷിതമല്ലാത്ത കേന്ദ്രങ്ങളിൽനിന്ന് ഡൗൺലോഡുകൾ ഒഴിവാക്കുക, ആപ്പുകൾ ഇൻസ്റ്റോൾ ചെയ്യാതിരിക്കുക, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ആന്റിവൈറസ് സംരക്ഷണം നൽകുക തുടങ്ങിയവയാണ് ഇതിനെ പ്രതിരോധിക്കാനുള്ള വഴികൾ.
തട്ടിപ്പിനിരയായെന്ന് വ്യക്തമായാൽ താഴെപ്പറയുന്ന കാര്യങ്ങൾ ഉടൻ തന്നെ ചെയ്യുക:-
- ബാങ്കുമായി ബന്ധപ്പെട്ട് വിവരമറിയിക്കുക. നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ മരവിപ്പിക്കുകയോ ലോഗിൻ വിവരങ്ങൾ മാറ്റുകയോ ചെയ്യുക.പൊലീസിലോ സൈബർ സെല്ലിലോ ഉടൻതന്നെ പരാതിപ്പെടുക.
- ബാങ്കിനും മൊബൈൽ സർവീസ് ദാതാവിനും മൊബൈൽ വാലറ്റ് കമ്പനിക്കും രേഖാമൂലം പരാതി നൽകുക.
- പരാതിയെ നിരന്തരം ഫോളോഅപ്പ് ചെയ്യുക. ബാങ്കിങ് സുരക്ഷയിൽ വന്ന വീഴ്ചയിലാണ് പണം നഷ്ടപ്പെട്ടതെങ്കിൽ അത് ഏതാനും ദിവസം കൊണ്ടുതന്നെ നിങ്ങളുടെ അക്കൗണ്ടിൽ തിരികെ വരവുവെക്കും. തട്ടിപ്പിനിരയായതാണെങ്കിൽ അത് നിയമനടപടികളിലേക്ക് നീളും.
- നിങ്ങളുടെ പരാതിയോട് ബാങ്കോ വാലറ്റ് കമ്പനിയോ സഹകരിച്ചില്ലെങ്കിൽ നിയമത്തിന്റെ വഴി തേടാവുന്നതാണ്. കോടതിയെയോ ഉപഭോക്തൃ ഫോറത്തെയോ ബാങ്കിങ് ഓംബുഡ്‌സ്മാനെയോ സമീപിക്കാം.
- ഓംബുഡ്‌സ്മാനിൽനിന്നും നീതി കിട്ടിയില്ലെങ്കിൽ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണറെ സമീപിക്കാം. ഇത്തരം കാര്യങ്ങൡ അദ്ദേഹമാണ് പരമാധികാരി. പൊലീസിൽനിന്നും നീതി കിട്ടുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ കോടതിയെ സമീപിക്കുകയാവും ഉത്തമം.