- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂച്ചകളും ഇസ്സാമിക വിരുദ്ധമെന്ന് ഐസിസ്; ഫത്വ ലംഘിക്കുന്നവരെ പിടികൂടാൻ മൊസൂളിലെ വീടുകളിൽ റെയ്ഡിനിറങ്ങി ഭീകരർ
പൂച്ചകളെ വീട്ടിനുള്ളിൽ വളർത്തുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് ഐസിസ് ഭീകരർ. പൂച്ചകളെ വളർത്തുന്നത് മതനിന്ദയാണെന്ന് കാണിച്ച് ഇറാഖിലെ മൊസൂളിൽ ഭീകരർ ഫത്വ പുറപ്പെടുവിച്ചു. ആരെങ്കിലും തെറ്റ് ചെയ്യുന്നുണ്ടോ എന്നറിയാൻ വീടുവീടാന്തരം കയറി പരിശോധന നടത്തുകയാണ് ഭീകരരിപ്പോൾ. ചൊവ്വാഴ്ചയാണ് മൊസൂളിൽ പൂച്ച വിലക്ക് നിലവിൽ വന്നത്. വിചിത്രമായ ഈ വിലക്കിനെക്കുറിച്ചറിഞ്ഞ് തരിച്ച് നിൽക്കുകയാണ് നാട്ടുകാർ. സമീപകാലം വരെ ഐസിസ് ഭീകരർ പൂച്ചകളുമൊത്തുള്ള ചിത്രങ്ങൾ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പുതിയ ആളുകളെ സംഘത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പോസ്റ്റുകൾ. 2014-ൽ ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് ആയിരക്കണക്കിന് യുവാക്കളാണ് ഐസിസ് ഭീകരരുടെ ഈ ചിത്രങ്ങളിൽ ആകൃഷ്ടരായി സംഘടനയിൽ ചേർന്നത്. 80-ലധികം രാജ്യങ്ങളിൽനിന്നുള്ള 15,000-ത്തോളം പേർ ഇങ്ങനെ പുതിയതായി സംഘടനയിൽ എത്തിയെന്നും ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ക്യാറ്റ് എന്ന ട്വിറ്റർ അക്കൗണ്ട് പോലും ഭീകരർ ഇതിനുവേണ്ടി നിലന
പൂച്ചകളെ വീട്ടിനുള്ളിൽ വളർത്തുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് ഐസിസ് ഭീകരർ. പൂച്ചകളെ വളർത്തുന്നത് മതനിന്ദയാണെന്ന് കാണിച്ച് ഇറാഖിലെ മൊസൂളിൽ ഭീകരർ ഫത്വ പുറപ്പെടുവിച്ചു. ആരെങ്കിലും തെറ്റ് ചെയ്യുന്നുണ്ടോ എന്നറിയാൻ വീടുവീടാന്തരം കയറി പരിശോധന നടത്തുകയാണ് ഭീകരരിപ്പോൾ.
ചൊവ്വാഴ്ചയാണ് മൊസൂളിൽ പൂച്ച വിലക്ക് നിലവിൽ വന്നത്. വിചിത്രമായ ഈ വിലക്കിനെക്കുറിച്ചറിഞ്ഞ് തരിച്ച് നിൽക്കുകയാണ് നാട്ടുകാർ. സമീപകാലം വരെ ഐസിസ് ഭീകരർ പൂച്ചകളുമൊത്തുള്ള ചിത്രങ്ങൾ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പുതിയ ആളുകളെ സംഘത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പോസ്റ്റുകൾ.
2014-ൽ ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് ആയിരക്കണക്കിന് യുവാക്കളാണ് ഐസിസ് ഭീകരരുടെ ഈ ചിത്രങ്ങളിൽ ആകൃഷ്ടരായി സംഘടനയിൽ ചേർന്നത്. 80-ലധികം രാജ്യങ്ങളിൽനിന്നുള്ള 15,000-ത്തോളം പേർ ഇങ്ങനെ പുതിയതായി സംഘടനയിൽ എത്തിയെന്നും ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ക്യാറ്റ് എന്ന ട്വിറ്റർ അക്കൗണ്ട് പോലും ഭീകരർ ഇതിനുവേണ്ടി നിലനിർത്തിയിരുന്നു. ഐസിസിന്റെ വേറിട്ടൊരു മുഖം ലോകത്തിന് കാട്ടിക്കൊടുക്കുന്നതിനാണ് ഈ അക്കൗണ്ട് നിലനിർത്തിയിരുന്നത്. അതിനിടെ പൂച്ചകളെ വീട്ടിൽ വളർത്താൻ പാടില്ലെന്ന ഫത്വ വന്നതിന്റെ അടിസ്ഥാനമെന്തെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.