- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കോബായ സഭയ്ക്ക് പുറമേ ഓർത്തഡോക്‌സ് സഭയുമായും ഐക്യം ലക്ഷ്യമിട്ട് കത്തോലിക്കാ സഭ; കോട്ടയത്തെ ആദ്യ സമ്മേളനത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ മേഖലകൾ കണ്ടെത്തി
കോട്ടയം: വിഘടിച്ചു നിൽക്കുന്ന ക്രൈസ്തവ സഭകൾ തമ്മിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ, പല കാരണങ്ങൾ കൊണ്ട് ഇത്തരം ഐക്യപ്പെടൽ സാധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ കത്തോലിക്കാ സഭ മുൻകൈയെടുത്ത് മലങ്കര ഓർത്തഡോക്‌സ് സഭയുമായി ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇരു സഭകളും തമ്മിൽ യോജിക്കാവുന്
കോട്ടയം: വിഘടിച്ചു നിൽക്കുന്ന ക്രൈസ്തവ സഭകൾ തമ്മിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ, പല കാരണങ്ങൾ കൊണ്ട് ഇത്തരം ഐക്യപ്പെടൽ സാധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ കത്തോലിക്കാ സഭ മുൻകൈയെടുത്ത് മലങ്കര ഓർത്തഡോക്‌സ് സഭയുമായി ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇരു സഭകളും തമ്മിൽ യോജിക്കാവുന്ന മേഖലകൾ കണ്ടെത്തി ഐക്യത്തോടെ നീങ്ങാനും കോട്ടയത്ത് നടന്ന ആദ്യ സമ്മേളനത്തിൽ തീരുമാനിച്ചു.
മലങ്കര ഓർത്തഡോക്‌സ് സഭയും കത്തോലിക്കാ സഭയും യോജിച്ചു പൊതു സഭാപിതാക്കന്മാരുടെ പഠനങ്ങളെ ആസ്പദമാക്കി ബൈബിൾ വ്യാഖ്യാന ഗ്രന്ഥവും പൊതു ഉപയോഗത്തിനുള്ള പ്രാർത്ഥനാ പുസ്തകങ്ങളും തയാറാക്കി അംഗീകാരത്തിനു സമർപ്പിക്കാനും തീരുമാനം കൈക്കൊണ്ട്. ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ നടന്ന ഇരുസഭകളുടെയും ഐക്യ ചർച്ചകൾക്കായുള്ള രാജ്യാന്തര സമിതിയുടെ സമ്മേളനത്തിലാണു തീരുമാനങ്ങൾ.
റോമിലെ സഭൈക്യ കാര്യങ്ങൾക്കുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ സെക്രട്ടറി ബിഷപ് ബ്രയാൻ ഫാരലും മലങ്കര ഓർത്തഡോക്‌സ് സഭയിലെ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസും അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സഭകൾ തമ്മിലുള്ള സഹകരണങ്ങൾക്കായി പൊതു മാർഗരേഖയ്ക്കു രൂപംനൽകാനും വൈദിക സെമിനാരികളിൽ ചർച്ചചെയ്യേണ്ട എക്യുമിനിസം സംബന്ധിച്ച പഠനരേഖയ്ക്കു രൂപംനൽകി അംഗീകാരത്തിനു സമർപ്പിക്കാനും തീരുമാനമായി.
പശ്ചിമേഷ്യയിലെ നിരന്തരം പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളോടു ഹൃദയ ഐക്യം പ്രഖ്യാപിച്ച സമ്മേളനം ഇന്ത്യയിൽ വളർന്നുവരുന്ന അസഹിഷ്ണതയിലും തീവ്രവാദപ്രവർത്തനങ്ങളിലും ഉത്കണ്ഠ രേഖപ്പെടുത്തി. ഈ സാഹചര്യങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ സമ്മേളനം ആഹ്വാനം ചെയ്തു. ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, ഫാ. ഡോ. റെജി മാത്യു, റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ഡോ. എം. കുര്യൻ തോമസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അതേസമയം ഐക്യപ്പെടാവുന്ന മേഖലകൾ ഉണ്ടെങ്കിലും വിവാഹ കാര്യത്തിൽ അടക്കം വ്യത്യസ്തമായ നിലപാടാണ് ഇരുസഭകൾക്കുമുള്ളത്. ഓർത്തഡോക്‌സ് സഭയുമയാി വിവാഹകാര്യത്തിൽ ധാരണയിലാകാൻ സാധിച്ചിട്ടില്ല. ഇരു സഭകളും തമ്മിൽ വിവാഹം നടത്തുമ്പോൾ മക്കൾ ഏത് സഭാവിശ്വാസം പിന്തുടരണം എന്ന കാര്യങ്ങൾ അടക്കം തർക്കവിഷയമാണ്.