- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ അവധിക്ക് വന്നപ്പോൾ ഓമനയായി വളർത്തുന്ന പൂച്ചയേയും ഒപ്പം കൂട്ടി; ശാസം ഉറപ്പിച്ച് കാർഗോയിൽ പ്രത്യേക സൗകര്യം ഒരുക്കി ഫുൾ ടിക്കറ്റ് എടുത്തു കൊണ്ട് വന്നിട്ടും കായംകുളത്തെ ദമ്പതികൾക്ക് ഭാഗ്യം ഉണ്ടായില്ല; അനുമതിയില്ലാതെ കൊണ്ടു വന്ന പൂച്ചയെ കണ്ടു കെട്ടി സൗദി എയർലൈന് പിഴയടച്ച് നെടുമ്പാശ്ശേരിയിസലെ കസ്റ്റംസുകാർ
നെടുമ്പാശേരി: സൗദിയിൽ നിന്ന് പൂച്ചയ്ക്ക് ഇന്ത്യയിലെത്തണമെങ്കിലും വിസ വേണം. അല്ലാങ്കിൽ മിണ്ടാപ്രാണികളേയും ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കില്ല. ഈ നിയമം കാരണം അനുമതിയില്ലാതെ വിമാനമേറി വന്ന പൂച്ച കസ്റ്റംസിന്റെ പിടിയിലായി. സൗദിയിൽ താമസിക്കുന്ന കായംകുളം സ്വദേശികളായ മലയാളി ദമ്പതികളാണ് അവരുടെ ഓമനപ്പൂച്ചയെ നാട്ടിൽ വന്നപ്പോൾ കൂടെ കൊണ്ടുപോന്നത്. സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ കാർഗോയിൽ പ്രത്യേക സൗകര്യങ്ങളൊരുക്കിയാണു കൂട്ടിൽ പൂച്ചയെ കൊച്ചിയിലത്തിച്ചത്. പക്ഷേ പൂച്ചയ്ക്ക് ഇന്ത്യയുടെ യാത്രാ അനുമതി ഉണ്ടായിരുന്നില്ല. വിസയില്ലാത്ത പൂച്ചയെ കസ്റ്റംസുകാർ പിടികൂടി. ഇവിടെയിറങ്ങാൻ അനുമതിയില്ലാത്തതിനാൽ കൊണ്ടുവന്ന വിമാനക്കമ്പനിയോട് ഇതിനെ മടക്കിക്കൊണ്ടുപോകാൻ കസ്റ്റംസ് ആവശ്യപ്പെട്ടു. കൊച്ചിയിൽ ജീവനുള്ള മൃഗങ്ങളെ വിദേശത്തു നിന്നു കൊണ്ടു വരുന്നതിന് അനുമതിയില്ലെന്ന് കസ്റ്റംസ് കമ്മിഷണർ പി. നാഗേശ്വര റാവു പറഞ്ഞു. അനിമൽ ക്വാരന്റൈൻ ഓഫിസുകൾ പ്രവർത്തിക്കുന്ന ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള
നെടുമ്പാശേരി: സൗദിയിൽ നിന്ന് പൂച്ചയ്ക്ക് ഇന്ത്യയിലെത്തണമെങ്കിലും വിസ വേണം. അല്ലാങ്കിൽ മിണ്ടാപ്രാണികളേയും ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കില്ല. ഈ നിയമം കാരണം അനുമതിയില്ലാതെ വിമാനമേറി വന്ന പൂച്ച കസ്റ്റംസിന്റെ പിടിയിലായി.
സൗദിയിൽ താമസിക്കുന്ന കായംകുളം സ്വദേശികളായ മലയാളി ദമ്പതികളാണ് അവരുടെ ഓമനപ്പൂച്ചയെ നാട്ടിൽ വന്നപ്പോൾ കൂടെ കൊണ്ടുപോന്നത്. സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ കാർഗോയിൽ പ്രത്യേക സൗകര്യങ്ങളൊരുക്കിയാണു കൂട്ടിൽ പൂച്ചയെ കൊച്ചിയിലത്തിച്ചത്. പക്ഷേ പൂച്ചയ്ക്ക് ഇന്ത്യയുടെ യാത്രാ അനുമതി ഉണ്ടായിരുന്നില്ല. വിസയില്ലാത്ത പൂച്ചയെ കസ്റ്റംസുകാർ പിടികൂടി. ഇവിടെയിറങ്ങാൻ അനുമതിയില്ലാത്തതിനാൽ കൊണ്ടുവന്ന വിമാനക്കമ്പനിയോട് ഇതിനെ മടക്കിക്കൊണ്ടുപോകാൻ കസ്റ്റംസ് ആവശ്യപ്പെട്ടു.
കൊച്ചിയിൽ ജീവനുള്ള മൃഗങ്ങളെ വിദേശത്തു നിന്നു കൊണ്ടു വരുന്നതിന് അനുമതിയില്ലെന്ന് കസ്റ്റംസ് കമ്മിഷണർ പി. നാഗേശ്വര റാവു പറഞ്ഞു. അനിമൽ ക്വാരന്റൈൻ ഓഫിസുകൾ പ്രവർത്തിക്കുന്ന ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ മാത്രമാണ് ഇവയെ കൊണ്ടുവരാൻ അനുമതിയുള്ളത്. ഈ സാഹചര്യത്തിലാണ് പൂച്ചയെ മടക്കി അയക്കുന്നത്.
മൃഗങ്ങളെ വിമാനത്തിൽ കൊണ്ടു വരുമ്പോൾ വരുന്ന രാജ്യത്തെ മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള ആരോഗ്യ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഇതൊന്നുമില്ലാതെ പൂച്ചയെ കൊച്ചിയിൽ കൊണ്ടുവന്നത്. ഇതിന് കാരണം സൗദി അറേബ്യൻ എയർലൈൻസ് വിമാനക്കമ്പനിയുടെ ജിദ്ദ ഓഫിസിലെ പിശകാണ്. പൂച്ചയെ കസ്റ്റംസ് കണ്ടുകെട്ടി.
വിമാനക്കമ്പനിയിൽ നിന്നു പിഴ ഈടാക്കുകയും ചെയ്തു. കൊച്ചിയിലിറങ്ങിയ ദമ്പതികൾ സൗദിയിലേക്കുള്ള മറ്റൊരു വിമാനത്തിൽ പോയ സുഹൃത്തിനൊപ്പം പൂച്ചയെ തിരിച്ചയച്ചു.