- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനിൽ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; പരമാധികാര റിപ്പബ്‌ളിക്കായി നിലനില്ക്കുമെന്ന് കാറ്റലോണിയ; പ്രമേയം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു; സംയമനം പാലിക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി
മാഡ്രിഡ്: സ്‌പെയിനിൽ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പരമാധികാരസ്വയം റിപ്പബ്‌ളിക്കായി കാറ്റലോണിയ പ്രഖ്യാപിക്കാനുള്ള തീരുമാനം വോട്ടിംഗിലൂടെ അംഗീകരിച്ചു. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം തീരുമാനിച്ചത്. 135 അംഗ പാർലമെന്റിൽ 70 അംഗങ്ങൾ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോൾ പത്ത് പേർ എതിർത്തു. രണ്ട് ബാലറ്റുകൾ ശൂന്യമാണ്. സോഷ്യലിസ്റ്റ് പാർട്ടി, പീപ്പിൾസ് പാർട്ടി, സിയഡഡണസ് എന്നിവയുടെ ജനപ്രതിനിധികൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. സ്വയംഭരണാവകാശം റദ്ദാക്കി കാറ്റലോണിയയിൽ കേന്ദ്രഭരണം ഏർപ്പെടുത്താനുള്ള സ്‌പെയിൻ ഭരണകൂടത്തിന്റെ നീക്കം ഫലിച്ചില്ല. തീരുമാനം എത്തും മുമ്പേയാണ് കാറ്റലോണിയ സ്വയം റിപ്പബ്‌ളിക്കായി പ്രഖ്യാപിച്ചത്. കേന്ദ്രഭരണത്തിനുള്ള മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നൽകാൻ സ്‌പെയിൻ സെനറ്റ് കൂടാനിരിക്കെയാണ് കാറ്റലോണിയയുടെ തീരുമാനം. ഈ പ്രഖ്യാപനം സ്പെയിന്റെ ഭരണഘടനാ കോടതി റദ്ദാക്കിയേക്കുമെന്നാണ് സൂചന. സ്‌പെയിൻ സർക്കാരിന്റെ അടുത്ത നില
മാഡ്രിഡ്: സ്‌പെയിനിൽ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പരമാധികാരസ്വയം റിപ്പബ്‌ളിക്കായി കാറ്റലോണിയ പ്രഖ്യാപിക്കാനുള്ള തീരുമാനം വോട്ടിംഗിലൂടെ അംഗീകരിച്ചു.
പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം തീരുമാനിച്ചത്. 135 അംഗ പാർലമെന്റിൽ 70 അംഗങ്ങൾ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോൾ പത്ത് പേർ എതിർത്തു. രണ്ട് ബാലറ്റുകൾ ശൂന്യമാണ്. സോഷ്യലിസ്റ്റ് പാർട്ടി, പീപ്പിൾസ് പാർട്ടി, സിയഡഡണസ് എന്നിവയുടെ ജനപ്രതിനിധികൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
സ്വയംഭരണാവകാശം റദ്ദാക്കി കാറ്റലോണിയയിൽ കേന്ദ്രഭരണം ഏർപ്പെടുത്താനുള്ള സ്‌പെയിൻ ഭരണകൂടത്തിന്റെ നീക്കം ഫലിച്ചില്ല. തീരുമാനം എത്തും മുമ്പേയാണ് കാറ്റലോണിയ സ്വയം റിപ്പബ്‌ളിക്കായി പ്രഖ്യാപിച്ചത്.
കേന്ദ്രഭരണത്തിനുള്ള മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നൽകാൻ സ്‌പെയിൻ സെനറ്റ് കൂടാനിരിക്കെയാണ് കാറ്റലോണിയയുടെ തീരുമാനം. ഈ പ്രഖ്യാപനം സ്പെയിന്റെ ഭരണഘടനാ കോടതി റദ്ദാക്കിയേക്കുമെന്നാണ് സൂചന. സ്‌പെയിൻ സർക്കാരിന്റെ അടുത്ത നിലപാട് എന്താണെന്ന തീരുമാനമാണ് നിർണ്ണായകം.
മറ്റ് രാജ്യങ്ങൾ കാറ്റലോണിയയെ അംഗീകരിക്കണമെന്ന് കാറ്റലോണിയൻ അധികാരികൾ ആവശ്യപ്പെട്ടു. പുതിയ രാഷ്ട്രവുമായി സഹകരിക്കുന്ന വിഷയത്തിൽ സ്‌പെയിനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കാറ്റലോണിയ വ്യക്തമാക്കി.
സംയമനം പാലിക്കാൻ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റെജോയ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ക്രമസമാധാനം സംരക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
സ്‌പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശത്ത് ഫ്രാൻസിനോട് ചേർന്നുകിടക്കുന്ന സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സമ്പന്നരുടെ കേന്ദ്രമായറിയപ്പെടുന്ന കാറ്റലോണിയ സ്പാനിഷ് സമ്പദ് ഘടനയുടെ നെടുംതൂണാണ്.
സ്പെയിനിൽ നിന്നും വേർപെട്ട് കാറ്റലോണിയ വേറെ രാജ്യമാകാൻ ശ്രമിക്കുന്നത് യൂറോപ്യൻ യൂണിയന് ബ്രെക്സിറ്റിനേക്കാൾ ശക്തമായ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബാർസലോണ തലസ്ഥാനമാക്കി പുതിയ രാജ്യം രൂപീകരിക്കുന്നതിനായുള്ള റഫറണ്ടം നടത്തുന്നത് കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും 45 ശതമാനത്തോളം പേർ വോട്ടു ചെയ്തതായാണ് കണക്കുകൾ .
സ്പാനിഷ് ജനസംഖ്യയുടെ വെറും 16 ശതമാനം പേർ അഥവാ 7.5 മില്യൺ പേരാണിവിടെ വസിക്കുന്നത്. എന്നാൽ സ്പെയിനിന്റെ മൊത്തം ജിഡിപിയുടെ 20 ശതമാനത്തിനടുത്ത് ഈ പ്രദേശത്ത് നിന്നാണ് ഉൽപാദിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ സ്പെയിനിന്റെ സാമ്പത്തിക ശക്തി കേന്ദ്രമായ കാറ്റലോണിയ വേറിട്ട് പോകുന്നത് കടുത്ത ഭീഷണിയാണ് സ്പെയിനിനുണ്ടാക്കുന്നത്. കാറ്റലോണിയ വേർപെട്ട് പ്രത്യേക രാജ്യമായാൽ അതിന്റെ പ്രത്യാഘാതം സ്പെയിനിന് മാത്രമല്ല മറിച്ച് യൂറോപ്യൻ യൂണിയന് ആകമാനമാണുണ്ടാവുകയെന്ന ആശങ്ക ഇതോടെ ശക്തമായിട്ടുമുണ്ട്. 1992ൽ ഒളിമ്പിക്സ് നടന്ന ബാർസലോണയായിരിക്കും പുതിയ രാജ്യത്തിന്റെ തലസ്ഥാനമെന്നാണ് സൂചന.
ഒളിമ്പിക്സ് നടന്നതോടെ ഈ നഗരം ലോകനിലവാരത്തിലേക്കുയർന്നിരുന്നു. കാറ്റലോണിയ രാജ്യമായാൽ അതിന് സാമ്പത്തിക അടിസ്ഥാനത്തിൽ ഡെന്മാർക്കിനും ഫിൻലാൻഡിനും ഇടയിലായിരിക്കും സ്ഥാനമുണ്ടായിരിക്കുകയെന്നും റിപ്പോർട്ടുണ്ട്. ബാർസലോണയിലെ തുറമുഖമാകട്ടെ മെഡിറ്ററേനിയനിലെ ഏറ്റവും വലിയ തുറമുഖവുമാണ്. ഇതിന് പുറമെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ക്രൂയിസ് ഷിപ്പ് ഡെസ്റ്റിനേഷനുമാണിത്. സ്പെയിനിലേക്കെത്തുന്ന നിക്ഷേപത്തിന്റെ മൂന്നിലൊന്നും ആകർഷിക്കുന്നത് കാറ്റലോണിയ ആണ്. ഇതിന് പുറമെ സ്പെയിൻ നടത്തുന്ന കയറ്റുമതിയുടെ മൂന്നിലൊന്നും ഉൽപാദിപ്പിക്കപ്പെടുന്നത് ഇവിടെയാണ്.
കാറ്റലോണിയ ഇല്ലാതെ ജർമനി, ഫ്രാൻസ്, ഇറ്റലി എന്നിവയ്ക്ക് ശേഷം സ്പെയിനിന് യൂറോസോണിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് വ്യവസ്ഥായായി തുടരാനാവുമെങ്കിലും സ്പെയിനിന്റെ ശക്തമായ സാമ്പത്തിക അടിത്തറ ഇളകുമെന്നുറപ്പാണ്. സ്‌കോട്ട്ലൻഡ് യുകെയിലെ ജിഡിപിയുടെ വെറും 7.5 ശതമാനമാണ് സംഭാവന ചെയ്യുന്നത്. അതിനാൽ സ്‌കോട്ട്ലൻഡ് റഫറണ്ടത്തിലൂടെ യുകെയിൽ നിന്നും വേറിട്ട് പോകുന്നതിനേക്കാൾ പ്രത്യാഘാതമായിരിക്കും കാറ്റലോണിയ സ്പെയിനിൽ നിന്നും വിട്ട് പോകുന്നതിനെ തുടർന്നുണ്ടാകുന്നത്.